»   » സല്‍മാന്‍ ഖാനുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടെന്നത് അസംബന്ധം: ഇലുയ വെഞ്ചര്‍

സല്‍മാന്‍ ഖാനുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടെന്നത് അസംബന്ധം: ഇലുയ വെഞ്ചര്‍

Posted By: Nihara
Subscribe to Filmibeat Malayalam

സല്‍മാന്‍-ഇലുയ ബന്ധത്തില്‍ വിള്ളലുകളൊന്നുമില്ലെന്ന് വ്യക്തമാക്കി ഇലുയ വെഞ്ചര്‍. ഇന്ത്യയില്‍ നിന്നും തിരിച്ചുപോകുമ്പോള്‍ നല്ല വിഷമം ഉണ്ടായിരുന്നുവെന്നും താരം പറയുന്നു. കരഞ്ഞുകൊണ്ടാണ് ഇലിയ തിരിച്ചുപോയത്. സല്‍മാന്‍ ഖാനുമായുള്ള ബന്ധം പൂര്‍വ്വാധികം ശക്തിയോടെ ഇപ്പോഴും തുടരുന്നുണ്ട്. പാപ്പരാസികള്‍ പറഞ്ഞുപരത്തുന്ന ഗോസിപ്പുകളെ ഇലിയ പുച്ഛിച്ചു തള്ളി. ഇന്ത്യന്‍ സംസ്‌കാരത്തിലെ പല കാര്യങ്ങളും താരത്തെ ഞെട്ടിപ്പിച്ചുവെന്ന് ഗോസിപ്പ് പ്രചരിച്ചിരുന്നു. തന്നെയും തന്റെ സംസ്‌കാരത്തെയും ഉള്‍ക്കൊള്ളാന്‍ ഇലുയയ്ക്ക് കഴിഞ്ഞുവെന്ന് സല്‍മാന്‍ ഖാന്‍ മുന്‍പ് പറഞ്ഞിരുന്നു.

ഇന്ത്യയില്‍ നിന്നും തിരിച്ചുപോകാന്‍ തനിക്ക് താല്‍പര്യമില്ലായിരുന്നു. ഇവിടത്തെ ജീവിതം വീണ്ടും എന്നെ ഇവിടേക്ക് വിളിച്ചുകൊണ്ടേയിരിക്കും. ഞാന്‍ ഇന്ത്യയിലേക്ക് തന്നെ തിരിച്ചുവരുമെന്നും ഇലുയ വ്യക്തമാക്കി. ഇന്ത്യയിലെ ജീവിത രീതിയും സംസ്‌കാരവും തന്നെ സ്വാധീനിച്ചുവെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. തനിക്ക് ഇന്ത്യന്‍ സംസ്‌കാരവുമായി യോജിച്ചു പോകാന്‍ കഴിയുന്നില്ലെന്ന മട്ടില്‍ പ്രചരിച്ച വാര്‍ത്തകളില്‍ യാതൊരു കഴമ്പുമില്ല. ഇവിടത്തെ ആള്‍ക്കാര്‍ തന്ന സ്‌നേഹം തനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. എല്ലാത്തിനും ഞാന്‍ കടപപെട്ടിരിക്കുന്നത് ഹിമേഷിനോടാണ്. ഹിമേഷ് രേഷമ്മിയയാണ് തന്നെ ഇന്ത്യയിലേക്കെത്തിച്ചത്.

Iulia vantur

ഇതുവരെ പ്രചരിച്ച ഗോസുപ്പകളെയെല്ലാം തിരുത്തുന്ന രീതിയിലാണ് ഇലുയയുടെ പോക്ക്. പാപ്പരാസികള്‍ക്ക് ചിലപ്പോള്‍ ഞെട്ടലുണ്ടായേക്കാം.എന്നാല്‍ സംഭവം സത്യമാണ്. ഇലുയയ്ക്ക് ഇന്ത്യയില്‍ നിന്ന് മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടുമില്ല. സല്‍മാന്‍ ഖാനുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടുമില്ല.

English summary
Iulia Vantur has rubbished rumours about her rift with Salman Khan and also revealed that she loves and adores Indian culture. A few reports were doing the rounds that she had a cultural shock while in India but Iulia said that she loves this place and the reports are just exaggerated. She said.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam