Just In
- 1 min ago
ഭര്‍ത്താവിന്റെ പേര് കൈയില്‍ ടാറ്റു ചെയ്ത് ആരാധിക; ആ സ്നേഹത്തിന് നന്ദി പറഞ്ഞ് നടി മേഘ്ന രാജ്
- 49 min ago
ആരെയും അറിയിക്കാതെ പൗര്‍ണമി തിങ്കളിലെ പ്രേമിന്റെ വിവാഹനിശ്ചയം; വല്ലാത്ത ചതിയായി പോയെന്ന് ആരാധകരും
- 2 hrs ago
അദൃശ്യ ശക്തിയുടെ ആവേശമാണെന്നു മുത്തശ്ശി ഉറച്ച് വിശ്വസിച്ചിരുന്നു; ബാല്യ കൗമാരങ്ങള്‍ ഓര്‍ത്ത് അശ്വതി ശ്രീകാന്ത്
- 3 hrs ago
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
Don't Miss!
- Sports
ഐസിസിക്കും ഐപിഎല്‍ 'പേടി', ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മാറ്റി- പുതിയ തിയ്യതി അറിയാം
- Finance
ലോകരാജ്യങ്ങളില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തും; 7.3 ശതമാനം വളര്‍ച്ച പ്രവചിച്ച് യുഎന്‍
- News
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ്, 5741 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 19 മരണങ്ങൾ കൂടി
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നേട്ടങ്ങള്‍ക്ക് പിന്നില്‍ ഭര്‍ത്താവ്: സണ്ണിലിയോണ്‍
മുംബൈ: ഏത് പുരുഷന്റെ വളര്‍ച്ചയ്ക്ക് പിന്നിലും ഒരു സ്ത്രീയുണ്ടാകും എന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ ഇവിടെ കഥ തിരിച്ചാണ്. സണ്ണി ലിയോണ്‍ എന്ന സ്ത്രീയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ ഒരു പുരുഷനുണ്ട്. ആരാണെന്നോ, സണ്ണി ലിയോണിന്റെ ഭര്‍ത്താവായ ഡാനിയല്‍ വെബര്‍. ഭര്‍ത്താവിന്റെ പിന്തുണയും സഹകരണവും ഉണ്ടായിരുന്നില്ലെങ്കില്‍ താന്‍ ഈ നേട്ടങ്ങളിലൊന്നും എത്തില്ലായിരുന്നു എന്നാണ് സണ്ണി ലിയോണ്‍ തന്നെ പറയുന്നത്.
യു ടി വിയിലെ ബ്രേക്ക്ഫാസ്റ്റ് ടു ഡിന്നര്‍ എന്ന ഷോയിലാണ് താരം മനസ്സുതുറന്നത്. ഡാനിയേലിന്റെ സപ്പോര്‍ട്ട് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ഈ നിലയിലൊന്നും എത്തില്ലായിരുന്നു. ശരിക്കും ഡാനിയല്‍ തന്നെ വേണ്ടെന്ന് വെക്കണം എന്നാണ് ആഗ്രഹിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആദ്യമായി കാണാന്‍ പോയപ്പോള്‍ നേരം വൈകിയാണ് ചെന്നത് - ആരാധകരുടെ പ്രിയപ്പെട്ട സണ്ണി മനസ്സുതുറക്കുന്നു.
എന്നാല്‍ വിധി മറ്റൊന്നായിരുന്നു. അവിടുന്നങ്ങോട്ട് മാനേജരായും ഭര്‍ത്താവായും സണ്ണി ലിയോണിന്റെ ജീവിതത്തിലും കരിയറിലും ഡാനിയല്‍ വരുത്തിയ മാറ്റങ്ങള്‍ വലുതായിരുന്നു. ഇന്തോ - കനേഡിയന്‍ പോണ്‍സ്റ്റാര്‍ എന്ന പേരില്‍ നിന്നും ഐറ്റം ഗേളായും പിന്നീട് ബോളിവുഡ് ചിത്രങ്ങളിലെ സാധാരണ നടിയായും കരിയര്‍ മാറ്റിയെഴുതുകയാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍.
ബിഗ്ബോസിന്റെ അഞ്ചാം സീസണില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സണ്ണി ലിയോണിന്റെ തലവര മാറിയത്. 2012 ല്‍ ജിസം2, തുടര്‍ന്ന് ഷൂട്ടൗട്ട് അറ്റ് വാദാല, ജാക്പോട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ സണ്ണി ലിയോണ്‍ ബോളിവുഡിന്റെ ഭാഗമായി മാറി. ഇപ്പോള്‍ രാഗിണി എം എം എസാണ് സണ്ണി ലിയോണിന്റെ പുതിയ ചിത്രം. കരേന്‍ മല്‍ഹോത്ര എന്നാണ് സണ്ണി ലിയോണിന്റെ ശരിക്കുള്ള പേര്. 2011 ലാണ് സണ്ണി ലിയോണ്‍ ഡാനിയലിനെ വിവാഹം ചെയ്യുന്നത്.