»   » ബി ടൗണില്‍ പരാജയപ്പെടുമോ എന്ന് ഭയം: ഷാറൂഖ് ഖാന്‍

ബി ടൗണില്‍ പരാജയപ്പെടുമോ എന്ന് ഭയം: ഷാറൂഖ് ഖാന്‍

Posted By:
Subscribe to Filmibeat Malayalam

സിനിമാ ഇന്റസ്ട്രി ഒരു മത്സര വേദിയാണെന്ന് പറയാതെ തന്നെ പലര്‍ക്കും അറിയാവുന്ന കാര്യമാണ്. സൂപ്പര്‍ സ്റ്റാര്‍സിന്റേതായാലും യുവതാരങ്ങളുടേതായാലും ഒരു ചിത്രം മികച്ച വിജയം കൈവരിക്കുമ്പോള്‍ ശത്രുക്കളേറെയാവും. ബോളിവുഡിലെ കിങ് ഖാനും പതിയ ചിത്രത്തിന്റെ വിജയം ഒരുപാട് പ്രശംസകള്‍ക്കപ്പുറം കുറച്ച് ശത്രുക്കളെയും നേടിക്കൊടുത്തു. ഇക്കാര്യം ഷാറൂഖ് ഖാന്‍ തന്നെയാണ് ഒറു പൊതുവേദിയിലൂടെ അറിയിച്ചത്.

റോഹിത്ത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്‌സപ്രസ് എന്ന ചിത്രം ബോളിവുഡില്‍ മികച്ച വിജയമാണ് നേടിയത്. ഈ ചിത്രത്തിന്റെ വിജയം തനിക്ക് പ്രശംസകള്‍ക്കൊപ്പം ശത്രുക്കളെയും നേടിത്തന്നെന്ന് ഷാറൂഖ് ഖാന്‍ പറയുന്നു. പരാജയപ്പെടുമോ എന്ന ഭയത്താലാണ് ഞാന്‍ കഠിനാധ്വാനം ചെയ്യുന്നത്. കഠിപ്രയത്‌നം കൊണ്ടാണ് സിനിമയില്‍ ഈ ഉയരത്തിലെത്താന്‍ കഴിഞ്ഞത്. അത് നഷ്ടപ്പെട്ടുപോകുമോ എന്ന് ഞാന്‍ ഭയക്കുന്നു.

Shah Rukh Khan

പേരും പ്രശസ്തിയും എല്ലാം ആയെന്നു കരുതി വെറുതെ ഇരിക്കാന്‍ കഴിയില്ല. സിനിമ വിജയങ്ങള്‍ക്കൊപ്പം പരാജയവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ചെന്നൈ എക്‌സപ്രസിന്റെ വിജയം കൂടുതല്‍ ശത്രുക്കളെ തന്നു. ബി ടൗണില്‍ രണ്ടാം നിരയിലേക്കിറങ്ങേണ്ടിവരുന്നത് വേദനാജനകമാണ്.

ദീപിക പദുക്കോണും ഷാറൂഖ് ഖാനും ഒന്നിച്ചഭിനയിച്ച ചെന്നൈ എക്‌സപ്രസ് ആഗസ്ത് എട്ടിനാണ് തിയേറ്ററിലെത്തിയത്. ബോളിവുഡിലെ കളക്ഷന്‍ റെക്കോര്‍ഡുകളെയെല്ലാം ചിത്രം ഭേദിച്ചു

English summary
A relentless worker that he is, Shah Rukh Khan often goes the extra mile to achieve success as he fears losing the top position. he said, he have made more enemies post Chennai Express.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam