ആരാധകരെ ഞെട്ടിച്ച് നടി ഇല്യാന! കാലിലെ മുറിവ് സംഭവിച്ചത് ഇങ്ങനെ...
ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും ഒരുപോലെ ആരാധകരുളള താരമാണ് നടി ഇല്യാന ഡിക്രൂസ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിത താരത്തിന്റെ ഒരു ട്വീറ്റ് വൈറലാവുകയാണ്. തനിക്ക് ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന സ്വഭാവമുണ്ടെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

താരത്തിന്റെ കാലിലെ മുറിവിന്റെ കാരണം പറഞ്ഞപ്പോഴാണ് ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നതിനെ കുറിച്ച് പറഞ്ഞത്. ഉറക്കത്തിൽ എഴുന്നേറ്റ് നടന്നപ്പോൾ ചിലപ്പോൾ സംഭവിച്ച മുറവായിരിക്കും ഇതെന്ന് ഇല്യാന ട്വീറ്റിൽ പറയുന്നു. തനിയ്ക്കിപ്പേൾ ബോധ്യമായി തനിയ്ക്ക് ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന സ്വഭാവമുണ്ടെന്ന്. രാവിലെ കാൽ മുറവും ചതവുമുണ്ടാകാൻ വേറെ കാര്യമില്ലെന്നും ഇല്യാന പറയുന്നു.
ബെഡിൽ നിന്ന് എഴുന്നേറ്റുള്ള നടത്തം എങ്ങോട്ടായിരുന്നുവെന്നും ഇല്യാന പറയുന്നുണ്ട്. പാതിരാത്രി സ്നാക്സ് കഴിക്കാൻ വേണ്ടി ഫ്രിഡ്ജിന്റെ അടുത്തേയ്ക്കാകും നടന്ന് പോയതെന്നും ട്വീറ്റിൽ നടി വ്യക്തമാക്കുന്നുണ്ട്. ഇതോടെ ആരാധകർ അൽപം ആശ്വാസമായിട്ടുണ്ട്. ഇല്യാനയും കാമുകൻ ആൻഡ്രൂ നീബോണും വേർപിരിഞ്ഞത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ആൻട്രൂസിനെ താരം ഇൻസ്റ്റഗ്രാമിൽ നിന്ന് ആൺഫോളോ ചെയ്തിരുന്നു.


Click it and Unblock the Notifications











