»   » ബോളിവുഡിനേക്കാള്‍ ഭേദമാണ് നീലച്ചിത്ര മേഖലയെന്ന സണ്ണിലിയോണിന്റെ വെളിപ്പെടുത്തലിനു പിന്നില്‍?

ബോളിവുഡിനേക്കാള്‍ ഭേദമാണ് നീലച്ചിത്ര മേഖലയെന്ന സണ്ണിലിയോണിന്റെ വെളിപ്പെടുത്തലിനു പിന്നില്‍?

Posted By: Pratheeksha
Subscribe to Filmibeat Malayalam

പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളിവുഡിലേക്ക് ചേക്കേറിയ നടിയാണ് സണ്ണിലിയോണ്‍. ചില ശ്രദ്ധേയ ചിത്രങ്ങളില്‍ സണ്ണിലിയോണിന് നല്ല വേഷങ്ങള്‍ ലഭിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളില്‍ ഒരാളായി സണ്ണിലിയോണിനെ ബിബിസി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു .

ഇപ്പോള്‍ സണ്‍ലസ്റ്റ് പിക്‌ച്ചേഴ്‌സ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ഉടമയാണ് സണ്ണിലിയോണ്‍. അടുത്തിടെയാണ് ബോളിവുഡില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ നടി പങ്കുവച്ചത്.

ബിബിസിയ്ക്കു നല്‍കിയ അഭിമുഖം

ബിബിസിയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് സണ്ണിലിയോണ്‍ ബോളിവുഡിനെയും നീലച്ചിത്ര മേഖലയെയും താരതമ്യം ചെയ്തു സംസാരിച്ചത്.

ബോളിവുഡിലെ ലിംഗവിവേചനം

ബോളിവുഡിലെ ലിംഗ വിവേചനത്തെ കുറിച്ചാണ് നടി പ്രധാനമായും വെളിപ്പെടുത്തിയത്. ബോളിവുഡില്‍ വന്നതിനു ശേഷം പലരില്‍ നിന്നും തനിക്ക് ഒട്ടേറെ തവണ ലിംഗവിവേചനം നേരിടേണ്ടിവന്നിട്ടുണ്ടെന്നു നടി പറയുന്നു. എന്നാല്‍ മുന്‍പ് പോണ്‍ മേഖലയില്‍ സജീവമായിരുന്നപ്പോള്‍ അത്തരം അനുഭവങ്ങള്‍ ഇല്ലായിരുന്നു

ആളുകള്‍ വിട്ടുവീഴ്ച്ചയ്ക്കു തയ്യാറായിരുന്നു

നീലച്ചിത്രമേഖലയില്‍ ആളുകള്‍ വിട്ടു വീഴ്ച്ചകള്‍ ചെയ്യാന്‍ തയ്യാറായിരുന്നു. എന്നാല്‍ ബോളിവുഡില്‍ ഒരു സ്ത്രീയെന്നതു കൊണ്ടുമാത്രം കടുത്ത ലിംഗ വിവേചനമാണ് നേരിടേണ്ടി വരുന്നത്.

താനിപ്പോഴും വേട്ടയാടപ്പെടുന്നു

ഭൂതകാലത്തില്‍ എന്താണ് ചെയ്തിരുന്നത് എന്നതിന്റെ പേരില്‍ താനിപ്പോഴും വേട്ടയാടപ്പെടുകയാണെന്നും എന്നാല്‍ തനിക്കതില്‍ വിഷമമില്ലെന്നുമാണ് സണ്ണി തുറന്നടിച്ചത്.

ഇഷ്ടമില്ലാത്തവര്‍ സെര്‍ച്ച് ചെയ്യാതിരിക്കുക

ഹോട്ട് കാണാന്‍ വേണ്ടി തന്നെയാണ് ആളുകള്‍ തന്നെ ഗൂഗിളില്‍ സെര്‍ച്ചു ചെയ്യുന്നതെന്നും ഇഷ്ടമില്ലാത്തവര്‍ തന്നെ സെര്‍ച്ച് ചെയ്യേണ്ട ആവശ്യമില്ലെന്നും സണ്ണി ലിയോണ്‍ പറയുന്നു.

ഭാരതീയ സംസ്‌കാരം നശിപ്പിച്ചെന്ന് പോലീസുകാരന്‍ പറഞ്ഞത്

അടുത്തിടെയാണ് ഭാരതീയ സംസ്‌കാരം നശിപ്പിച്ചെന്ന് ഒരു പോലീസുകാരന്‍ സണ്ണിലിയോണിനോട് പറഞ്ഞിരുന്നു. അതേ കുറിച്ച് ബിബിസി ചോദിച്ചപ്പോള്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഞാന്‍ എടുത്ത തീരുമാനങ്ങളോട് നിങ്ങള്‍ക്ക് യോജിക്കാന്‍ കഴിയുന്നില്ലെന്ന സത്യം മനസ്സിലാക്കുന്നു. അതിനെ ഞാന്‍ ബഹുമാനിക്കുന്നുവെന്നും ഞാന്‍ ഒരിക്കലും എന്റെ വീഡിയോകളും ചിത്രങ്ങളും ആരെയും നിര്‍ബന്ധിച്ച് കാണിച്ചിട്ടില്ലെന്നുമായിരുന്നു സണ്ണി ലിയോണ്‍ തുറന്നടിച്ചത്.

English summary
Now, in an interview with the BBC, Leone has said that she faces a lot of sexism in the Indian film industry, which wasn't the case when she did porn.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam