»   » ക്രിഷ്3യില്‍ നായിക ഞാന്‍ തന്നെയാണ്; പ്രിയങ്ക ചോപ്ര

ക്രിഷ്3യില്‍ നായിക ഞാന്‍ തന്നെയാണ്; പ്രിയങ്ക ചോപ്ര

Posted By:
Subscribe to Filmibeat Malayalam

ഹൃത്വിക് റോഷന്‍ നായകനാകുന്ന ക്രിഷ് പരമ്പരയുടെ മൂന്നാമത്തെ സീരിസില്‍ പ്രിയങ്ക ചോപ്രയും കങ്കണയുമാണ് നായികമാര്‍. ഇരുവരും തമ്മിലുള്ള ഈഗോ കൊണ്ട് ചിത്രത്തിന്റെ പ്രചാരണ പരിപാടി നടക്കുന്നില്ലെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ താരസുന്ദരിമാര്‍ക്കിടയിലെ അടിപിടിലൂടെ ചിത്രം ഇതിനകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു എന്നതാണ് സത്യം.

പ്രിയങ്കയാണോ കങ്കണയാണോ ചിത്രത്തിലെ നായികയെന്ന് പലര്‍ക്കും സംശയമുണ്ടാകാം. എന്നാല്‍ ആ സംശയത്തിനുള്ള ഉത്തരവുമായി പ്രിയങ്കാ ചോപ്ര രംഗത്തെത്തിയിരിക്കുകയാണ്. ക്രിഷ് ത്രീയിലെ നായിക താന്‍ തന്നെയാണെന്നാണ് പ്രിയങ്ക പറയുന്നത്. ചിത്രത്തില്‍ ഹൃത്വിക്കിന്റെ ഭാര്യ വേഷത്തിലാണ് പ്രിയങ്കയെത്തുന്നത്. നെഗറ്റീവ് റോളാണ് പ്രിയങ്കയ്‌ക്കെന്നും എന്നാല്‍ വ്യത്യസ്തമാണെന്നും പ്രിയങ്ക അറിയിച്ചു.

Priyanka Chopra

പ്രിയങ്ക ആദ്യമായാണ് രണ്ട് നടിമാരുള്ള ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ തന്നെ സംബന്ധിച്ച് മറ്റൊരു നടിക്കൊപ്പം അഭിനയിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കഥാപാത്രം എത്രത്തോളം മികച്ചതാണെന്ന് മാത്രമെ നോക്കാറുള്ളെന്നും പ്രിയങ്ക പറഞ്ഞു. ആദ്യ രണ്ട് ചിത്രത്തിലും ഇടവേളയ്ക്ക് ശേഷം ക്ലൈമാക്‌സിന് മുമ്പാണ് താന്‍ വന്നത്. ചിത്രത്തില്‍ കങ്കണയുടെ വേഷം രസകരമാണ്. തനിക്കാ വേഷം കിട്ടിയിരുന്നെങ്കിലും അഭിയിക്കുമായിരുന്നെന്നു- പ്രിയങ്ക മയപ്പെടുത്തുകയാണ്.

ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ചിത്രാഗത സിങ് എന്നിവരെയായിരുന്നത്രെ നേരത്തെ കങ്കണയുടെ വേഷത്തിനായി കണ്ടെത്തിയത്. പക്ഷേ തമ്മിലടി മുന്നില്‍ കണ്ട താരങ്ങള്‍ പിന്മാറുകയായിരുന്നത്രെ. നടിമാരാരായാലും ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററിലെത്തും.

English summary
Actress Priyanka Chopra insists she is the heroine of 'Krrish 3', which also stars Kangana Ranaut.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam