»   » തന്നെ കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ത്യയില്‍ റിലീസ് ചെയ്യണ്ടെന്നു സണ്ണി ലിയോണ്‍ !!

തന്നെ കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ത്യയില്‍ റിലീസ് ചെയ്യണ്ടെന്നു സണ്ണി ലിയോണ്‍ !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

പോണ്‍സിനിമകളിലൂടെ പരിചിതയായി ബോളിവുഡില്‍ കാലുറപ്പിച്ച നടിയാണ് സണ്ണിലിയോണ്‍. മര്‍ഡര്‍ ,ജിസം 2 തുടങ്ങിയ ചിത്രങ്ങളിലെല്ലാം സണ്ണിലിയോണിന് ശ്രദ്ധേയവേഷങ്ങളാണ് ലഭിച്ചത്. സണ്ണി ലിയോണിനെ കുറിച്ചുള്ള ഡോക്യുമെന്ററി മോസ്റ്റ്‌ലി സണ്ണി ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്.

എന്നാല്‍ ഡോക്യുമെന്ററി ഇന്ത്യയില്‍ റീലീസ് ചെയ്യേണ്ടെന്നും ചെയ്താല്‍ അതിനു നീതി ലഭിക്കില്ലെന്നുമാണ് സണ്ണി ലിയോണ്‍ പറയുന്നത്..

സണ്ണി ലിയോണ്‍

പോണ്‍ താരമെന്നതില്‍ നിന്നും ബോളിവുഡിലേക്കുളള സണ്ണിലിയോണിന്റ രംഗപ്രവേശം അപ്രതീക്ഷിതമായിരുന്നു. പൂജ ഭട്ട് സംവിധാനം ചെയ്ത ജിസം 2 ആണ് സണ്ണിലിയോണിന്റെ ആദ്യ ബോളിവുഡ് ചിത്രം. സണ്ണി ലിയോണിനെ കുറിച്ചുള്ള ഡോക്യുമെന്റരി 'മോസ്റ്റ്‌ലി സണ്ണി' അടുത്തു പുറത്തിറങ്ങാനിരിക്കുകയാണ്.

മോസ്റ്റ്‌ലി സണ്ണി

സണ്ണി ലിയോണിന്റെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളെ കുറിച്ചും ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നുണ്ട്. യാഥാസ്ഥിതിക സിക്ക് കുടുംബത്തില്‍ ജനിച്ച സണ്ണി ലിയോണ്‍ ലോസ് ആഞ്‌ലസിലെത്തിയതിനുശേഷം പോണ്‍ താരമായതിനെ കുറിച്ചും ബോളിവുഡ് രംഗപ്രവേശത്തെ കുറിച്ചുമെല്ലാം ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. ദിലീപ് മേത്തയാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്യുന്നത്.

ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു

മോസ്റ്റ്‌ലി സണ്ണി ഇതിനകം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലീം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. താന്‍ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമിരുന്നാണ് ഡോക്യുമെന്ററി കാണുകയെന്നു സണ്ണിലിയോണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനകം അഞ്ചു തവണ ഡോക്യുമെന്ററി കണ്ടെന്നും സണ്ണി പറയുന്നു.

ഇന്ത്യില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ താത്പര്യമില്ല

മോസ്റ്റ്‌ലി സണ്ണി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചാല്‍ അതിനു നീതിലഭിക്കില്ലെന്നുമാണ് സണ്ണി ലിയോണ്‍ പറയുന്നത്.

ഡിസംബറില്‍ റിലീസ്

മോസ്റ്റ്‌ലി സണ്ണിയുടെ വേള്‍ഡ് വൈഡ് റീലീസ് ഈ വര്‍ഷം ഡിസംബറില്‍ നടത്താനാണ് തീരുമാനം. അതിനു മുന്‍പ് ഒക്ടോബറില്‍ മുബൈ ഫീലീം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കും.

സണ്ണി ലിയോണിന്റെ ചൂടന്‍ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ....

English summary
Bollywood actress Sunny Leone is against the release of the upcoming documentary on her life, “Mostly Sunny” in India, as she feels it does not do justice to her story.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam