»   » ബോളിവുഡിലെ ചുംബനവീരന്‍ ഇമ്രാന്‍ ഹഷ്മിയുടെ സ്‌ക്രീനിനു പുറത്തെ ജീവിതം ഇങ്ങനെ !!

ബോളിവുഡിലെ ചുംബനവീരന്‍ ഇമ്രാന്‍ ഹഷ്മിയുടെ സ്‌ക്രീനിനു പുറത്തെ ജീവിതം ഇങ്ങനെ !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹഷ്മിയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ചൂടന്‍ ചുംബന രംഗങ്ങളായിരിക്കും പ്രേക്ഷകര്‍ക്ക് ഓര്‍മ്മ വരിക. നടനെ ചുംബനവീരന്‍ എന്ന ലേബലോടെ സിനിമാലോകവും പ്രേക്ഷകരും അംഗീകരിച്ചു കഴിഞ്ഞതാണ്. ചിത്രത്തിലെ നായകന്‍ ഇമ്രാനാണെന്നു കേട്ടപ്പോള്‍ പ്രമുഖ നടിമാര്‍ വരെ നായികറോളില്‍ നിന്ന് പിന്മാവാങ്ങിയ കഥകളുമുണ്ട്.

എന്നാല്‍ അഭിനയത്തില്‍ വിട്ടു വീഴ്ച്ചകളില്ലാത്ത ഇൗ നടന് ഫീലീം ഫെയര്‍ അവാര്‍ഡുകളടക്കം ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ടെന്നതാണ് വാസ്തവം. ഇമ്രാന്റെ സ്‌ക്രീനിനു പുറത്തെ ജീവിതം അത്രയൊന്നും തിളക്കമുളളതല്ല. ഇമ്രാന്റെ വാക്കുകളിലൂടെ...

ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടു

2003 ല്‍ വിക്രം ഭട്ട് സംവിധാനം ചെയ്ത ഫുട്പാത്ത് എന്ന ചിത്രത്തിലൂടെയാണ് ഇമ്രാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബിപാഷ ബസുവായിരുന്നു ഈ ചിത്രത്തിലെ നായിക. ആദ്യം ചിത്രത്തിലെ അഭിനയം കൊണ്ടുതന്നെ ഇമ്രാന്‍ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടു.

ഗാംഗ്സ്റ്റര്‍

പിന്നീട് ഒട്ടേറെ നല്ല ചിത്രങ്ങളെ ഇമ്രാനെ തേടിയെത്തി. വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു മിക്ക ചിത്രങ്ങളിലും . ഗാംഗ്സ്റ്റര്‍ ,മര്‍ഡര്‍, മര്‍ഡര്‍ 2, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, ദ ഡേര്‍ട്ടി പിക്ച്ചര്‍ തുടങ്ങിയ ഇമ്രാന്‍ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. ഇവയില്‍ മിക്കതിലും ഇമ്രാന്റെ ചുംബനരംഗവുമുണ്ട്. മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളിലെ ഇമ്രാനും നടി മല്ലിക ഷെരാവത്തുമൊത്തുളള ചൂടന്‍ രംഗങ്ങള്‍ കാണാനായി മാത്രം ചിത്രം കാണാന്‍ പോയ പ്രേക്ഷകരുണ്ട്.

റാസ് സീരിസ്

റാസ് സീരിസ് ചിത്രങ്ങളെ പ്രേക്ഷകരിലേയ്ക്ക് അടുപ്പിച്ചത് ഇമ്രാനാണ്. 2002 ല്‍ ഈ സീരീസിലെ ആദ്യ ചിത്രം റാസ്, 2006 ല്‍ റാസ് ,ദി മിസ്ട്രീസ് കണ്ടിന്യൂസ്, 2012 ല്‍ റാസ് 3 ഡി, എന്നിവയ്ക്കു പുറമേ ഈ വര്‍ഷം ഇമ്രാന്റെ റാസ് റിബൂത്ത് റിലീസിനു കാത്തിരിക്കുന്നുമുണ്ട്. മഹേഷ് ഭട്ട്, മുകേഷ് ഭട്ട് എന്നിവരാണ് റാസ് സീരീസുകളുടെ സംവിധാനം.

ഇമ്രാന്‍ ജീവിതത്തില്‍

എന്നാല്‍ സ്‌ക്രീനിനു പുറത്ത് ജീവിത യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടാന്‍ പാടു പെടുന്ന നടനാണ് ഇമ്രാന്‍. ഇമ്രാന്റെ ഏഴു വയസ്സുളള മകന്‍ അയാന്‍ അര്‍ബുദ ബാധിതനാണ്. കൂടാതെ ഈയടുത്താണ് ഇമ്രാന്റെ അമ്മയും അകാലത്തില്‍ വേര്‍പിരിഞ്ഞത്. ഇവ കാരണം കുറെക്കാലം ഇമ്രാന്‍ അഭിനയത്തില്‍ നിന്നും വിട്ടു നിന്നിരുന്നു.

ഇമ്രാന്‍ പറയുന്നത്

ശുഭാപ്തി വിശ്വാസം കൊണ്ടുമാത്രമാണ് ഇത്തരത്തില്‍ ജീവിതത്തിലെ ഒട്ടേറേ ഘട്ടങ്ങളില്‍ താന്‍ പിടിച്ചു നിന്നതെന്നു നടന്‍ പറയുന്നു. കാന്‍സര്‍ മാത്രമല്ല അവിചാരിതമായി പലതും നമ്മുടെ വാതിലില്‍ വന്നു മുട്ടി വിളിക്കും. അപ്പോഴൊക്കെ പോസിറ്റീവായി ചിന്തിച്ചാല്‍ മാത്രമേ ജീവിതത്തിലേക്ക് കരയാറാനാവൂ എന്നും അനുഭവത്തിന്റെ വെളിച്ചത്തില്‍ താരം പറയുന്നു.

ചിത്രങ്ങള്‍

ഹൊറര്‍, ത്രില്ലര്‍ സിനിമകളാണ് തനിക്ക് ചെയ്യാന്‍ താത്പര്യമമെന്നും ഇമ്രാന്‍ പറയുന്നു.

English summary
To say that the last few years have been tough for the Bollywood actor Imran would be an understatement. With a string of flops behind him and his six-year-old son, Ayaan, triumphing over cancer, Emraan has seen several ups and downs.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam