»   » പേര് പറഞ്ഞ് കളിയാക്കിയപ്പോഴാണ് ഒരുപാട് സങ്കടം വന്നിട്ടുള്ളതും കരഞ്ഞിട്ടുള്ളതും

പേര് പറഞ്ഞ് കളിയാക്കിയപ്പോഴാണ് ഒരുപാട് സങ്കടം വന്നിട്ടുള്ളതും കരഞ്ഞിട്ടുള്ളതും

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ടൈഗര്‍ ഷ്രോഫ് എന്ന പേര് കേള്‍ക്കുമ്പോള്‍ പലരും കളിയാക്കുന്ന ഒരു കാലമുണ്ടായിരുന്നു, എന്നാന്‍ ഇന്ന് ആ പേരില്‍ അഭിമാനിക്കുന്നു എന്ന് ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ് പറയുന്നു.

ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പര്‍ ഹീറോ ടൈഗര്‍ ഷ്രോഷ് ഇന്ന് മുന്‍നിര നായകന്മാരില്‍ ഒരാളാണ്. നടന്‍ മാത്രമല്ല ഡാന്‍സര്‍ കൂടിയാണ് ടൈഗര്‍. ഒരുപാട് താന്‍ കരഞ്ഞിട്ടുള്ളത് മറ്റുള്ളവര്‍ തന്റെ പേര് വിളിച്ച് കളിയാക്കുമ്പോഴായിരുന്നു എന്ന് ടൈഗര്‍.

സൂപ്പര്‍ ഹീറോസിന്റെ നിരയില്‍


ബോളിവുഡിലെ സൂപ്പര്‍ ഹീറോസ് ആയ ഷാരൂഖ് ഖാനും, ഹൃത്വിക് റോഷനും ഒപ്പം തന്നെ താരതമ്യം ചെയ്യുന്നത് വലിയ അംഗീകാരമായാണ് കണക്കാക്കുന്നത് എന്ന് ടൈഗര്‍ ഷ്രോഫ് പറയുന്നു.

ഏറ്റവും അടുത്ത സുഹൃത്ത്

സിനിമയില്‍ എത്തുന്നതിന് മുന്‍പും ശേഷവും പ്രിയപ്പെട്ട സുഹൃത്ത് റെമോ ഡിസൂസയായിരുന്നു. മൈക്കിള്‍ ജാക്‌സന്റെ ആരാധകരായ ഇരുവരും അഭിനയതത്തിലും ഡാന്‍സിലും ഒരേ മനസ്സുള്ളവരാണ്.

ഏത് സൂപ്പര്‍ പവര്‍ വേണം


പ്രിയപ്പെട്ട ഹീറോ സൂപ്പര്‍മാനാണ്. പറക്കാനുള്ള സൂപ്പര്‍ പവര്‍ കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രാഹിച്ചു പോയിട്ടുണ്ട് - ടൈഗര്‍

സിനിമയിലെ സൂപ്പര്‍ ഹീറോസ്

ഹൃത്വിക് റോഷനാണ് സിനിമയിലെ സൂപ്പര്‍മാന്‍, അക്ഷയ് കുമാര്‍ അയണ്‍മാന്‍, അബ്രഹാം ബാറ്റ്മാന്‍ എന്നിങ്ങനെയാണ് ടൈഗര്‍ ഷ്രോഫിന്റെ ഹീറോ സങ്കല്‍പ്പങ്ങള്‍.

English summary
The die-hard Michael Jackson fans, who consider their respective dads as their superheroes, are also crazy about action and superhero flicks.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam