»   » Salman Khan: സൽമാൻ ജയിലിൽ പോയതിൽ സന്തോഷം മാത്രം! കാരണം ഇതൊക്കെയാണ്- സോഫിയ ഹയാത്

Salman Khan: സൽമാൻ ജയിലിൽ പോയതിൽ സന്തോഷം മാത്രം! കാരണം ഇതൊക്കെയാണ്- സോഫിയ ഹയാത്

Written By:
Subscribe to Filmibeat Malayalam

ഇപ്പോൾ ബോളിവുഡിലെ പ്രധാന ചർച്ച വിഷയം സൽമാൻഖാനെ കുറിച്ചാണ്. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ താരം കുറ്റക്കാരനാണെന്നു ജോധ്പൂർ വിചാരണ കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തിന് അഞ്ചു വർഷം തടവ് ശിക്ഷയും വിധിച്ചിരുന്നു.  വിചാരണ കോടതിയുടെ വിധിയ്ക്ക്  അപ്പിൽ  നൽകിയതിനെ തുടർന്ന്  ജോധ്പൂർ സെക്ഷൻ കോടതി സൽമാന് ഉപാദികളോടെ ജാമ്യം അനുവദിച്ചിരുന്നു.

Premasoothram: പെണ്ണിനല്ല, പ്രണയത്തിനാണ് സൗന്ദര്യം', പ്രേമസൂത്രത്തിന്റെ പുതിയ ടീസറെത്തി

സൽമാന് എതിരെയുള്ള കോടതി വിധി ഞെട്ടലോടെയാണ് സഹപ്രവർത്തകർ കോട്ടത്. എന്നാൽ താരം ജയിലിൽ പോയതിൽ ചിലർ സന്തോഷിക്കുന്നുണ്ട്. ബോളിവുഡ് താരവും മോഡലുമായ സോഫിയ ഹായാതാണ് സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. സൽമാൻ ജയിലിൽ പോയതിന് തനിയ്ക്ക് അതിയായ സന്തോഷമുണ്ടെന്നും സോഫിയ ഇൻസ്റ്റഗ്രാമിൽ കൂടി വ്യക്തമാക്കി.

Mammootty: തിരിച്ചു വരിക,എന്നെന്നും വിജയിച്ച് കൊണ്ടിരിക്കുക,മമ്മൂട്ടിക്ക് പ്രേക്ഷകന്റെ തുറന്ന കത്ത്

കർമ്മഫലം അനുഭവിക്കേണ്ടിവരും

ഭൂമിയിൽ മനുഷ്യനെ പോലെ മൃഗങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ട്. ഭൂമിയിൽ ജീവജാലങ്ങൾക്ക് ഏറെ പ്രധാന്യമുണ്ട്, കർമ്മഫലം എപ്പോഴായാലും അനുഭവിക്കേണ്ടി വരുമെന്നും താരം പറഞ്ഞു. ഇന്ത്യയിൽ വളരെയധികം കൂട്ടികൾ സൽമാനെ മാതൃകയാക്കി ജീവിക്കുന്നുണ്ട്. അവരെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിൽ നിന്ന് എന്തു പാഠമാണ് ഗ്രഹിക്കേണ്ടതെന്നും ചോദിക്കുന്നുണ്ട്. സൽമാൻ ചെയ്ത തെറ്റിനു ജയിൽ പോയതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.

നീതി പീഠത്തിനോട് ബഹുമാനം

സൽമാൻ കുറ്റക്കാരനെന്ന് കണ്ടെത്തിയ നീതി പീഠത്തിനോട് അതീയായ ബഹുമാനമുണ്ടെന്നും സോഫിയ പറഞ്ഞു. സെലിബ്രിറ്റി ഇമേജു കൊണ്ട് മൃഗങ്ങളെ കൊല്ലുന്നത് ന്യായികരിക്കാൻ കഴിയുമോ. അതുപോലെ മദ്യപിച്ച് വാഹനം ഓടിക്കുകയും ഒരാളുടെ ജീവനെടുത്തും ന്യായികരിക്കാൻ സാധിക്കുമോ? എന്നും ഇവർ ചോദിക്കുന്നുണ്ട്. ഈ വിധിയിലൂടെ നിയമ വ്യവസ്ഥയ്ക്ക് അതീതമായി ആരുമില്ലെന്ന് ഇന്ത്യ ലോകത്തിനു മുന്നിൽ തെളിയിച്ചിരിക്കുകയാണെന്നും ഇവർ പറയുന്നു.

പണം കൊടുത്ത് സ്വാധീനിക്കുന്നു

കുറ്റവാളികൾ പണവും പദവിയും ഉപയോഗിച്ച് കേസ് സ്വാധീനിക്കാൻ ശ്രമിക്കാരുണ്ട്. അതിനു താനും ഇരയായിട്ടുണ്ടെന്നും നടി പറഞ്ഞു. അർമാൻ കോലി തന്റെ രണ്ട് അഭിഭാഷകനെയാണ് പണം നൽകി സ്വാധീനച്ചത്. അതിനാൽ തന്നെ കേസുമായി തുടർന്നു പോകാൻ തനിയ്ക്ക് കഴിഞ്ഞില്ല. അമർ കോലി സമൂഹത്തിൽ നല്ല പിടിപാടുളള വ്യക്തിയാണ്. അയാൾ വിചാരിച്ചാൽ തന്നെ കള്ളക്കേസിൽ വരെ കുടുക്കാൻ സാധിക്കുമെന്നും തന്റെ സുഹൃത്ത് ഡോളി ബിന്ദ്രയാണ് തന്നോട് പറഞ്ഞത്. അങ്ങനെ തനിയ്ക്ക് കേസ് അവസാനിപ്പിക്കേണ്ടി വന്നുവെന്നും സോഫിയ പറഞ്ഞു.

ജാമ്യം കിട്ടിയതിൽ അതൃപ്തി

അതേ സമയം സൽമാന് ജാമ്യം കിട്ടിയതിനു ശേഷവും തരം രംഗത്തെത്തിയിരുന്നു. വിധിയിൽ തനിയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നും ഇവർ പറഞ്ഞു. നീതിയേക്കാൾ മുകളിലാണ് അഴിമതിയെന്ന് ഇത് നമുക്ക് കാണിച്ചു തരുന്നത്. ശരീരത്തിൽ സ്റ്റിറോയ്ഡ് കുത്തിവയ്ക്കു എന്നീട്ട് മൃഗങ്ങളെ വേട്ടയാടുന്നതും സ്ത്രീകളെ പീഡിപ്പിക്കുന്നതും തെറ്റല്ലയെന്ന് വളർന്നു വരുന്ന തലമുറയെ പഠിപ്പിക്കുന്നുവെന്നും ഇവർ പറയുന്നുണ്ട്

English summary
I am so happy that Salman Khan has gone to jail for what he has done: Sofia Hayat

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X