»   »  അന്ന് സല്‍മാന്‍ ഖാന്‍ ഐശ്വര്യയെ തല്ലിയിരുന്നോ? അഭിമുഖത്തിലെ സംഭാഷണം വൈറലാവുന്നു

അന്ന് സല്‍മാന്‍ ഖാന്‍ ഐശ്വര്യയെ തല്ലിയിരുന്നോ? അഭിമുഖത്തിലെ സംഭാഷണം വൈറലാവുന്നു

Posted By:
Subscribe to Filmibeat Malayalam

ഒരു കാലത്ത് ബോളിവുഡില്‍ ഗോസിപ്പുകളില്‍ പ്രധാനമായും സല്‍മാന്‍ ഖാനും ഐശ്വര്യ റായിയുമായിരുന്നു. താരങ്ങള്‍ തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും അതിനിടയില്‍ ഐശ്വര്യയെ സല്‍മാന്‍ തല്ലിയിരുന്നതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2002 കാലഘട്ടത്തില്‍ നടന്ന സംഭവം ഇപ്പോള്‍ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്.

2002 ലാണ് സല്‍മാന്‍ ഖാന്‍ ഒരു അഭിമുഖത്തില്‍ ഇതിനെക്കുറി്ച്ച് പറഞ്ഞിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും സംഭവം വൈറലായി മാറിയിരിക്കുകയാണ്. താന്‍ അന്ന് ഐശ്വര്യയെ അടിക്കാനായി കൈ പൊക്കിയിട്ടില്ലെന്നും എന്നാല്‍ താന്‍ സുഭാഷ് ഘായ് യെ അടിച്ചിരുന്നതായിട്ടുമാണ് പറഞ്ഞിരുന്നത്.

ഞാന്‍ ഐശ്വര്യയെ ഒരിക്കലും അടിച്ചിട്ടില്ല

ഞാന്‍ ഒരിക്കലും അവളെ അടിച്ചിട്ടില്ലെന്നാണ് സല്‍മാന്‍ പറയുന്നത്. എല്ലാവരും എന്നെ തോല്‍പ്പിക്കാന്‍ നോക്കിയിരുന്നതായും താരം പറയുന്നു.

ഞാന്‍ തല്ലിയിരുന്നത് ഒരാളെ മാത്രമായിരുന്നു

താന്‍ ഒരാളെ തല്ലിയിരുന്നതായി താരം പറയുന്നു. അത് സുഭാഷ് ഘായിനെയായിരുന്നു. ആ കാര്യത്തില്‍ താന്‍ വളരെയധികം വിഷമിച്ചിരുന്നതായും അടുത്ത് ദിവസം തന്നെ താന്‍ അദ്ദേഹത്തോട് മാപ്പ്് ചോദിച്ചതായും താരം പറയുന്നു.

ക്ഷമ നശിക്കുന്ന ചില നിമിഷങ്ങള്‍

ചില സമയത്ത്് തന്റെ ക്ഷമ പാടെ നശിക്കുമായിരുന്നു. അത്തരത്തില്‍ അന്ന് സുഭാഷ് സ്പൂണുകള്‍ കൊണ്ട് തല്ലുകയും പ്ലെയിറ്റ് കൊണ്ട് മുഖത്ത്് അടിച്ചു പൊട്ടിച്ചിരുന്നതായും കഴുത്തിന് കുത്തി പിടിച്ചിരുന്നതായും സല്‍മാന്‍ പറയുന്നു.

സുഭാഷ് ഘായ് പറഞ്ഞത്

അന്നു രാത്രി വളരെയധികം ശല്യപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. അന്ന് വീട്ടിലെത്തിയത് മുഴുവനായും സങ്കടപ്പെട്ടായിരുന്നു. എന്നാല്‍ അടുത്ത് ദിവസം തന്നെ എനിക്ക് സലീം സാഹിബിന്റെ കോള്‍ വന്നിരുന്നതായും അത് സല്‍മാന്‍ ഖാന്‍ മാപ്പു പറഞ്ഞതായിരുന്നെന്നുമാണ് സുഭാഷ് ഘായ് പറുയന്നത്.

കുറ്റവാളിയായി സല്‍മാന്‍

തന്റെ മുന്നില്‍ സല്‍മാന്‍ കുറ്റവാളിയായ കുട്ടികളെ പോലെയാണ് വന്നു നിന്നത്. എന്നാല്‍ താന്‍ ചിരിച്ചകൊണ്ടാണ് ഇന്നലെ രാത്രി നിനക്ക് എന്താ സംഭവിച്ചതെന്ന് ചോദിച്ചതെന്നും സുഭാഷ് ഘയ് പറഞ്ഞിരുന്നു.

ഇരുവര്‍ക്കുമിടയില്‍ പടവെട്ടലായിരുന്നു നടന്നത്

ഞങ്ങള്‍ തമ്മില്‍ നടന്നത് പടവെട്ടലായിരുന്നെന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. എന്നാല്‍ ഇന്ന് ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും സുഭാഷ് പറയുന്നു.

സല്‍മാന്‍ നന്നായി സഹായിച്ചിട്ടുണ്ട്

താന്‍ ഒരുപാട് നടന്മാരുടെ പുറകെ നടന്നിട്ടുണ്ട് എന്നാല്‍ ആരും തന്നെ മാന്യമായി സഹായിച്ചിട്ടില്ല. എന്നാല്‍ സല്‍മാനോട് പറഞ്ഞാല്‍ തിരിച്ച് ചോദ്യങ്ങളെന്നും ചോദിക്കാറില്ലെന്നും തന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ വിമുഖതയെന്നും കാണിച്ചിട്ടില്ലെന്നും അതെന്നും താന്‍ ഒരിക്കലും മറക്കില്ലെന്നും സുഭാഷ് പറയുന്നു.

English summary
Salman Khan had revealed to a leading daily that he never hit Aishwarya Rai but he did slap Subhash Ghai once

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam