Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
എൻസിബിയുടെ സമൻസ് ലഭിച്ചു, ചോദ്യം ചെയ്യലിനായി രാകുൽ പ്രീത് സിങ് നാളെ ഹാജരാകും...
നടൻ സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ് ബോളിവുഡിലെ കൂടുതൽ നടിമാരുടെ പേരിലേയ്ക്ക് വ്യാപിക്കുകയാണ്. കഴിഞ്ഞ ദിവസം നടിമാരായ ദീപിക പദുക്കോൺ, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് എന്നിവർക്ക് എൻസ്ബി സമൻസ് അയച്ചിരുന്നു. ഇതിനെ കുറിച്ച് താരങ്ങൾ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിത സമൻസ് ലഭിച്ചതായി നടി രാകുൽ പ്രീത് സിങ്. നാളെ നടിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. ഇതിനായി നടി ബുധനാഴ്ച ഹൈദരബാദിൽ നിന്ന് മുംബൈയിൽ എത്തുകയും ചെയ്തിട്ടുണ്ട്. പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരുന്നു താരം. ബുധനാഴ്ച രാത്രിയോടെയാണ് നടി ഹൈദരാബാദിൽ നിന്ന് മുംബൈയിൽ എത്തിയത്.

എന്നാൽ രാവിലെ പുറത്തു വിട്ട പ്രസ്താവനയിൽ , നടിക്ക് ഇതുവരെ എൻസിബിയുടെ സമൻസ് ലഭിച്ചിട്ടില്ലെന്ന് മനേജർ പറഞ്ഞിരുന്നു. രാകുൽ പ്രീതിന്റെ മുംബൈയിലെയോ ഹൈദരാബാദിലെയോ വിലാസത്തിൽ സമൻസ് ലഭിച്ചിട്ടില്ലെന്നായിരുന്നു പുറത്ത് വിട്ട കുറിപ്പിൽ പറഞ്ഞത്. എന്നാൽ ഇതിൽ വ്യക്തത വരുത്തി എൻസിബി സീനിയർ ഓഫീസർ കെപിഎസ് മൽഹോത്ര രംഗത്തെത്തിയിരുന്നു. എഎൻഐ ആണ് ഇതു സംബന്ധമായ വാർത്ത പുറത്ത് വിട്ടത്. നടിക്ക് സമൻസ് പുറപ്പെടുവിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഫോൺ ലഭ്യമല്ലെന്നും വിവിധ പ്ലാറ്റ്ഫോമുകളിലൂടെ നടിയെ ബന്ധപ്പെട്ടാൻ ശ്രമിച്ചുവെന്നും അദ്ദംഹ പറഞ്ഞു. നടിയിൽ നിന്ന് ഇതുവരെ ഒരു പ്രതികരണവുംലഭിച്ചിട്ടില്ലെന്നും കെപിഎസ് മൽഹോത്രയെ ഉദ്ധരിച്ച് എൻഐഎ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് സമൻസിൽ പ്രതികരിച്ച് താരം രംഗത്തെത്തിയത്. അതേസമയം
ഡിസൈനർ സിമോൻ ഖമ്പട്ട ചോദ്യം ചെയ്യാനായി എൻസിബി ഓഫീസിലെത്തിയിട്ടുണ്ട്.
ഇനി വരും ദിവസങ്ങളിലായി നടിമാരായ ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരെ ചോദ്യം ചെയ്യലിനായി എൻസിബി ഓഫീസിലേയ്ക്ക് വിളിപ്പിക്കും. ദീപിക പദുകോണിനോട് നാളെയും, ശ്രദ്ധ കപൂര്‍, സാറാ അലിഖാന്‍ എന്നിവരോട് ശനിയാഴ്ചയും ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. റിയ ചക്രവർത്തിയുടെ മൊഴിയെ തുടർന്നാണ് ബോളിവുഡിലെ കൂടുതൽ താരങ്ങളിലേയ്ക്ക് എൻസി ബി അന്വേഷണം നീട്ടിയത്. രാകുൽ പ്രീതും സാറ അലി ഖാനും മയക്കുമരുന്ന് സിൻഡിക്കേറ്റിലെ പ്രധാന അംഗങ്ങളാണെന്ന് റിയ പറഞ്ഞിരുന്നു.
ദീപിക പദുക്കോൺ, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് എന്നിവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് തൊട്ടുപിന്നാലെ നടിമാരുടെ വാട്സ് അപ്പ് ചാറ്റും പുറത്ത് വന്നിരുന്നു. ടാലന്റ് മാനേജരായ ജയ സാഹയുമായി ശ്രദ്ധ കപൂറും ദീപികയുടെ ബിസിനസ് മാനേജരായ കരീഷ്മയുമായി ദീപിക നടത്തിയ സന്ദേശങ്ങളാണ് പുറത്ത് വന്നത്.
Recommended Video
കരീഷ്മയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തേ സമന്‍സ് അയച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുളളതിനാല്‍ ഹാജരാകാൻ കഴിയില്ലെന്ന് ഇവർ അറിയിച്ചിരുന്നു. കൂടാതെ തിയതി നീട്ടി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. റിയയുടെ ടാലന്റ് മാനേജരായ ജയ സാഹയില്‍ നിന്ന് അന്വേഷണ സംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. ജയ സാഹയെ എൻസിബി ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെയാണ് കൂടുതൽ താരങ്ങളുടെ പേര് പുറത്തെത്തിയത്.
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി