»   » ഹൃത്വിക്കിന്‌ മസ്തിഷ്‌ക ശസ്ത്രക്രിയ

ഹൃത്വിക്കിന്‌ മസ്തിഷ്‌ക ശസ്ത്രക്രിയ

Posted By:
Subscribe to Filmibeat Malayalam
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് ബോളിവുഡ് താരം ഹൃത്വിക് റോഷനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രക്തം കട്ടപിടിച്ചത് നീക്കംചെയ്തുവെന്നും ശസ്ത്രക്രിയ വിജയകരമായിരുുന്നുവെന്നും ഹൃത്വിക്കിന്റെ പിതാവും പ്രമുഖ സംവിധായകനുമായ രാകേഷ് റോഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

രണ്ട് ദിവസത്തിനുള്ളില്‍ ഹൃത്വിക്കിന് ആശുപത്രി വിടാന്‍ കഴിയുമെന്നും രാകേഷിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നുണ്ട്. 50 മിനുറ്റോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ശേഷം താരം അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാരും അറിയിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പ് ബാങ് ബാങ് എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഹൃത്വിക്കിന്റെ തലയ്‌ക്കേറ്റ പരുക്കാണ് രക്തം കട്ടപിടിക്കാന്‍ കാരണായത്.

തലയോട്ടിയ്ക്കും തലച്ചോറിനുമിടയിലായിട്ടാണ് രക്തം കട്ടപിടിച്ചത്. ഹൃത്വിക്കിന്റെ ഫേസ്ബുക്ക് പേജില്‍ പിതാവ് ശസ്ത്രക്രിയ സംബന്ധിച്ച് സ്റ്റാറ്റസ് അപ്‌ഡേറ്റ് നടത്തിയതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്.

മുംബൈയിലെ ഹിന്ദുജ ഹെല്‍ത്ത്‌കെയറില്‍ വച്ച് ഞായറാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. ശനിയാഴ്ച രാത്രിയോടെ വലതുകൈയ്ക്ക് സ്വാധീനക്കുറവ് തോന്നിത്തുടങ്ങിയതോടെയാണ് ഹൃത്വിക്കിനെ ആശുപത്രിയില്‍ എത്തിച്ചത്.

ഷൂട്ടിങ്ങിനിടെയുണ്ടായ പരിക്കിനെത്തുടര്‍ന്ന് സിടി സ്‌കാനും മറ്റും എടുത്തിരുന്നെങ്കിലും അതിലൊന്നിലും തലച്ചോറില്‍ രക്തം കട്ടപിടിച്ചകാര്യം വ്യക്തമായിരുന്നില്ല. അതുകൊണ്ടുതന്നെ അന്ന് അതുസംബന്ധിച്ച ചികിത്സ നല്‍കുകയും ചെയ്തിരുന്നില്ല.

തലയോട്ടിയില്‍ ചെറുദ്വാരമുണ്ടാക്കി അകത്തെ കട്ടപിടിച്ചരക്തം പുറത്തെടുക്കുകയാണ് ചെയ്തതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. താരത്തിന്റെ നിലതൃപ്തികരമാണെന്നും കൈയ്ക്ക് അനുഭവപ്പെട്ട സ്വാധീനക്കുറവ് കുറഞ്ഞിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

English summary
Actor Hrithik Roshan underewent a brain surgery on Sunday to remove a clot in his brain

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam