»   » വഴങ്ങിക്കൊടുത്തിരുന്നെങ്കില്‍ ഞാനിന്ന് സൂപ്പര്‍സ്റ്റാറാണ് എന്ന് മമ്മൂട്ടിയുടെ നായിക

വഴങ്ങിക്കൊടുത്തിരുന്നെങ്കില്‍ ഞാനിന്ന് സൂപ്പര്‍സ്റ്റാറാണ് എന്ന് മമ്മൂട്ടിയുടെ നായിക

Posted By:
Subscribe to Filmibeat Malayalam

സിനിമാ ലോകത്തെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചാണ് ഇപ്പോള്‍ സീരിയസ് ചര്‍ച്ച നടക്കുന്നത്. പല പ്രമുഖ നായികമാരും തങ്ങള്‍ക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയപ്പോള്‍ ഞെട്ടലോടെയാണ് സിനിമാ പ്രേമികള്‍ കേട്ടത്. ഇപ്പോഴിതാ സിനിമാ ഇന്റസ്ട്രിയിലെ കാസ്റ്റി കൗച്ചിനെ കുറിച്ചും തനിക്കുണ്ടായ അനുഭവത്തെ കുറിച്ചും റായി ലക്ഷ്മി പറയുന്നു.

അസ്‌കര്‍ അലിയുടെ ചെമ്പരത്തിപ്പൂ 24 മുതല്‍ വിതരണം ചെയ്യാന്‍ പോവുന്നത് മോഹന്‍ലാല്‍!

വഴങ്ങിക്കൊടുത്തിരുന്നെങ്കില്‍ ഞാനിന്ന് സൗത്ത്ഇന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ ആകുമായിരുന്നു എന്നാണ് ലക്ഷ്മി പറഞ്ഞത്. ജൂലി ടു എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് സംസാരിക്കുകയായിരുന്നു റായി ലക്ഷ്മി എന്ന ലക്ഷ്മി റായി.

ജൂലി 2 വന്നപ്പോള്‍

ലക്ഷ്മി റായിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജൂലി ടു. ഒരു ഹിന്ദി ചിത്രത്തില്‍ നിന്ന് അവസരം വന്നപ്പോള്‍ ആദ്യം ഭയമായിരുന്നു. യെസ് എന്ന് പറയാന്‍ ഒരു മാസത്തോളം സമയമെടുത്തു.

ഏറ്റെടുക്കാന്‍ കാരണം

ജൂലി ടുവിലൂടെ നല്‍കുന്ന സന്ദേശമാണ് സിനിമ ഏറ്റെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഒരു വലിയ ഇന്റസ്ട്രിയില്‍ മുന്‍നിരയില്‍ എത്താന്‍ ഒരു സ്ത്രീ സഹിക്കുന്ന കഷ്ടപ്പാടുകളാണ് ചിത്രം. നായികാ പ്രധാന്യമുള്ള കഥയാണ്.

യഥാര്‍ത്ഥ ജീവിതം

ജൂലി ടുവിന്റെ കഥയ്ക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമുണ്ട്. ഇന്ന് ജീവിച്ചിരിയ്ക്കുന്ന ഒരു പ്രമുഖ നടിയുടെ ജീവിതവുമായി ചിത്രത്തിന് സാമ്യതകളുണ്ട്. എന്നാല്‍ ആ നടിയുടെ പേര് പുറത്ത് പറയാന്‍ എനിക്ക് അനുവാദമില്ല.

വെല്ലുവിളിയുള്ള ചിത്രം

ശാരീരികമായും മാനസികമായും എന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് ജൂലി ടു. ഒരു സ്ത്രീയുടെ ജീവിതത്തിവല്‍ നേരിടുന്ന പല വേദനകളെയും സഹിച്ചു.

അമിതമായി സെക്‌സിയായോ..

അടിസ്ഥാനപരമായി ഇതൊരു നടിയുടെ ജീവിത കഥയാണ്. അതുകൊണ്ട് തന്നെ അത്തരം ഗ്ലാമര്‍ രംഗങ്ങള്‍ ചിത്രത്തില്‍ അനിവാര്യമാണ്. സിനിമയോട് നീതി പുലര്‍ത്താന്‍ വേണ്ടിയാണവ. സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുന്‍പേ ഇക്കാര്യമൊക്കെ എനിക്കറിയാമായിരുന്നു.

ചിത്രത്തിന്റെ സന്ദേശം

ചിത്രത്തിന്റെ സന്ദേശമാണ് എല്ലാത്തിലും വലുത്. ഒരു സ്ത്രീ ജീവിതത്തില്‍ മുന്നേറണമെങ്കില്‍ ഒരുപാട് പുരുഷന്മാരെ കാണുകയും അവരെ എതിര്‍ത്ത് നില്‍ക്കുകയും വേണമെന്നതാണ് സന്ദേശം

കാസ്റ്റിങ് കൗച്ചിന് ഇരയാണോ

അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക് പങ്കിടാന്‍ ഞാനൊരുക്കമല്ല. എന്നാല്‍ സിനിമയില്‍ എത്താന്‍ എനിക്കാരുടെയും കൂടെ കിടക്കേണ്ടി വന്നിട്ടില്ല. ആര്‍ വി ഉദയകുമാര്‍ സാറിന്റെ ചിത്രത്തിലൂടെയാണ് ഞാന്‍ സിനിമയിലെത്തിയത്. അതുകൊണ്ട് തുടക്കത്തില്‍ അത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ല.

പിന്നീട് ഉണ്ടായി

എന്നാല്‍ പിന്നീട് ഞാനും ആ ചോദ്യം നേരിട്ടിട്ടുണ്ട്. നേരിട്ടോ അല്ലാതെയോ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. അങ്ങനെ വഴങ്ങിക്കൊടുത്തിരുന്നെങ്കില്‍ ഞാനിന്ന് സൗത്ത് ഇന്ത്യയിലെ സൂപ്പര്‍താരമാണ്. അതിലെനിക്കൊട്ടും നിരാശയില്ല.

എങ്ങനെ പ്രതികരിയ്ക്കും

ഇത്തരം ഘട്ടങ്ങളില്‍ ഞാനൊരിക്കലും പൊട്ടിത്തെറിച്ചിട്ടില്ല. ചോദിച്ചയാളെ ആശംസിച്ച് ആ സ്ഥലത്ത് നിന്ന് മെല്ലെ ഇറങ്ങിപ്പോരും. അതുകൊണ്ടാണ് പല വിവാദങ്ങളിലും എന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടത്.

പേര്‌ദോഷം ഉണ്ടാക്കുന്നവര്‍

എല്ലാ പുരുഷന്മാരും മോശക്കാരാണെന്ന് ഞാന്‍ പറയില്ല. എന്നാല്‍ ചിലരുണ്ട്. നല്ലത് ചെയ്യുകയും പ്രവൃത്തിയ്ക്കുകയും ചെയ്യുന്നവര്‍ ധാരാളമാണ്. എന്നാല്‍ സിനിമ ഇന്റസ്ട്രിയുടെ പേര് നശിപ്പിക്കാന്‍ ഇത്തരക്കാര്‍ ഉണ്ടാവും.

ജൂലി ടു അത് മാത്രമല്ല

എന്നാല്‍ ജൂലി ടു കാസ്റ്റിങ് കൗച്ചിങിനെ കുറിച്ച് മാത്രമല്ല പറയുന്നത്. കഴിവും ഭംഗിയും മാത്രം പോര ലക്ഷ്യത്തിലെത്താന്‍, ഭാഗ്യവും വേണം എന്ന സന്ദേശവും ചിത്രത്തിലുണ്ട്

ആണുങ്ങളും ഇരയാകുന്നു

നായികമാര്‍ മാത്രമല്ല, നായകന്മാരും സിനിമാ ലോകത്തെ കാസ്റ്റിങ് കൗച്ചിന് ഇരയാകുന്നുണ്ട്. ഇതാണ് സിനിമ എന്ന മാന്ത്രിക ലോകം- ലക്ഷ്മി റായി പറഞ്ഞു.

വീണ്ടും മലയാളത്തില്‍

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനൊപ്പവും ഒത്തിരി ചിത്രങ്ങള്‍ ചെയ്തതിലൂടെയാണ് റായി ലക്ഷ്മി മലയാളത്തിന് സുപരിചിതയായത്. കോഴിത്തങ്കച്ചന്‍ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുകയാണ് റായി.

English summary
Raai laxmi in an interview with DC, where she answers questions on casting couch, her remuneration, Julie 2, and more

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam