»   » ജാക്കിചാന്റെ നായികയായി അഭിനയിച്ചു, ഇപ്പോഴും ക്യാമറയ്ക്ക് മുമ്പില്‍ അഭിനയിക്കാന്‍ നാണമാണെന്ന് നടി!

ജാക്കിചാന്റെ നായികയായി അഭിനയിച്ചു, ഇപ്പോഴും ക്യാമറയ്ക്ക് മുമ്പില്‍ അഭിനയിക്കാന്‍ നാണമാണെന്ന് നടി!

By: Sanviya
Subscribe to Filmibeat Malayalam

ഹോളിവുഡ് ഐതിഹാസിക നടന്‍ ജാക്കിച്ചാന്റെ കൂടെ അഭിനയിച്ചു. സ്റ്റാന്‍ലേ ടോങ് സംവിധാനം ചെയ്യുന്ന 'കുങ് ഫു യോഗ' എന്ന ചിത്രത്തില്‍. എന്നിട്ടും ക്യാമറയ്ക്ക് മുമ്പില്‍ നിന്ന് അഭിനയിക്കാന്‍ നാണമാണെന്ന് നടി ദിഷ പട്ടാനി.

മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിഷ പട്ടാനി താന്‍ ഇപ്പോഴും ഒരു നാണം കുണുങ്ങിയാണെന്ന് വെളിപ്പെടുത്തിയത്. കുട്ടിക്കാലം മുതല്‍ പൈലറ്റാകാനായിരുന്നു ആഗ്രഹം. പക്ഷേ കറങ്ങി തിരിഞ്ഞ് എത്തിയത് സിനിമാ നടിയായി. ദിഷ പറയുന്നു.

പതിനാറ് വയസ് വരെ

പതിനാറ് വയസ് വരെ തനിക്ക് കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ലെന്ന് നടി പറയുന്നു. സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് കഴിയുമെന്ന് ഒരിക്കല്‍ പോലും സങ്കല്‍പ്പിച്ചിട്ടില്ലെന്നും ദിഷ പറഞ്ഞു.

പൈലറ്റ് ആകണം

കുട്ടിക്കാലം മുതല്‍ എയര്‍ഫോഴ്‌സ് പൈലറ്റ് ആകാന്‍ ആഗ്രഹിച്ചിരുന്നതായും നടി പറഞ്ഞു. സിനിമയിലേക്ക് ഒരു അവസരം കിട്ടിയപ്പോള്‍ വേണ്ടെന്ന് വച്ചില്ല. പിന്നീട് അഭിനയിക്കാനുള്ള താത്പര്യം ഞാന്‍ തന്നെ ഉണ്ടാക്കിയെടുത്തു.

കുങ് ഫു യോഗ

ജാക്കിച്ചാന്‍ നായകനാകുന്ന കുങ് ഫു യോഗയിലെ നായികയാണ് ദിഷ. ജനുവരി 28ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

സിനിമയിലേക്ക്

സുശാന്ത് സിങ് രാജ്പുട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച എംഎസ് ധോണി; അണ്‍ടൊല്‍ഡ് ദ സ്‌റ്റോറി എന്ന ചിത്രത്തിലൂടെയാണ് ദിഷ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ബെഫിക്രേ എന്ന ചിത്രത്തിലെ ഒരു ഗാനത്തില്‍ നടി പ്രത്യക്ഷപ്പെടുന്നുണ്ട്.

English summary
I Was A Very Shy Girl: Disha Patani

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam