»   »  ഞാന്‍ ലോകത്തിനു മുന്‍പില്‍ നഗ്നയായി;പ്രണയ ലേഖനങ്ങള്‍ പരസ്യപ്പെടുത്തിയ ഹൃത്വിക്കിനെതിരെ വീണ്ടും നടി

ഞാന്‍ ലോകത്തിനു മുന്‍പില്‍ നഗ്നയായി;പ്രണയ ലേഖനങ്ങള്‍ പരസ്യപ്പെടുത്തിയ ഹൃത്വിക്കിനെതിരെ വീണ്ടും നടി

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ഏറെ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയ കേസായിരുന്നു കങ്കണ റണാവത് ഹൃത്വിക് റോഷന്‍ കേസ്. താന്‍ അയച്ച ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് മുംബൈ പൊലീസില്‍ കങ്കണ പരാതി നല്‍കിയത്.

കങ്കണയുടെ പരാതിയുടെ അന്വേഷിച്ച മുംബൈ പോലീസിന് വേണ്ടത്ര തെളിവുകള്‍ ലഭിക്കാത്തതു കാരണം കേസ് അവസാനിപ്പിക്കുകയായിരുന്നു. താന്‍ ഒരു കാലത്ത് ഹൃത്വിക്കിനെഴുതിയിരുന്ന കത്തുകള്‍ ലോകം മുഴുവന്‍ വായിക്കുമ്പോള്‍ ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ അനുഭവിച്ച വേദന പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് കങ്കണ.

ഒരു സ്ത്രീയെന്ന നിലയില്‍ തന്റെ ഭാഗത്തു നിന്ന് ഹൃത്വിക് ചിന്തിച്ചില്ല

ബോളിവുഡ് അഭിനേത്രി എന്ന നിലയില്‍ തനിക്ക് ഒട്ടേറെ നേട്ടങ്ങളുണ്ട്. .പക്ഷേ വ്വ്യക്തി ജീവിതത്തില്‍ ഒരു സ്ത്രീയെന്ന നിലയില്‍ തനിക്കേറ്റ ആഘാതം വളരെ വലുതാണെന്നാണ് കങ്കണ പറയുന്നത്..

ഹിമാചലിലെ ഗ്രാമത്തില്‍ നിന്ന് ബോളിവുഡ് വരെ

ജന്മനാടായ ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഹൃത്വിക് റോഷനെന്ന നടനെ ആരാധിച്ചു കഴിഞ്ഞിരുന്ന ഒരു 14 വയസ്സുകാരി സ്വയം പ്രയത്നം കാരണം ബോളിവുഡിലെത്തി തന്റെ പ്രിയതാരമായ ഹൃത്വികിനെ നേരിട്ടു കാണുകയായിരുന്നെന്നു കങ്കണ പറയുന്നു

പിന്നീട് പ്രണയത്തിന്റെ നാളുകള്‍

പിന്നീട് പ്രണയത്തിന്റെ നാളുകളായിരുന്നെന്നും വൈകാതെ അതു വിരഹത്തിലേക്കു വഴി മാറിയെന്നും കങ്കണ പറയുന്നു.

ഹൃത്വിക് കത്തുകള്‍ പ്രദര്‍ശിച്ചപ്പോള്‍

പിന്നീട് ഹൃത്വിക് റോഷന്‍ തന്റെ കത്തുകളും സ്വകാര്യ ഫോട്ടോകളും ലോകത്തിനു മുന്നില്‍ പ്രദര്‍ശിച്ചതിനുശേഷം ദിവസങ്ങളോളം താന്‍ കരഞ്ഞതായും കങ്കണ വെളിപ്പെടുത്തുന്നു.

നിങ്ങളാണെങ്കില്‍ ക്ഷമിക്കുമോ

നിങ്ങളുടെ കാമുകിയോ കാമുകനോ നിങ്ങള്‍ പ്രണയത്തിലായിരിക്കുമ്പോള്‍ എഴുതിയ കത്തുകള്‍ മറ്റുള്ളവരെ കാണിക്കുമ്പോള്‍ നിങ്ങള്‍ക്കെന്തായിരിക്കും അനുഭവമെന്നാണ് കങ്കണ ചോദിക്കുന്നത്. മറ്റുള്ളവര്‍ കാണരുതെന്നാഗ്രഹിക്കുന്ന പല കാര്യങ്ങളും അതിലുണ്ടാവും. നിങ്ങള്‍ നിങ്ങളുടെ ആത്മാവു പോലും സമര്‍പ്പിച്ചാവും അതിലെ ഓരോ വാക്കും എഴുതിയിട്ടുണ്ടാവുക. റീബോക്ക് അവാര്‍ഡ് ഫങ്ഷനെത്തിയപ്പോഴായിരുന്നു കങ്കമ മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ചത്

English summary
Actress Kangana Ranaut, who got involved in a legal battle with actor Hrithik Roshan earlier this year, spoke her heart out while sharing her 'part of the story' of their alleged romance.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam