»   »  പ്രിയങ്കയുടെ വസ്ത്രം മോശമാണെങ്കില്‍ മോദി പറയണം! പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സണ്ണി ലിയോണ്‍!!

പ്രിയങ്കയുടെ വസ്ത്രം മോശമാണെങ്കില്‍ മോദി പറയണം! പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സണ്ണി ലിയോണ്‍!!

By: Teresa John
Subscribe to Filmibeat Malayalam

ജര്‍മ്മനി സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബോളിവുഡിന്റെ പ്രിയ സുന്ദരി പ്രിയങ്ക ചോപ്രയുമായി കൂടി കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ആ കൂടി കാഴ്ചയുടെ പേരില്‍ പ്രിയങ്കക്ക് കേള്‍ക്കേണ്ടി വന്നത് കുറച്ചൊന്നുമായിരുന്നില്ല.

മോദിയെ കാണാനെത്തിയ പ്രിയങ്ക പ്രധാനമന്ത്രിക്ക് ഒപ്പം ഇരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമിലുടെ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരുന്നു. നടിയുടെ വസ്ത്രത്തിന് ഇറക്കം പോരെന്നും നഗ്നമായ കാലുകള്‍ മോദിക്ക് മുന്നില്‍ കാട്ടിയെന്നുമായിരുന്നു പ്രിയങ്കയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍. സംഭവത്തില്‍ മോദിക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് ഇന്ത്യയുടെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ രംഗത്തെത്തിയിരിക്കുകയാണ്.

പ്രിയങ്കയും മോദിയുമായുളള കൂടികാഴ്ച

വിദേശ സന്ദര്‍ശനത്തെത്തിയ നരേന്ദ്ര മോദിയെ ബെര്‍ലിനില്‍ വെച്ചാണ് പ്രിയങ്ക കണ്ടത്. തനിക്കൊപ്പം അല്‍പ്പം സമയം ചിലവഴിക്കാന്‍ തയ്യാറായ പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി കൊണ്ടാണ് പ്രിയങ്ക മോദിക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നത്.

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് പ്രിയങ്ക

മോദിയുമായി കൂടികാഴ്ചക്കെത്തിയ പ്രിയങ്കയുടെ വസ്ത്രത്തിന് ഇറക്കം പോരെന്ന് കണ്ടുപിടിച്ച് ഒരു വിഭാഗം സദാചാരക്കാര്‍ രംഗത്തെത്തുകയായിരുന്നു. പ്രിയങ്ക പങ്കുവെച്ച ചിത്രത്തില്‍ മോദിക്ക് മുന്നില്‍ നഗ്നമായ കാലുകള്‍ കാണിച്ചു കൊണ്ടാണ് പ്രിയങ്ക ഇരിക്കുന്നത്.

പിന്തുണയുമായി താരങ്ങള്‍

പ്രിയങ്കയുടെ വസ്ത്രത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അധിഷേപങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും നടിക്ക് പിന്തുണയുമായി പലതാരങ്ങളും രംഗത്തെത്തുകയായിരുന്നു. അവരുടെ പിന്നാലെയാണ് ഇപ്പോള്‍ സണ്ണി ലിയോണും രംഗത്തെത്തിയത്.

സണ്ണി പറയുന്നതിങ്ങനെ

ഇന്ത്യയുടെ സ്മാര്‍ട്ടായ വ്യക്തിയെയാണ് നമ്മള്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹം ബുദ്ധിശാലിയാണെന്നും കപടശീലം കാണിക്കാറില്ലെന്നും സണ്ണി പറയുന്നു. അങ്ങനെയെങ്കില്‍ പ്രിയങ്ക ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതില്‍ മോദിക്ക പ്രശ്‌നം എന്തെങ്കിലും തോന്നിയിരുന്നെങ്കില്‍ അദ്ദേഹം അത് അപ്പോള്‍ തന്നെ പറയണമായിരുന്നു. പക്ഷെ അദ്ദേഹം അത് പറഞ്ഞില്ലെന്നും സണ്ണി പറയുന്നു.

പെറ്റയുടെ പരിപാടിയില്‍ പങ്കെടുത്ത് സണ്ണി

മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ പരിപാടിയില്‍ പങ്കെടുക്കവെയാണ് പ്രിയങ്കയ്ക്ക് പിന്തുണയുമായി സണ്ണി അഭിപ്രായം രേഖപ്പെടുത്തിയത്. പ്രിയങ്ക നല്ലൊരു വ്യക്തിയാണെന്നും നടിയുടെ സ്വഭാവം അനുസരിച്ചാണ് വിലയിരുത്തേണ്ടതെന്നും സണ്ണി പറയുന്നു.

English summary
Actress Sunny Leone has supported Indian actress Priyanka Chopra after she was trolled on social media for wearing a short dress when she met Prime Minister Narendra Modi in Berlin.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam