എന്റെ വിവാഹത്തിന് കരീന നൃത്തം ചെയ്യണം: കത്രീന

By Lakshmi

തന്റെ വിവാഹത്തിന് ഡാന്‍സ് ചെയ്യുമെന്നുള്ള കരീന കപൂറിന്റെ വാക്കുകള്‍ ഏറെ സന്തോഷം നല്‍കുന്നുവെന്നും ആരെയാണ് താന്‍ വിവാഹം ചെയ്യാന്‍ പോകുന്നതെന്ന് ഉറപ്പില്ലെങ്കിലും ചടങ്ങിന് കരീന ഡാന്‍സ് ചെയ്യണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും കത്രീന കെയ്ഫ്.

കഴിഞ്ഞ ദിവസം കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയ്ക്കിടെയാണ് താന്‍ കത്രീന തന്റെ ചേടത്തിയമ്മയാണെന്നും അവരുടെ വിവാഹത്തിന് താന്‍ നൃത്തം ചെയ്യുമെന്നും കരീന പറഞ്ഞത്. ഒരു അഭിമുഖത്തില്‍ കരീന ഇത്തരത്തില്‍ പറഞ്ഞപ്പോള്‍ എന്തുതോന്നിയെന്ന ചോദ്യത്തിനോട് പ്രതികരിക്കവേയാണ് കത്രീന തന്റെ ആഗ്രഹം പറഞ്ഞത്.

Kareena and Katrina

ചലച്ചിത്രലോകത്ത് കരീന എന്റെ ഏറ്റവും നല്ല കൂട്ടുകാരിയാണ്. അവര്‍ എന്നെ ഏടത്തിയമ്മയെന്ന് വിളിച്ചത് തമാശയായി മാത്രമേ കാണുന്നുള്ളു. കരീന മനോഹരമായി നൃത്തം ചെയ്യുന്നയാളാണ്. എന്റെ വിവാഹത്തിന് കരീന നൃത്തം ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമാണ്. ബോൡവുഡില്‍ ആര്‍ക്കും എന്റെ വിവാഹത്തിന് നൃത്തം ചെയ്യാം- കത്രീന പറഞ്ഞു.

താന്‍ ആരെയാണ് വിവാഹം കഴിയ്ക്കാന്‍ പോകുന്നതെന്ന കാര്യം തനിയ്ക്കിപ്പോഴും അറിയില്ലെന്നും തല്‍ക്കാലം ജോലിയിലാണ് ശ്രദ്ധയൂന്നുന്നത്, വിവാഹത്തിലല്ലെന്നും കത്രീന പറഞ്ഞു.

2013ല്‍ ഒറ്റചിത്രം പോലും കത്രീന നായികയായി റിലീസായിട്ടില്ല, ഈ അവസരം മുതലാക്കി ദീപിക പദുകോണ്‍ നമ്പര്‍ വണ്‍ സ്ഥാനത്ത് എത്തിയെന്ന് തോന്നുന്നില്ലേയെന്ന ചോദ്യത്തിന് അത്തരത്തില്‍ താന്‍ ചിന്തിക്കുന്നില്ലെന്നും ഓരോരുത്തര്‍ക്കും ചലച്ചിത്രലോകത്ത് ഓരോ സ്ഥാനമുണ്ടെന്നും തോല്‍വിയും ജയവുമൊന്നും ഇക്കാര്യത്തില്‍ ഇല്ലെന്നുമാണ് കത്രീന മറുപടി പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X