»   » സിനിമ വിജയമായാലും പരാജയമായാലും ഞാന്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല; ആലിയ

സിനിമ വിജയമായാലും പരാജയമായാലും ഞാന്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല; ആലിയ

Posted By: AkhilaKS
Subscribe to Filmibeat Malayalam

ആലിയ ഭട്ട് സിനിമയില്‍ വന്നിട്ട് അധിക നാളൊന്നുമായിട്ടില്ല. മൂന്ന് വര്‍ഷം, അതിനിടയില്‍ മൂന്ന് സിനിമകള്‍. എങ്കിലും ബോളിവുഡിലെ ഈ കൊച്ചു സുന്ദരി കുറഞ്ഞ നാളുകള്‍ കൊണ്ട് എത്തി നില്‍ക്കുന്നത് മുന്‍നിര നായികമാരുടെ ഒപ്പമാണ്.

എന്നാല്‍ കുറഞ്ഞ കാലം കൊണ്ട് സിനിമയില്‍ എത്തിയ തനിയ്ക്ക് വലിയ താര പദവിയൊന്നും ആഗ്രഹമില്ലെന്നാണെന്നാണ് ആലിയ പറയുന്നത്. ഒരു താരമാകണമെങ്കില്‍ സിനിമയില്‍ ഒരുപാട് കാലത്തെ പരിചയം വേണമെന്നും ആലിയ പറയുന്നു.

alia-bhutt

2014 ല്‍ പുറത്തിറങ്ങിയ ഹൈവേ, ടൂ സ്റ്റേറ്റ്‌സ്, ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയായ ഷാന്ദാര്‍ എന്നീ ചിത്രങ്ങളിലൂടെയാണ് ആലിയ ഭട്ട് അഭനിനയരംഗത്ത് ചുവട് ഉറപ്പിക്കുന്നത്. അഭിനയത്തിന്റെ തുടക്കമായതു കൊണ്ട് തന്നെ ചിത്രങ്ങളുടെ വിജയവും പരാജയവും അത്ര കാര്യമാക്കാറില്ലെന്നും ആലിയ പറയുന്നു.

ഷാഹിദ് കപൂറും ആലിയ ഭട്ടും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാന്ദാര്‍ ഒക്ടോബറിലാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

English summary
I don’t feel I have become a star. I have done just four films. I genuinely believe that it takes a great body of work to become a star.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam