»   » ഹോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് അനുഷ്‌ക ശര്‍മ്മയ്ക്കും ചിലത് പറയാനുണ്ട്

ഹോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് അനുഷ്‌ക ശര്‍മ്മയ്ക്കും ചിലത് പറയാനുണ്ട്

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ ഹോളിവുഡ് പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുന്നതിനടയില്‍ തന്റെ നിലപാട് വ്യക്തമാക്കി അനുഷ്‌ക ശര്‍മ്മ . സുല്‍ത്താനും ഏ ദില്‍ കേ മുഷ്‌കിലും സമ്മാനിച്ച വിജയത്തില്‍ തിളങ്ങി നില്‍ക്കുകയാണ് അഭിനേത്രി. ഷാരൂഖ് ഖാനും അനുഷ്‌കയും ഒരുമിച്ച് അഭിനയിക്കുന്ന ഫില്ലാരിയാണ് താരത്തിന്റെ പുതിയ ചിത്രം.

ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവര്‍ സിനിമയിലും മിനിസ്‌ക്രീനിലുമായി ഹോളിവുഡിലും സജീവമാവാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ വളരെയധികം സന്തുഷ്ടയാണെന്നും തിരക്കിട്ട് ഹോളിവുഡ് പ്രവേശത്തിനൊരുങ്ങുന്നില്ലെന്നും അനുഷ്‌ക അറിയിച്ചു.

ചില കാര്യങ്ങള്‍ അങ്ങനെയാണ്

ഹോളിവുഡ് പ്രവേശനത്തിന് വേണ്ടി യാതൊരുവിധ തയ്യാറെടുപ്പുകളും താന്‍ നടത്തുന്നില്ല. അത് സ്വഭാവികമായി സംഭവിക്കേണ്ട കാര്യമാണ്. അതിനുവേണ്ടി മരിക്കാനൊന്നും തന്നെ കിട്ടില്ലെന്ന നിലപാടിലാണ് അനുഷ്‌ക ശര്‍മ്മ.

കഴിവും താല്‍പര്യവും ഉണ്ടെങ്കില്‍ വിജയിക്കാം

ഹോളിവുഡ് ബോളിവുഡ് വിഭജനമില്ലാതെ അഭിനയിക്കാം പക്ഷേ അതിനുള്ള കഴിവും താല്‍പര്യവും വേണം. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി പരമാവധി ശ്രമങ്ങള്‍ നടത്തിയാല്‍ അഭിനേതാവെന്ന നിലയില്‍ വിജയിക്കാമെന്നും അഭിനേത്രി വ്യക്തമാക്കി.

എനിക്ക് ബോധ്യമുള്ളതേ ഞാന്‍ ചെയ്യൂ

ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കഥാപാത്രത്തെ ലഭിച്ചാല്‍പ്പോലും താല്‍പര്യം ഉണ്ടെങ്കിലേ താന്‍ അത് ചെയ്യുള്ളൂവെന്നാണ് അനുഷ്‌കയുടെ നിലപാട്. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന സ്വപ്‌നമൊന്നും തനിക്കില്ലെന്നും അനുഷ്‌ക പറഞ്ഞു.

സഹതാരങ്ങളെ അഭിനന്ദിച്ച് അനുഷ്‌ക

ബോളിവുഡ് അഭിനേത്രികളായ പ്രിയങ്ക ചോപ്രയും ദീപികയും ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചവരാണ്. ഇന്ത്യന്‍ താരങ്ങളെന്ന നിലയില്‍ ഇന്റര്‍നാഷണല്‍ സിനിമയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് മികച്ച നേട്ടമാണ്. ഹോളിവുഡ് അരങ്ങേറ്റം നടത്തിയ ഇരുവരെയും പ്രശംസിക്കാനും അനുഷ്‌ക മറന്നില്ല.

English summary
With two box office hits last year –Sultan and Ae Dil Mushkil, one upcoming film with Shah Rukh Khan and her own production, Phillauri, in 2017, actor Anushka Sharma is in a happy space. Even when other Indian heroines such as Priyanka Chopra and Deepika Padukone are making a mark in American films and TV, Anushka says she’s in no hurry to head West. “I’m not actively working towards anything like that, and I feel things just happen. If something great comes up, I will give it a thought, but I’m not dying for it at the moment.”

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam