»   » താന്‍ ഷാരൂഖ് ഖാനെ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് രാധിക ആപ്‌തെ!അതിനു കാരണമുണ്ട്..

താന്‍ ഷാരൂഖ് ഖാനെ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് രാധിക ആപ്‌തെ!അതിനു കാരണമുണ്ട്..

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖിന്റെ അഭിനയത്തെ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചും പുകഴ്ത്തിപറയുന്നവര്‍ ഏറെയാണ്. ഷാരൂഖിനു തന്റെ കുടുംബത്തോടുളള സമീപനവും പലപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്.

നടനെ കുറിച്ചുളള ബോളിവുഡ് താരങ്ങളുടെ വെളിപ്പെടുത്തലുകളാണ് ഏറെ ശ്രദ്ധേയം. താന്‍ ഷാരൂഖിനെ ഏറെ ഇഷ്ടപ്പെടുന്നു വെന്നാണ് ബോളിവുഡ് താര സുന്ദരി രാധികാ ആപ്‌തെ ഈയിടെ നല്‍കിയ ഒരഭിമുഖത്തില്‍ വ്യക്തമാക്കിയത്

ഷാരൂഖിനെ ഏറെ ഇഷ്ടപ്പെടുന്നു

ഷാരൂഖ് എന്ന വ്യക്തിയെ താനേറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നാണ് രാധിക ആപ്‌തെ പറയുന്നത്.

ഷാരൂഖിന്റെ വ്യക്തിത്വം

ഷാരൂഖിന്റെ വ്യക്തിത്വമാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നാണ് രാധിക പറയുന്നത്. താന്‍ കണ്ടതില്‍ വച്ച് ലളിത വ്യക്തിത്വമാണ് ഷാരൂഖിനെന്നാണ് രാധിക പറയുന്നത്

രണ്‍വീര്‍ സിങിനെ കുറിച്ച് രാധിക പറയുന്നത്.

ഷാരൂഖിനെ കൂടാതെ താന്‍ ഇഷ്ടപ്പെടുന്ന നടന്മാരിലൊരാളാണ് രണ്‍വീര്‍ സിങ്. നടന്റെ സ്റ്റൈലാണ് തന്നെ ഏറെ ആകര്‍ഷിച്ചത്.

നടിമാരില്‍ ആരെയാണ് ഇഷ്ടം

നടിമാരില്‍ ദീപിക പദുകോണിന്റ സ്‌റ്റൈല്‍ തനിക്കേറെ ഇഷ്ടമാണെന്നാണ് രാധിക പറയുന്നത്. കങ്കണയുടെ പ്രസ്താവനകളാണ് തനിക്കിഷ്ടം. സോനം കപൂറിനെയും പ്രിയങ്ക ചോപ്രയെയും ഇഷ്ടമാണ്.

English summary
Actress Radhika Apte, who has in the past said she is a fan of Shahrukh Khan, finds the Bollywood superstar's style simple yet classy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam