»   » ബോളിവുഡ് നടി ഹുമ ഖുറേഷിക്ക് ആശംസകളുമായി ശത്രുഘ്‌നന്‍ സിന്‍ഹയുടെ ട്വീറ്റ്

ബോളിവുഡ് നടി ഹുമ ഖുറേഷിക്ക് ആശംസകളുമായി ശത്രുഘ്‌നന്‍ സിന്‍ഹയുടെ ട്വീറ്റ്

Posted By: Ambili
Subscribe to Filmibeat Malayalam

മുംബൈ : ബോളിവുഡ് നടിയും മോഡലുമായ ഹുമ ഖുറേഷിക്ക് ആശംസകളുമായി ബിജെപിയുടെ ലോകസഭ മെമ്പറും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത്. സുബാഷ് കപൂറിന്റെ 'ജോളി എല്‍എല്‍ബി' എന്ന ചിത്രത്തെ കുറിച്ച് പറയവെ ട്വീറ്ററിലുടെയാണ് സിന്‍ഹ അഭിപ്രായം രേഖപ്പെടുത്തിയത്.

പുതിയ കോടതിമുറികളിലെ നാടക സിനിമയായിട്ടാണ് 'ജോളി എല്‍എല്‍ബി' പ്രേഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലുടെ ഹുമ ഖുറേഷിക്ക് നല്ല ഭാവിയുണ്ടാവുമെന്നും, എന്നാല്‍ ചിത്രത്തിന്റെ സംഗീതം, മാര്‍ഗനിര്‍ദേശം എന്നിവ മെച്ചപ്പെടുത്താന്‍ വേറെ മാര്‍ഗം കൂടി നോക്കാമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

huma-sathrugnan-sinha

ചിത്രത്തിലെ ആശയങ്ങളും സംഘട്ടനങ്ങളും പ്രകേപനങ്ങളും എല്ലാം രാഷ്ട്രീയ സാമൂഹത്തെ പറയുന്നതിനാല്‍ തെരഞ്ഞെടുപ്പു സമയത്തു തന്നെ ചിത്രം റീലിസായിരിക്കുന്നത് നന്നായി. മാത്രമല്ല ചിത്രത്തിലെ മറ്റു താരങ്ങളായ സൗരഭ് ശുക്ല, അനു കപൂര്‍ എന്നിവരുടെ പ്രകടനം അവാര്‍ഡിന് യോഗ്യമാണെന്നും സിന്‍ഹ ട്വീറ്ററിലൂടെ അറിയിച്ചു.

അക്ഷയ് കുമാറും ഹുമ ഖുറേഷിയുമാണ് പ്രധാനതാരങ്ങളായി ചിത്രത്തിലെത്തുന്നത്. സൗരഭ് ശുക്ല, അനു കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന റോളുകളില്‍ എത്തിയിട്ടുണ്ട്. ഫെബ്രുവരി പത്തിന് റീലിസ് ചെയ്ത ചിത്രം പ്രേഷക ശദ്ധ്രനേടി മുന്നേറ്റം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കോടതി മുറികളെ തമാശ രീതിയില്‍ കൊണ്ടു വന്നിരിക്കുകയാണ് ചിത്രത്തില്‍. വക്കീലിന്റെ വേഷത്തിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്. ഇന്നത്തെ പല സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിരിക്കുന്നു.

English summary
Actor-turned-politician Shatrughan Sinha has lauded the entire cast of the latest courtroom drama film Jolly LLB 2, and says actress Huma Qureshi has a bright future.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam