twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമീര്‍ മാപ്പുപറയണമെന്ന് ഡോക്ടര്‍മാര്‍

    By Ajith Babu
    |

    Aamir Khan,
    തങ്ങളെ അധിക്ഷേപിച്ചു സംസാരിച്ചുവെന്നാരോപിച്ച് നടന്‍ അമീര്‍ ഖാനെതിരെ ഡോക്ടര്‍മാര്‍ രംഗത്തെത്തി. അമീര്‍ ഖാന്‍ പരസ്യമായി മാപ്പു പറയണമെന്നു 21 മെഡിക്കല്‍ കോളെജ് ഡോക്റ്റര്‍മാരുടെ സംഘടനയായ മെഡിസ്‌കെയ്പ് ആവശ്യപ്പെട്ടു. ഡോക്റ്റര്‍മാരുടെ സംഘടനയായ ഐഎംഎയും നടനെതിരെ വിമര്‍ശനവുമായി രംഗത്തുണ്ട്.

    സത്യമേവ ജയതേ എന്ന ടിവി പരിപാടിയുടെ നാലാം പരമ്പരയിലാണ് അവതാരകനായ അമീര്‍ ഡോക്റ്റര്‍മാര്‍ക്കെതിരേ ആരോപണം ഉന്നയിച്ചത്. രാജ്യത്തെ മെഡിക്കല്‍ രംഗം തകരുന്നതില്‍ ഡോക്റ്റര്‍മാര്‍ക്കും പങ്കുണ്ട്. മിക്കവരും അഴിമതിക്കാരാണെന്നുമായിരുന്നു അമീര്‍ പറഞ്ഞത്. ഇതാണ് രാജ്യത്തെ ഡോക്ടര്‍മാരെ ചൊടിപ്പിച്ചത്.

    അമീറിന്റെ പ്രസ്താവന ദുഃഖകരമെന്നു മെഡ്‌സ്‌കെയ്പ് സ്ഥാപകന്‍ ഹിമാന്‍ഷു മെഹ്ത പ്രതികരിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവന ഏകപക്ഷീയവും ലജ്ജാവഹവുമാണ്. പരിപാടിയില്‍ തങ്ങളുടെ ഭാഗം ന്യായീകരിയ്ക്കാനുള്ള അവസരം ഉണ്ടായിരുന്നില്ല.

    അമീറിന്റെ പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. ജോലിസമയത്തുളള ഡോക്റ്റര്‍മാരുടെ സമ്മര്‍ദം ആരും മനസിലാക്കാറില്ലെന്നും മെഡ്‌സ്‌കെയ്പ് പ്രസിഡന്റ് സുനിത തുബെ പറഞ്ഞു. മാപ്പു പറഞ്ഞില്ലെങ്കില്‍ അമീര്‍ ഖാന്റെ ടെലി ഷോയും സിനിമകളും ബഹിഷ്‌ക്കരിയ്ക്കുമെന്നും ഐഎംഎ അടക്കമുള്ള സംഘടനകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

    English summary
    A television programme hosted by actor Aamir Khan has turned the spotlight on medical misdemeanours in India, angering sections of doctors, but many in the medical profession say the episode merely laid bare widely known practices.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X