»   » ആലിംഗനബദ്ധരായി നില്‍ക്കുന്ന കങ്കണയും ഹൃത്വികും.. ചിത്രത്തിന് പിന്നിലെ വാസ്തവം?

ആലിംഗനബദ്ധരായി നില്‍ക്കുന്ന കങ്കണയും ഹൃത്വികും.. ചിത്രത്തിന് പിന്നിലെ വാസ്തവം?

By Nihara
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കങ്കണ റാണവത്തും ഹൃത്വിക് റോഷനും തമ്മിലുള്ള വാഗ്വാദങ്ങള്‍ തുടരുന്നതിനിടയില്‍ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണയുടെ അഭിഭാഷകന്‍. കങ്കണയും ഹൃത്വികും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി അഭിഭാഷകന്‍ എത്തിയിട്ടുള്ളത്.

  സൂപ്പര്‍ താരങ്ങള്‍ പോലും പൃഥ്വിയെ ഭയക്കുന്നു.. പൃഥ്വിയുടെ ഉറച്ച നിലപാടുകള്‍ക്ക് പിന്തുണ!

  ബാംഗ്ലൂര്‍ ഡേയ്‌സ് ഷൂട്ടിങ്ങിനിടയില്‍ കല്‍പ്പന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് അഞ്ജലി മേനോന്‍!

  'സോലോ'യ്ക്ക് വേണ്ടി രാമലീല നീക്കിയാല്‍ നിയമനടപടി.. താരപുത്രനു വേണ്ടി ദിലീപ് മാറി നില്‍ക്കില്ല!

  കങ്കണയുടെ ആരോപണങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കിയില്ലെങ്കിലും നിയമനടപടികളുമായി നീങ്ങാനായിരുന്നു ഹൃത്വികിന്റെ തീരുമാനം. അഭിഭാഷകന്‍ മുഖേന താരത്തിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കങ്കണയുടെ ചില ചോദ്യങ്ങള്‍ക്ക് ഹൃത്വിക്ക് മറുപടി നല്‍കാത്തത് സംശയത്തിന് ഇടയാക്കുന്നുവെന്ന് താരത്തിന്റെ അഭിഭാഷകന്‍ പറയുന്നു. അഭിഭാഷകന്‍ ഉയര്‍ത്തിയ ചോദ്യങ്ങലെക്കുറിച്ച് കൂടുതല്‍ അറിയൂ.

  ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

  ആരോപണങ്ങള്‍ തുടരുന്നതിനിടയില്‍ ചില ചോദ്യങ്ങള്‍ക്ക് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ലെന്ന് കങ്കണയുടെ അഭിഭാഷകന്‍ പറയുന്നു. താരത്തിന്റെ നിലപാടിനെക്കുറിച്ച് വിശദീകരിക്കുകയാണ് അദ്ദേഹം.

  ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു

  2014 മേയില്‍ കങ്കണയുടെ ഇമെയില്‍ അക്കൗണ്ട് ചോര്‍ന്നിരുന്നു. വ്യക്തിപരമായി വളരെയധികം മനോവിഷമമുണ്ടാക്കിയ കാര്യമായിരുന്നു ഇത്. താനല്ല ഇത് ചെയ്തതെന്ന് പറയുമ്പോളും സ്വന്തം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോയെന്ന് എന്ന് പരിശോധിക്കാന്‍ പോലും ഹൃത്വിക് തയ്യാറായിരുന്നില്ല.

  മൂന്നാമതൊരാള്‍ക്ക് ഫോട്ടോ നല്‍കിയിട്ടില്ല

  ഹൃത്വിക്കുമായി പ്രണയത്തിലായിരുന്ന സമയത്ത് അയച്ച ചിത്രങ്ങള്‍ താന്‍ മറ്റൊരാള്‍ക്കും കൈമാറിയിട്ടില്ലെന്ന് കങ്കണ പറയുന്നു. എന്നാല്‍ ആ ചിത്രങ്ങള്‍ എങ്ങനെ മറ്റുള്ളവര്‍ക്ക് കിട്ടി എന്നത് ഉത്തരം കിട്ടാ ചോദ്യമാണ്.

  ഹൃത്വിക് റോഷന്റെ സമീപനം

  കങ്കണയുടെ ആരോപണ പ്രകാരം ഹൃത്വിക്കാണ് മെയില്‍ ചോര്‍ത്തിയതെന്ന് പറയുമ്പോള്‍ പിന്നീട് ആ അക്കൗണ്ടിലെ സന്ദേശങ്ങള്‍ ഹൃത്വിക്ക് തന്നെ പരസ്യമാക്കേണ്ട കാര്യമുണ്ടോയെന്നാണ് താരവുമായി അടുത്ത ബന്ധമുള്ളവര്‍ ചോദിക്കുന്നത്.

  എങ്ങനെ മനസ്സിലാക്കും?

  കങ്കണയുടെ നിത്യ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് കൃത്യമായി വിവരിക്കാനും അത് വെച്ച് സന്ദേശങ്ങള്‍ അയക്കാനും ഹൃത്വിക്കിന് എങ്ങനെ കഴിയുമെന്നും ബന്ധപ്പെട്ടവര്‍ ചോദിക്കുന്നു.

  പാര്‍ട്ടിക്കിടയിലെ ചിത്രം

  കങ്കണയും ഹൃത്വിക് റോഷനും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഈ ചിത്രം ഫോട്ടോഷോപ്പാണെന്ന തരത്തില്‍ വാദങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് പാര്‍ട്ടിക്കിടയില്‍ എടുത്ത ചിത്രമാണ്. അവര്‍ തമ്മിലുണ്ടായിരുന്ന സൗഹൃദമാണ് ചിത്രത്തില്‍ കാണുന്നതെന്നും ഹൃത്വിക്കിനോട് അടുത്ത വൃത്തങ്ങള്‍യുന്നു.

  സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടി

  താന്‍ നിരപരാധിയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയെ തെറ്റിദ്ധരിപ്പിക്കാനാണ് ഹൃത്വിക് ശ്രമിക്കുന്നത്. ട്വിറ്ററിലൂടെ വന്‍പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. ട്രൂത്ത് സ്റ്റാന്‍ഡ്‌സ് വിത് ഹൃത്വിക് എന്ന ഹാഷ് ടാഗോടു കൂടിയാണ് പലരും താരത്തിന് പിന്തുണയുമായി എത്തുന്നത്.

  English summary
  Mr. Hrithik Roshan very well knew that my client's emails were hacked since May 2014 and he was personally accused of the criminal act of hacking her email accounts. Under these circumstances why did he take any risk of slyly receiving, collecting and saving thousands of unverified emails on his personal email id from a hacked account, despite the fact the charges of hacking were made against him personally since May 2014, and not as an afterthought?"

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more