»   »  അന്നവരെന്നെ തടിച്ചിയെന്നു കളിയാക്കി പക്ഷേ ഇന്ന് ഞാനഭിമാനിക്കുന്നു ; സണ്ണിലിയോണ്‍ !

അന്നവരെന്നെ തടിച്ചിയെന്നു കളിയാക്കി പക്ഷേ ഇന്ന് ഞാനഭിമാനിക്കുന്നു ; സണ്ണിലിയോണ്‍ !

By: Pratheeksha
Subscribe to Filmibeat Malayalam

പോണ്‍ താരമായി പിന്നീട് ബോളിവുഡില്‍ കാലുറപ്പിച്ച സണ്ണി ലിയോണ്‍ ഒരു നടിയെന്നതിലുപരി മോഡലുമായി അറിയപ്പെടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. കഴിഞ്ഞ ദിവസം നടന്ന ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിനെ ആകര്‍ഷമാക്കിയത് സണ്ണിലിയോണാണ്.

അര്‍ച്ചന കൊച്ചാല്‍ ഡിസൈന്‍ ചെയ്ത ഗൗണ്‍ ആണ് സണ്ണിലിയോണ്‍ ധരിച്ചിരുന്നത്. ഇന്ന് റാംപില്‍ ആത്മവിശ്വാസത്തോടെ നടക്കാന്‍ കഴിയുന്നുണ്ടെങ്കിലും മോഡലിങ് രംഗത്തേയ്ക്ക് പ്രവേശിക്കാന്‍ താനിഷ്ടപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നെന്നും അന്നെല്ലാവരും തന്നെ തഴയുകയായിരുന്നെന്നും മസ്തിദാദെ താരം പറയുന്നു.

Read more: തന്റെ ജീവിതം പകര്‍ത്താന്‍ പ്രിയ നടിയെ തിരഞ്ഞെടുത്ത് പ്രശസ്ത ഗായിക !!

24-1456261539

തനിക്ക് തടി കൂടുതലാണെന്നും ഉയരം കുറവാണെന്നും മോഡലിങിനു ചേരില്ലെന്നുമാണ് താന്‍ സമീപിച്ച പലരും പറഞ്ഞിരുന്നതെന്നു താരം പറയുന്നു. പക്ഷേ അന്ന് അത്തരം കാര്യങ്ങള്‍ കേള്‍ക്കേണ്ടി വന്നെങ്കിലും ഇന്ന് മോഡലിങ് രംഗത്ത് കാലുറപ്പിക്കാനായതില്‍ താനഭിനമാനിക്കുന്നുവെന്നും സണ്ണിലിയോണ്‍ പറയുന്നു.

English summary
She has become the first Bollywood actress to walk the ramp at New York Fashion Week, but Sunny Leone reveals in the initial stage of her career, she was called “too fat” to be a model.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam