»   » ഞാന്‍ മരിച്ചാല്‍ റണ്‍ബീറിനെയൊ റണ്‍വീറിനെയൊ വച്ച് സിനിമ പൂര്‍ത്തിയാക്കണം, ആമീര്‍ ഖാന്‍

ഞാന്‍ മരിച്ചാല്‍ റണ്‍ബീറിനെയൊ റണ്‍വീറിനെയൊ വച്ച് സിനിമ പൂര്‍ത്തിയാക്കണം, ആമീര്‍ ഖാന്‍

By: Sanviya
Subscribe to Filmibeat Malayalam

കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന ബോളിവുഡ് താരം ആമീര്‍ ഖാന്റെ ത്യാഗ കഥകള്‍ ആരാധകര്‍ക്ക് അറിയാം. അടുത്തിടെ പുതിയ ചിത്രം ദങ്കലിന് വേണ്ടി ആമീറിന്റെ കഠിനാദ്ധ്വാന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഗുസ്തികാരന്റെ വേഷമാണ് ആമീര്‍ ഖാന്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ വനിതാ ഗുസ്തി താരങ്ങളായ വനിത ഫോഗാട്ടിന്റെയും ബബിത കുമാരിയുടെയും പിതാവും ഗുസ്തി ചാമ്പ്യന്‍ പരിശീലകനുമായി മഹാവീര്‍ എന്ന യഥാര്‍ത്ഥ കഥാപാത്രം.

aamirkhan

98 കിലോ ഭാരമാണ് ചിത്രത്തിന് വേണ്ടി ആമീര്‍ ഖാന്‍ കൂട്ടിയിരിക്കുന്നത്. ഹോളിവുഡ് വിദഗ്ധരുടെ സഹായത്തോടെയാണത്രേ ആമീര്‍ ഖാന്‍ തന്റെ ശരീര ഭാരത്തില്‍ മാറ്റം വരുത്തിയത്. എന്നാല്‍ മഹാവീറിന്റെ ചെറുപ്പം അവതരിപ്പിക്കാനായി വീണ്ടും ആമീറിനെ 18 കിലോ കുറയ്‌ക്കേണ്ടി വന്നു.

ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി ജീവന്‍ പോലും പണയം വച്ചാണ് ആമീര്‍ അഭിനയിച്ചത്. ചിത്രീകരണ സമയത്ത് താന്‍ മരണപ്പെട്ടാല്‍ ബോളിവുഡിലെ യുവതാരങ്ങളായ റണ്‍വീറിനെയോ റണ്‍ബീറിനെയോ വച്ച് സിനിമ പൂര്‍ത്തിയാക്കണമെന്ന് ആമീര്‍ സംവിധായകന്‍ നിതീഷ് തിവരിയോട് പറഞ്ഞിരുന്നുവത്രേ.

English summary
I told Nitesh to cast Ranbir or Ranveer as young Mahavir if I die during 'Dangal'.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam