»   » ചെറുപ്പത്തില്‍ ലൈംഗിക പീഡനത്തിനിരയായി; സോനം കപൂറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ചെറുപ്പത്തില്‍ ലൈംഗിക പീഡനത്തിനിരയായി; സോനം കപൂറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡിലെ താര സുന്ദരിമാരെല്ലാം ഇപ്പോള്‍ തങ്ങള്‍ക്ക് ബാല്യത്തിലും സിനിമയ്ക്ക് പിന്നിലും നേരിടേണ്ടി വന്ന ലൈംഗിക പീഡന കഥകളെ കുറിച്ച് വെളിപ്പെടുത്തി വരികയാണ്. അക്കൂട്ടത്തിലേക്കിതാ സോനം കപൂറും.

മുഖ്യമന്ത്രിയെ മുക്കാല്‍ മണിക്കൂറോളം കാത്തിരുത്തിയ മഞ്ജു വാര്യര്‍; പിണറായിയുടെ പ്രതികരണം?

എന്തും തുറന്ന് പറയാന്‍ മടിയില്ലാത്ത ബോളിവുഡ് നടിമാരില്‍ ഒരാളാണ് സോനം കപൂര്‍. താന്‍ ബാല്യത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായതിനെ കുറിച്ചാണ് ഇപ്പോള്‍ നടിയുടെ വെളിപ്പെടുത്തല്‍.

അഭിമുഖത്തില്‍

രാജീവ് മസന്തുമായി നടത്തിയ അഭിമുഖത്തിലാണ്, മറ്റ് പലരെയും പോലെ താനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് സോനം കപൂര്‍ വെളിപ്പെടുത്തിയത്.

മാനസിക സംഘര്‍ഷം

ചെറുപ്പത്തിലാണ് ഞാന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. ആ അവസ്ഥ തന്നെ ഒരുപാട് നാള്‍ മാനസിക സംഘര്‍ഷത്തിലാക്കി എന്നും നടി പറയുന്നു.

കൂടുതലൊന്നും പറയില്ല

എന്നാല്‍ ആ സംഭവത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ സോനം കപൂര്‍ തയ്യാറായില്ല. മറ്റു കുട്ടികള്‍ക്കുള്ള മുന്നറിയിപ്പിനും അവബോധത്തിനും വേണ്ടിയാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തിയത് എന്ന് നടി പറഞ്ഞു.

സോനത്തിനെ പോലെ

സോനം കപൂറിനെ പോലെ തന്നെ, ബാല്യത്തില്‍ പീഡനത്തിന് ഇരയായതിനെ കുറിച്ച് വെളിപ്പെടുത്തിയ നടിമാരാണ് കല്‍ക്കിയും അനൗഷ്‌ക ശങ്കറും തപ്‌സി പന്നൂസുമൊക്കെ.

English summary
Sonam Kapoor recounts her traumatic experience of being sexually assaulted as a child.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam