»   » തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഷാരൂഖ് ഖാന്‍...

തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഷാരൂഖ് ഖാന്‍...

By: Pratheeksha
Subscribe to Filmibeat Malayalam

ഷാരൂഖ് മദ്യരാജാവായി വെളളിത്തിരയിലെത്തിയ റയീസ് തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 100 കോടി ക്ലബ്ബിലെത്തുമെന്നാണ് കരുതുന്നത്. റിലീസ് ചെയ്ത് ആറു ദിവസം കൊണ്ട് ചിത്രം നേടിയത് 93.23 കോടിയാണ്.

ഹൃത്വിക് റോഷന്‍ ചിത്രം കാബിലും തൊട്ടു പിന്നിലുണ്ട്. കാബിലിന്റെ ആറു ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ 73.50 കോടിയാണ്. ഒട്ടേറെ റിലീസിങ് വിവാദങ്ങള്‍ക്കു ശേഷമാണ് റയീസു കാബിലും തിയേറ്ററുകളിലെത്തിയത്. എന്നാല്‍ കാബിലിനെ കടത്തിവെട്ടി റയീസ് മുന്നേറുകയായിരുന്നു. റയീസിന്റെ വിജയാഘോഷ ചടങ്ങിലായിരുന്നു ഷാരൂഖ് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വ്യക്തമാക്കിയത്.

Read more:സ്‌കൂള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രണയിക്കാതിരുന്ന ഒരേ ഒരാള്‍ താന്‍ മാത്രമായിരുന്നെന്ന് നടന്‍!

22-1482382825-06-1

താന്‍ ഒരു നടനാണെന്നും താനൊരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കില്ലെന്നുമാണ് കിങ് ഖാന്‍ പറയുന്നത്. ചിത്രത്തിലെ അണിയറ പ്രവര്‍ത്തരും സണ്ണി ലിയോണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സണ്ണി ലിയോണ്‍ റയീസില്‍ ലൈലാ മെ ലൈലാ എന്ന ഐറ്റംഗാനമവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

English summary
I Am An Actor And Would Never Enter Politics-sharukh khan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam