»   » കങ്കണ പുതിയ ഡിസൈനുകള്‍ തേടി ഫാഷന്‍ രംഗത്തേക്ക്

കങ്കണ പുതിയ ഡിസൈനുകള്‍ തേടി ഫാഷന്‍ രംഗത്തേക്ക്

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരറാണി കങ്കണ റണാവത്ത് സിനിമയില്‍ നിന്നും ഫാഷന്‍ ഡിസൈന്‍ ലോകത്തേക്ക്. പുതിയ ഡിസൈനുകള്‍ തേടിയാണ് കങ്കണയുടെ പുതിയ യാത്ര. വെറോ മോഡ ഫാഷന്‍ ഏജന്‍സിക്കു വേണ്ടി മാര്‍ക്വി എന്ന പേരിലുള്ള ലിമിറ്റഡ് എഡിഷന്‍ കളക്ഷനുമായാണ് കങ്കണ ഫാഷന്‍ രംഗത്ത് മത്സരത്തിനൊരുങ്ങുന്നത്.

അഞ്ച് വ്യത്യസ്ത രീതിയിലുള്ള ഡിസൈനുകളാണ് കങ്കണ മുന്നോട്ട് വെക്കുന്നത്. ഇതിന്റെ ആദ്യ പ്രദര്‍ശനം ആരംഭിച്ചു കഴിഞ്ഞു. ഫാഷന്‍ ഡിസൈനുകളോട് ഭ്രമം കൊണ്ടൊന്നുമല്ല കങ്കണ ഈ രംഗത്തേക്ക് വന്നത്. നല്ല ഡിസൈന്‍ എന്നു തോന്നുന്നത് ധരിക്കുക എന്നു മാത്രമേ തോന്നിയിട്ടുള്ളൂ. തനിക്ക് ഉപയോഗിക്കാന്‍ സൗകര്യമുള്ളതും ഇണങ്ങുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കുകയാണ് ചെയ്യാറുള്ളതെന്നും താരം പറഞ്ഞു.

kangana-ranaut

പുതിയ ഡിസൈനുകള്‍ മറ്റുള്ളവര്‍ക്കും പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ഫാഷന്‍ രംഗത്തും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനാണ് കങ്കണയുടെ ശ്രമം. ഓരോരുത്തരും അവരുടെ ഫാഷനില്‍ വ്യത്യസ്തമായിരിക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും കങ്കണ പറഞ്ഞു.

മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഓരോരുത്തരും സൗന്ദര്യത്തില്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ളവരായിരിക്കും. കറുപ്പിനും വെളുപ്പിനും ഓരേ സൗന്ദര്യമാണ്. നിറത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് തെറ്റാണെന്നും കങ്കണ പറയുന്നു.

English summary
The reigning queen of Bollywood Kangana Ranaut is all set to make her debut as a designer.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam