»   » വേശ്യാ എന്ന് വിളിച്ചോളൂ, വിവാദങ്ങള്‍ക്ക് മറുപടിയുമായി കങ്കണ

വേശ്യാ എന്ന് വിളിച്ചോളൂ, വിവാദങ്ങള്‍ക്ക് മറുപടിയുമായി കങ്കണ

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് നടി കങ്കണയുടെ സ്വകാര്യതകള്‍ അടുത്തിടെയായി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കങ്കണ ഹൃത്വികിന് അയച്ചുവെന്ന് പറയുന്ന മെയിലുകളായിരുന്നു ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം തുടക്കം. എന്നാല്‍ ഇപ്പോഴിതാ നടി പ്രചരിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് നേരെ ആഞ്ഞടിച്ചിരിക്കുന്നു. ദേശീയ അവാര്‍ഡ് ദാന ചടങ്ങിന് ശേഷം എന്‍ഡി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വിമര്‍ശനങ്ങളോട് പ്രതികരിച്ചത്.

ഇക്കാലത്ത് ഒരു മന്ത്രവാദം കാണിച്ചുവെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആരും ഇത്തരം കാര്യങ്ങള്‍ വിശ്വസിക്കുകയില്ലെന്നും നടി കങ്കണ പറയുന്നു. മുന്‍ കാമുകന്‍ അധ്യാന്‍ സുമാനുള്ള കങ്കണയുടെ മറുപടിയായിരുന്നു ഇത്. ഹൃത്വികുമായുള്ള പ്രശ്‌നം കത്തി നില്‍ക്കുന്ന സമയത്താണ് അധ്യാന്റെ മാതാപിതാക്കള്‍ കങ്കണയ്‌ക്കെതിരെ രംഗത്ത് എത്തിയത്. തന്റെ മകനെ മന്ത്രവാദത്തിലൂടെ വശത്താക്കുകയായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.

kangana-ranaut

ഒരു സാധരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന പെണ്‍കുട്ടിയാണ് താന്‍. നേടിയതെല്ലാം പ്രയത്‌നത്തിന്റെ ഫലമായിരുന്നു. ഒരു പിന്തുണ നല്‍കി പ്രോത്സഹാപ്പിക്കാന്‍ പോലും തനിക്ക് ആരുമുണ്ടായിരുന്നില്ല. അച്ഛനൊ അമ്മയൊ ഇവരാരും. പക്ഷേ ഇന്നെല്ലാം എത്തി പിടിച്ചപ്പോള്‍ ഒരുപാട് പേര്‍ കൂട്ടിനുണ്ടെന്നും നടി പറഞ്ഞു. സിനിമയില്‍ എത്തിയ സമയത്ത് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാന്‍ മോഹമുണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് കൂടെ അഭിനയിക്കാന്‍ വിസമ്മതിച്ചവര്‍ ഇന്ന് എന്റെ ഒപ്പം അഭിനയിക്കാന്‍ തയ്യാറാകുന്നു.

സുന്ദരിയായി പോയാല്‍ വേശ്യാ എന്നും എന്തെങ്കിലും വിജയം നേടിയാല്‍ അവളെ മനോരോഗിയെന്നും വിളിക്കുന്നു. വിളിക്കാം എന്നെ വേശ്യാ എന്ന് വിളിച്ചോളൂ.. മന്ത്രവാദിനിയെന്ന് വിളിച്ചോളൂ.. ഇത്തരം കാര്യങ്ങളൊന്നും തന്റെ കരിയറിനെ ബാധിക്കില്ലെന്നും നടി പറഞ്ഞു. ഹൃത്വിക് റോഷനുമായുള്ള വിവാദത്തെ കുറിച്ച് താന്‍ കോടതിയില്‍ സംസാരിക്കുമെന്നും നടി പറഞ്ഞു.

English summary
I am not ashamed of witchcraft.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam