»   » എന്നോട് മാത്രമല്ല, പലരുമായും ധോണിയ്ക്ക് ബന്ധമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി റായി ലക്ഷ്മി

എന്നോട് മാത്രമല്ല, പലരുമായും ധോണിയ്ക്ക് ബന്ധമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി റായി ലക്ഷ്മി

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതം സിനിമയാകുമ്പോള്‍ പലര്‍ക്കും അറിയേണ്ടത് റായി ലക്ഷ്മിയുമായി ഉണ്ടായിരുന്ന പ്രണയ ബന്ധം സിനിമയില്‍ പറയുമോ എന്നാണ്. എംഎസ് ധോണി; ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഇതുവരെ ആരും അറിയാത്ത, ധോണിയുടെ ജീവിതത്തിലെ സംഭവങ്ങളെ കുറിച്ചാണ് പറയുന്നത്. അപ്പോള്‍ തീര്‍ച്ചയായും റായി ലക്ഷ്മിയുമായി ഉണ്ടായിരുന്ന പ്രണയവും ഉണ്ടായിരിക്കണമല്ലോ.

അഭിസാരികമാരുടെ റോളിലെത്തിയ താരങ്ങള്‍; സില്‍ക് സ്മിത മുതല്‍ സൃന്ദ വരെ

അകിര, ജൂലി ടു എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ എത്തുന്ന റായി ലക്ഷ്മിയോട് പലരും ഈ ചോദ്യം നേരിട്ട് ചോദിച്ചു. ധോണിയുടെ ജീവിത കഥ ആസ്പദമാക്കി പറയുന്ന സിനിമയില്‍ റായി ലക്ഷ്മിയും ഉണ്ടാകില്ലേ... ചോദ്യത്തോട് പ്രതികരിക്കവെ, ധോണിയുമായുണ്ടായിരുന്ന പ്രണയത്തെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകള്‍ നടി നടത്തുകയുണ്ടായി

കഴിഞ്ഞ കാലം ചികയരുത്

ധോണിയുടെ ജീവിതകഥയില്‍ താങ്കളുടെ റോള്‍ എന്താണ് എന്ന് ചോദിക്കുന്നവരോട്, തന്റെ പഴയ കാലം ചികഞ്ഞെടുത്ത് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുത് എന്നാണ് റായി ലക്ഷ്മി പറയുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണത്.

അതെ, പ്രണയത്തിലായിരുന്നു

ചെന്നൈ സൂപ്പര്‍കിങിന്റെ ബ്രാന്റ് അംബാസിഡറായിരുന്നു റായി ലക്ഷ്മി. ധോണി ടീം ക്യാപ്റ്റനും. ആ കാലത്ത് ധോണിയുമായി ഒരു വര്‍ഷത്തോളം പ്രണയബന്ധം തുടര്‍ന്നിരുന്നു എന്ന് നടി വെളിപ്പെടുത്തി.

ബ്രേക്കപ്പായത്

അതൊരിക്കലും ശക്തമായ പ്രണയബന്ധം ആയിരുന്നില്ല. വിവാഹത്തെ കുറിച്ച് ഒരിക്കലും ഞങ്ങള്‍ ആലോചിച്ചിരുന്നില്ല. ഈ ബന്ധം തുടരാനാകില്ല എന്ന രണ്ട് പേര്‍ക്കും ബോധ്യമുള്ളത് കൊണ്ടാണ് വേര്‍പിരിഞ്ഞത്.

കാലം കഴിഞ്ഞുപോയി

അതില്‍ നിന്നൊക്കെ ഞാനും ധോണിയും ഒരുപാട് മാറിക്കഴിഞ്ഞു. ജീവിതത്തിലെ ആ അധ്യായം അടഞ്ഞിട്ട് എട്ട് വര്‍ഷം കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും ചിലര്‍ അതൊക്കെ ചികയുന്നത് എന്തിനാണ്.

ഞാനുണ്ടാവില്ല

ധോണിയുടെ ആദ്യ കാമുകി പ്രിയങ്ക ഷായെ കുറിച്ച് സിനിമയില്‍ പ്രതിപാദിയ്ക്കുന്നുണ്ട്. പ്രിയങ്ക ഒരു അപകടത്തില്‍ മരണപ്പെടുകയായിരുന്നു. എന്നാല്‍ തന്നെ കുറിച്ച് ഈ സിനിമയില്‍ ഒന്നും പറയില്ല എന്നെനിക്കുറപ്പുണ്ട്.

ഞാന്‍ മാത്രമല്ല പെണ്ണ്

ധോണിയുമായി പ്രണയബന്ധത്തിലായത് ഞാന്‍ മാത്രമല്ല. പലരുമായും ധോണിയ്ക്ക് പ്രണയ ബന്ധം ഉണ്ടായിരുന്നു. ജീവചരിത്രം സിനിമയാക്കുമ്പോള്‍ ഇതുപോലുള്ള കാര്യങ്ങളൊക്കെ ഒഴിവാക്കുകയാണ് പതിവ്- റായി ലക്ഷ്മി പറഞ്ഞു

എംഎസ് ധോണി; ദ അണ്‍ടോള്‍ഡ് സ്‌റ്റോറി

നീരജ് പാണ്ഡെയാണ് ധോണിയുടെ ജീവിതത്തില്‍ സംഭവിച്ച, ആരും അറിയിത്ത ചില കഥകളെ കുറിച്ച് പറയുന്നത്. സുശാന്ത് സിങ് രാജ്പുത്ത് ധോണിയായി എത്തുന്നു. കിയര അദ്വാനിയാണ് സാക്ഷി ധോണിയാകുന്നത്. ധോണിയുടെ പിതാവ് പാന്‍സിങിനെ അനുപം ഖേറാണ് അവതരിപ്പിയ്ക്കുന്നത്. ചിത്രം ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്യും.

റായ് ലക്ഷ്മിയുടെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Chennai-based actor Laxmi Raai, who is making her Bollywood debut this year, is surprised to see stories about her relationship with cricketer MS Dhoni surfacing yet again ahead of the release of his biopic.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam