»   » താനിപ്പോഴും കന്യകയാണെന്ന് രാഖി സാവന്ത്

താനിപ്പോഴും കന്യകയാണെന്ന് രാഖി സാവന്ത്

Posted By:
Subscribe to Filmibeat Malayalam

ഇടക്കിടെ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തു പറഞ്ഞു താന്‍ ഇവിടെയൊക്കെത്തന്നെയുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നത്. പൊതുവേ ബോളിവുഡിലെ ചൂടന്‍താരങ്ങളുടെ സ്ഥിരം പരിപാടിയാണ്. മല്ലിക ഷെരാവത്തും, പൂനം പാണ്ഡേയും രാഖി സാവന്തുമെല്ലാം കാലാകാലങ്ങളില്‍ ഇങ്ങനെയുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ നടത്താറുണ്ട്. പുത്തന്‍ ചൂടന്‍ താരങ്ങള്‍ ഒട്ടേറെ വരുന്നകാലമായതുകൊണ്ടുതന്നെ രാഖി സാവന്ത്, മല്ലിക ഷെരാവത്ത് തുടങ്ങിയ മുന്‍കാല ചൂടന്‍താരങ്ങള്‍ക്ക് ബോളിവുഡില്‍ അല്‍പം മങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നുള്ളകാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ പൂനം പാണ്ഡേയും സണ്ണി ലിയോണുമെല്ലാമാണ് ബോളിവുഡിന്റെ ഇഷ്ട സെക്‌സി താരങ്ങള്‍.

എന്തായാലും പതിവുപോലൊരു ഓര്‍മ്മപ്പെടുത്തലുമായി രാഖി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. താന്‍ ഇപ്പോഴുമൊരു കന്യകയാണെന്നാണ് രാഖിയുടെ പുതിയ പ്രസ്താവന. ഇത് സത്യമാണെന്ന് കാണിക്കാന്‍ രാഖി ചൂണ്ടിക്കാണിയ്ക്കുന്നത് താന്‍ ജനിച്ചുവളര്‍ന്ന സാഹചര്യത്തെയാണ്. ഒരു ഇടത്തരം കുടുംബത്തിലാണ് താന്‍ ജനിച്ചതെന്നും അതുകൊണ്ടുതന്നെ വളരെ കര്‍ശനമായ അന്തരീക്ഷത്തിലാണ് താന്‍ വളര്‍ന്നതെന്നുമാണ് രാഖി പറയുന്നത്.

പോലീസുകാരനായിരുന്ന എന്റെ പിതാവ് എനിയ്ക്ക് ഇഷ്ടമുള്ളതെന്നതും ചെയ്യാനുള്ള അനുവാദം തന്നിരുന്നു, പക്ഷേ ചിലകാര്യങ്ങള്‍ വിവാഹശേഷം മാത്രമേ പാടുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് ഒരു പങ്കാളിയെ ലഭിയ്ക്കുന്നതുവരെ ഞാന്‍ കന്യകയായി തുടരും-രാഖി പറയുന്നു.

നര്‍ത്തകിയും നടിയുമെല്ലാമായ താന്‍ ഇപ്പോഴും ഒരു കന്യകയാണെന്നകാര്യത്തില്‍ ആളുകള്‍ക്ക് സംശയമുണ്ടാകുമെന്ന് തനിയ്ക്കറിയാമെന്ന് രാഖി പറയുന്നു. നമ്മള്‍ കഴിവുള്ളവരാണെങ്കില്‍ ആരും ലൈംഗികതയ്ക്കായി നമ്മളെ ആരും സമീപിക്കില്ലെന്നാണ് ഇത്തരം സംശയമുള്ളവര്‍ക്ക് രാഖിയുടെ ഉത്തരം.

താനിപ്പോഴും കന്യകയാണെന്ന് രാഖി സാവന്ത്

ഐറ്റം നമ്പറുകളിലൂടെയും സെക്‌സി ഫോട്ടോഷൂട്ടുകളിലൂടെയുമെല്ലാമാണ് രാഖി ബോളിവുഡിന്റെ ചൂടന്‍ താരമായി മാറിയത്. ബോളിവുഡിലെ മിക്ക അവാര്‍ഡ്ദാന വേദികളിലും രാഖിയുടെ ചൂടന്‍ നമ്പറുകള്‍ പതിവായിരുന്നു.

താനിപ്പോഴും കന്യകയാണെന്ന് രാഖി സാവന്ത്

മുമ്പ് കാമുകനായ അഭിഷേക് അവസ്തിയ്‌ക്കൊപ്പം വിവാഹം കഴിയ്ക്കാതെ ഒന്നിച്ച് ജീവിച്ചിട്ടുണ്ട് രാഖി. പക്ഷേ ഇക്കാര്യത്തില്‍ തന്റെ നിയമം മറിച്ചാണെന്നാണ് രാഖി പറയുന്നത്. മാത്രമല്ല ജീവിതത്തില്‍ അനിയോജ്യനായ ഒരു പങ്കാളിയ്ക്കായി താനിപ്പോഴും കാത്തിരിക്കുകയാണെന്നും രാഖി പറയുന്നു.

താനിപ്പോഴും കന്യകയാണെന്ന് രാഖി സാവന്ത്

2006ല്‍ ബിഗ് ബോസ് എന്ന റിയാലിറ്റിഷോയില്‍ ഫൈനല്‍ മത്സരാര്‍ത്ഥികളായ പ്രമുഖര്‍ക്കൊപ്പം എത്തിയതോടെ രാഖിയുടെ പ്രശസ്തി കൂടി.

താനിപ്പോഴും കന്യകയാണെന്ന് രാഖി സാവന്ത്

2007ലാണ് സൂപ്പര്‍ഗേള്‍ എന്ന ആല്‍ബത്തിലൂടെ രാഖി ഗായികയാകുന്നത്.

താനിപ്പോഴും കന്യകയാണെന്ന് രാഖി സാവന്ത്

2009ല്‍ രാഖി കാ സ്വയംവര്‍ എന്ന റിയാലിറ്റിഷോയിലൂടെയും രാഖി താരമായിമാറി. ഈ ഷോയിലൂടെ രാഖി ഒരു ജീവിതപങ്കാളിയെകണ്ടെത്തിയിരുന്നു. എന്നാല്‍ അധികകാലം ഇവര്‍ ഒന്നിച്ചുണ്ടായിരുന്നില്ല.

താനിപ്പോഴും കന്യകയാണെന്ന് രാഖി സാവന്ത്

2006ല്‍ ജന്മദിന പാര്‍ട്ടിക്കിടെ മിക്ക സിങ് രാഖിയെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചകാര്യം വലിയ വിവാദമായി മാറിയിരുന്നു.

താനിപ്പോഴും കന്യകയാണെന്ന് രാഖി സാവന്ത്

1997മുതല്‍ അഭിനേത്രിയെന്ന നിലയില്‍ രാഖി സാവന്ത് രംഗത്തുണ്ട്. ഐറ്റം ഡാന്‍സും ഗ്ലാമര്‍ റോളുകളുമാണ് രാഖിയ്ക്ക് സ്ഥിരമായി കിട്ടിക്കൊണ്ടിരിക്കുന്നത്. ഹിന്ദിയിലാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തത്. ഒപ്പം തെലുങ്കിലും മറാത്തിയിലും ചില ചിത്രങ്ങള്‍ രാഖി ചെയ്തിട്ടുണ്ട്.

English summary
Item girl Rakhi Sawant claims she is a virgin.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam