»   » ഇന്ന് എല്ലാം അവസാനിച്ചാലും താന്‍ സന്തോഷവതിയാണെന്നു സണ്ണിലിയോണ്‍ പറയാന്‍ കാരണമുണ്ട് !!

ഇന്ന് എല്ലാം അവസാനിച്ചാലും താന്‍ സന്തോഷവതിയാണെന്നു സണ്ണിലിയോണ്‍ പറയാന്‍ കാരണമുണ്ട് !!

By: Pratheeksha
Subscribe to Filmibeat Malayalam

മുന്‍പ് പോണ്‍ താരമായാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഇന്ന് ബോളിവുഡിലെ തിരക്കുളള നടിമാരിലൊരാളാണ് സണ്ണി ലിയോണ്‍. പ്രശസ്ത സംവിധായകരുള്‍പ്പെടെയുളളവര്‍ സണ്ണിയ്ക്ക് തങ്ങളുടെ ചിത്രങ്ങളില്‍ അവസരം നല്‍കിയിട്ടുണ്ട്‌ .ഒടുവില്‍ കിങ് ഖാന്‍ ഷാറൂഖ് ചിത്രം റയീസില്‍ ഒരു ഐറ്റം നമ്പര്‍ ചെയ്യാനും സണ്ണിലിയോണിന് അവസരം ലഭിച്ചു.

ഇന്നെല്ലാം അവസാനിച്ചാലും താന്‍ സന്തോഷവതിയാണെന്നാണ്  സണ്ണി ലിയോണ്‍ പറയുന്നത്. അതിനു കാരണമുണ്ട്... കഴിഞ്ഞ ദിവസം ഒരു ചാനലിനു നല്‍കിയ അഭിനമുഖത്തിലാണ് റയീസിലെ ഗാനത്തെ കുറിച്ചും ഷാരൂഖിനെ കുറിച്ചുമെല്ലാം സണ്ണി ലിയോണ്‍ പറഞ്ഞത്.

ലൈല ഓ ലൈല..

റയീസില്‍ ലൈല ഓ ലൈല എന്ന സണ്ണി ലിയോണ്‍ അവതരിപ്പിച്ച ഐറ്റം ഗാനമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഗാനം യൂ ട്യുബില്‍ അപ്ലോഡ് ചെയ്തതു മുതല്‍ ആയിരക്കണക്കിനു പേരാണ് ദിവസവും വീഡിയോ കാണുന്നത്.

സ്വപ്നം യാഥാര്‍ത്ഥ്യമായി

തന്റെ വളരെക്കാലത്തെ സ്വപ്നമായിരുന്നു സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ചിത്രത്തിന്റെ ഭാഗമാവുകയെന്നത്. റയീസില്‍ ഇങ്ങനെയൊരു അവസരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും തന്റെ വളരെക്കാലത്തെ സ്വപ്‌നം യാഥാര്‍ത്ഥമാവുകയായിരുന്നെന്നും സണ്ണി ലിയോണ്‍ പറയുന്നു. ,ഇനിയീ ലോകത്ത് എന്തു സംഭവിച്ചാലും ഈ ഒരു നേട്ടത്തെ കുറിച്ചോര്‍ത്ത് താന്‍ സന്തോഷിക്കുന്നുവെന്നും താരം പറഞ്ഞു

ഷാരൂഖിനു തന്റെയൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചു

ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള എക്‌സെല്‍ എന്റെര്‍ടെയ്ന്‍മെന്റില്‍ നിന്നാണ് ഒരു ഷാരൂഖിന് തന്റെയൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് ഫോണ്‍കോള്‍ വന്നത്. ചിത്രത്തില്‍ ഒരു ഗാനം അവതരിപ്പിക്കാമോ എന്നും ചോദിച്ചു. എക്‌സെല്‍ എന്റെര്‍ടെയ്ന്റ്‌മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തന്നെ ശരിക്കും ആവശ്യമുണ്ടോ എന്നായിരുന്നു സണ്ണിയുടെ ചോദ്യം

ആ ഫോണ്‍ കോള്‍വന്നതിനു ശേഷം തന്നെ ശരിക്കും ആവശ്യമുണ്ടോ എന്നു സണ്ണി ഷാരൂഖിനെ വിളിച്ചു ചോദിക്കുകയായിരുന്നു. തീര്‍ച്ചയായും എന്നായിരുന്നു ഷാരൂഖിന്റെ മറുപടി.

ഷൂട്ടിങ് സമയത്ത് കുറേ റീടെക്കുകളെടുത്തു

ഐറ്റം ഗാനം നന്നായി ചെയ്യണമെന്നായിരുന്നു ഷാരൂഖിന്റെ നിര്‍ദ്ദേശം. പലപ്പോഴും കുറേയേറെ തവണ റീടേക്ക് എടുക്കേണ്ടി വന്നിട്ടുണ്ട്.

ഷാരൂഖിനെ ആദ്യം കണ്ടപ്പോള്‍

ഷാരൂഖിനെ ഈയടുത്താണ് നേരില്‍ കാണാനായതെന്നു താരം പറയുന്നു. ഒരു സൂപ്പര്‍ സ്റ്റാര്‍ എന്ന ഭാവം തെല്ലുമില്ലാതെയായിരുന്നു താരത്തിന്റെ സംസാരമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

English summary
'If it all ended today, I would still be happy'-sunny leone

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam