»   » സെക്‌സി നടി എന്നു വിളിച്ചാലും പ്രശ്‌നമില്ല; ചെയ്യുന്നതെല്ലാം അഭിനയത്തിന്റെ ഭാഗമെന്ന് പ്രിയങ്ക

സെക്‌സി നടി എന്നു വിളിച്ചാലും പ്രശ്‌നമില്ല; ചെയ്യുന്നതെല്ലാം അഭിനയത്തിന്റെ ഭാഗമെന്ന് പ്രിയങ്ക

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡില്‍ നിന്ന് ഹോളിവുഡിലെത്തി പ്രശസ്തിയുടെ കൊടുമുടികള്‍ കീഴടക്കിയ നടികള്‍ അധികമില്ല. അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ക്വാന്‍ട്ടിക്കോയിലൂടെ ഹോളിവുഡ് പ്രേക്ഷകര്‍ക്കു പരിചിതയായ നടിയാണ് പ്രിയങ്ക ചോപ്ര. ബേ വാച്ച് എന്നചിത്രത്തിലൂടെ ഹോളിവുഡ് സിനിമയില്‍ സാന്നിദ്യമുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്  നടിയിപ്പോള്‍.

ക്വാന്‍ട്ടിക്കോയിലെ ചില ഹോട്ട് രംഗങ്ങളും ,ബേ വാച്ചിന്റെ ട്രെയിലറുമെല്ലാം കാരണം നടിയ്ക്കു പല വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇൗ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയാണ് പ്രിയങ്ക.

ക്വാന്‍ട്ടിക്കോയിലെ ഞെട്ടിക്കുന്ന രംഗങ്ങള്‍

അമേരിക്കന്‍ ടിവി സീരീസ് ക്വാന്‍ട്ടിക്കോയിലെ പ്രിയങ്കയുടെ പല ഹോട്ട് രംഗങ്ങളും കടുത്ത വിമര്‍ശനങ്ങള്‍ക്കിടവരുത്തിയിരുന്നു. അതിനു പുറമേയാണ് ബേവാച്ചിന്റെ ട്രെയിലര്‍. വിക്ടോറിയ എന്ന വില്ലന്‍ വില്ലന്‍ കഥാപാത്രമായാണ് പ്രിയങ്ക ബേവാച്ചിലെത്തുന്നത്.

സെക്‌സി സിംബലാക്കുന്നവര്‍ ആക്കട്ടെ

ഹോളിവുഡ് അഭിനയത്തോടെ തന്ന സെക്‌സി സിംബല്‍ ആക്കുന്നവര്‍ ആക്കട്ടെയെന്നും താനൊരു നടിയാണെന്നും ഇതെല്ലാം അഭിനയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയങ്ക പറയുന്നത്.

ഹോട്ട് ആവാന്‍ വേണ്ടിയല്ല അഭിനയിക്കുന്നത്

ഹോട്ട് ആവാന്‍ വേണ്ടിയല്ല അഭിനയിക്കുന്നത്. പക്ഷേ എല്ലാം അഭിനയത്തിന്റെ ഭാഗമായി എടുക്കുന്നവര്‍ക്ക് ഏതു റോളും ചെയ്യുന്നതിനു ബുദ്ധിമുട്ടുണ്ടാവില്ലെന്നും പ്രിയങ്ക പറയുന്നു.

ബോളിവുഡില്‍ വീണ്ടും

ക്വാന്‍ട്ടിക്കോയുടെയും ബേവാച്ചിന്റെയും തിരക്കുകള്‍ കാരണം ബോളിവുഡില്‍ നിന്നും വളരെക്കാലമായി വിട്ടു നില്‍ക്കുകയായിരുന്നു പ്രിയങ്ക. എന്നാല്‍ രണ്ടു ബോളിവുഡ് ചിത്രങ്ങളില്‍ കരാറൊപ്പിട്ടതായി നടി പറയുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ ഗുസ്താഖിയാന്‍ എന്ന ചിത്രത്തില്‍ ഷാറൂഖിന്റെ നായികയായി പ്രിയങ്കയാണെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

English summary
Priyanka Chopra's super-hot avatar as the badass villain Victoria Leeds in the trailer of her first Hollywood flick Baywatch has already created a lot of buzz in the tinsel town. However, the actress considers the whole objectification as a part of her job.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam