twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    43-ാം വയസില്‍ ഐവിഎഫ് ചികിത്സയിലൂടെ അമ്മയായി; സ്ത്രീകള്‍ക്കായി തുറന്നെഴുത്തുമായി ഫറ ഖാന്‍

    |

    സിനിമാ താരങ്ങളുടെ കുടുംബ ജീവിതം അത്ര വിജയകരമായി കാണാറില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. താരങ്ങളുടെ ഒന്നിലധികം തവണയുള്ള വിവാഹങ്ങളും വിവാഹമോചനങ്ങളുമെല്ലാം വലിയ ചര്‍ച്ചയാക്കപ്പെടാറുണ്ട്. എന്നാല്‍ കുടുംബ ബന്ധങ്ങള്‍ക്ക് വലിയ പ്രധാന്യം കൊടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കുഞ്ഞുങ്ങളെ ദത്ത് എടുക്കുകയോ ഐവിഎഫ് ചികിത്സയിലൂടെ സ്വന്തമാക്കുകയോ ചെയ്യുന്നവരാണ് കൂടുതലും.

    ഏറ്റവും അവസാനം നടി ശില്‍പ ഷെട്ടിയാണ് ഒരു പെണ്‍കുഞ്ഞിനെ വാടകഗര്‍ഭപാത്രത്തിലൂടെ സ്വന്തമാക്കിയത്. അതിന് മുന്‍പ് ബോളിവുഡിലെ മുന്‍നിര താരങ്ങളായ ഷാരുഖ് ഖാന്‍, കരണ്‍ ജോഹര്‍ തുടങ്ങി നിരവധി പേരും ഐവിഎഫ് ചികിത്സയിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കിയവരാണ്. ഇപ്പോഴിതാ ബോളിവുഡിലെ പ്രശസ്ത സംവിധായികയും കൊറിയോഗ്രാഫറുമായ ഫറ ഖാനാണ് തന്റെ മക്കളെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുന്നത്.

    fara-kkhan

    2004 ലാണ് സിനിമ എഡിറ്റര്‍ ശ്രീരിഷ് കുന്ദറും ഫറ ഖാനും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷം ഇരുവരും സിനിമാ തിരക്കുകളിലായിരുന്നു.ശേഷം ഐവിഎഫിലൂടെ മൂന്ന് കുഞ്ഞുങ്ങളെ താരം സ്വന്തമാക്കിയിരുന്നു. രണ്ട് പെൺകുട്ടികളും ഒരു മകനുമായിരുന്നു ഫറയ്ക്ക് ലഭിച്ചത്. ഇപ്പോൾ മക്കൾക്കൊപ്പം സന്തുഷ്ടയായി കഴിയുകയാണ് താരം.

    ഇപ്പോഴിതാ ഒരു അമ്മയാവാന്‍ ആഗ്രഹിച്ച സമയത്തെ കാര്യങ്ങളെ കുറിച്ചാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പില്‍ താരം പറഞ്ഞിരിക്കുന്നത്. സ്വന്തം അനുഭവം പറയുന്നതിനൊപ്പം മറ്റ് സ്ത്രീകൾക്കുള്ള ചില നിർദ്ദേശങ്ങളും ഫറ പങ്കുവെക്കുന്നു. ' ഓരോ തിരഞ്ഞെടുപ്പുകളാണ് നമ്മളെ ഒരുക്കുന്നത്. 43-ാമത്തെ വയസിലാണ് ഐവിഎഫിലൂടെ ഞാനൊരു അമ്മയായത്. അതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്.

    എല്ലാ സ്ത്രീകള്‍ക്കും സ്വാഭവികമായിട്ടോ അല്ലാതെ മറ്റ് ഏതെങ്കിലും വഴിയിലൂടെയോ മനോഹരമായൊരു മാതൃത്വം ഉണ്ടാകട്ടേ എന്ന് ഞാന്‍ ആശംസിക്കുകയാണ്. ഒരു അമ്മയാവാനുള്ള തയ്യാറെടുപ്പുകള്‍ എടുത്തതിന് ശേഷമാണ് ഞാന്‍ അതിന് തയ്യാറായത്. ശാസ്ത്രത്തിലെ ഇത്തരം കണ്ടുപിടുത്തങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ധാരാളം സ്ത്രീകള്‍ മുന്‍വിധികളെ ഭയക്കാതെ ഈ തിരഞ്ഞെടുപ്പു നടത്തുന്നുണ്ടെന്നത് സന്തോഷിപ്പിക്കുന്നു. എല്ലാ സ്ത്രീകള്‍ക്കുമായി ഇതൊരു തുറന്നെഴുത്താണ്. നിങ്ങളെല്ലാം എനിക്കൊപ്പം നില്‍ക്കുന്നുണ്ടോ? എന്ന ചോദ്യവും ഫറ സ്ത്രീകളോടായി ചോദിക്കുകയാണ്.

    ഫറ ഖാൻ്റെ കുറിപ്പ് വായിക്കാം

    English summary
    I Became An IVF Mom at 43 And I Am Glad I Did So Says Farah Khan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X