»   » വെളുത്ത സുന്ദരിമാരുടെ കൂടെ തനിക്ക് അഭിനയിക്കാന്‍ അവസരം കിട്ടിയില്ല കാരണം വ്യക്തമാക്കി പ്രമുഖ നടന്‍!

വെളുത്ത സുന്ദരിമാരുടെ കൂടെ തനിക്ക് അഭിനയിക്കാന്‍ അവസരം കിട്ടിയില്ല കാരണം വ്യക്തമാക്കി പ്രമുഖ നടന്‍!

Posted By: Teresa John
Subscribe to Filmibeat Malayalam

തന്റെ സിനിമകള്‍ക്ക് വേണ്ടി വ്യത്യസ്ത വേഷപകര്‍ച്ച ചെയ്ത് ഇന്ത്യ മുഴുവനും ഞെട്ടിച്ച താരമാണ് നാവസുദ്ദീന്‍ സിദ്ദിഖി. 1999 മുതല്‍ സിനിമയില്‍ സജീവമായ താരം ഇപ്പോള്‍ ഒരു വിഷമം പറഞ്ഞ് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ താരം പറഞ്ഞ കാര്യം ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. ബോളിവുഡില്‍ സ്വജനപക്ഷപാതം ഉണ്ടെന്ന് വിളിച്ച് പറഞ്ഞ കങ്കണ റാണവതിനെ പോലെ തന്നെയാണ് നവാസുദ്ദീന്റെ കാര്യവും.

ഈ വര്‍ഷം അഭിനയം കൊണ്ട് മലയാളികളെ ഞെട്ടിച്ച ആ താരങ്ങള്‍ ഇവരായിരുന്നു!

നവാസുദ്ദീന്‍ പറയുന്നത് ബോളിവുഡില്‍ നിലനില്‍ക്കുന്ന വര്‍ണ വിവേചനത്തെ കുറിച്ചാണ്. അതിന് തന്റെ അനുഭവം തന്നെയാണ് താരം പറഞ്ഞിരിക്കുന്നത്. ട്വിറ്ററിലുടെ വളരെ വികാരധീനനായിട്ടാണ് നവാസുദ്ദീന്‍ താന്‍ നേരിടുന്ന വര്‍ണ വിവേചനത്തെ കുറിച്ച് പറഞ്ഞത്.

' ഞാന്‍ കറുത്തവനായതിനാല്‍ വെളുത്ത സുന്ദരിമാരുടെ കൂടെ തനിക്ക് അഭിനയിക്കാന്‍ അവസരം കിട്ടുന്നില്ലെന്നും അത് മനസിലാക്കി തന്നതിന് എല്ലാവര്‍ക്കും നന്ദി പറയുന്നു. എന്നാല്‍ താന്‍ ഒരിക്കലും അത് മാത്രം ശ്രദ്ധിച്ചിരുന്നില്ലെന്നാണ് താരം പറയുന്നത്.

ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നതിന് ഒരു കാരണമുണ്ട്!!

സിനിമയ്ക്ക് വേണ്ടി പണ്ട് തൊട്ട് കാത്തിരിന്ന തനിക്ക് നേരിടേണ്ടി വന്നത് ഇതായിരുന്നെന്നാണ് മുമ്പ് താരം പറഞ്ഞിരുന്നു. തന്റെ കൂടെ അഭിനയിക്കുന്നതിന് പല മുന്‍നിര നായികമാരും മടി കാണിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. അതിനൊപ്പമാണ് ബോളിവുഡിനെ കുറ്റപ്പെടുത്തി കൊണ്ട് താരം രംഗത്തെത്തിയത്.

English summary
I have been rejected many times because of my looks: Nawazuddin Siddiqui

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam