twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേരളത്തിന് വേണ്ടി അവരും കൈ കോര്‍ത്തു! ബോളിവുഡ് ഒന്നടങ്കം സഹായവുമായെത്തി, അഭിമാനത്തോടെ നന്ദി പറയാം..

    |

    കേരളത്തെ ഒറ്റയടിക്ക് വെള്ളപൊക്കം കാര്‍ന്ന് തിന്നുകയാണ്. മഴക്കെടുതിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കഴിയാത്ത തരത്തില്‍ ജലനിരപ്പ് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറി നില്‍ക്കുന്നുണ്ടെങ്കിലും കൂടുതല്‍ ഭാഗങ്ങളിലേക്ക് വെള്ളം ഇരച്ച് കയറി കൊണ്ടിരിക്കുകയാണ്.

    കര-നാവിക- വ്യോമസേനയും സജീവമായി രംഗത്തുണ്ടെങ്കിലും അപകടത്തില്‍പ്പെട്ടവരുടെ അടുത്തേക്ക് എത്താന്‍ കഴിയില്ലെന്നുള്ളതാണ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മലയാളത്തില്‍ നിന്നും ടൊവിനോ തോമസ് അടക്കമുള്ള താരങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങിയിരുന്നു. ഇന്നലെ മുതല്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖരായ നിരവധി താരങ്ങളാണ് കേരളത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

    സഹായങ്ങളുമായി താരങ്ങള്‍

    സഹായങ്ങളുമായി താരങ്ങള്‍

    നിലവില്‍ കേരളത്തിന് വേണ്ടി എന്തെങ്കിലും സഹായം ചെയ്താലും അതെല്ലാം അത്രയും അത്യാവശ്യമുള്ള കാര്യമായിരിക്കും. ദുരിതക്കെണിയില്‍ നിന്നും കരകയറാന്‍ രക്ഷാപ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. ഭക്ഷണം, മറ്റ് ആവശ്യ വസ്തുക്കളുമായി രക്ഷാപ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ഇപ്പോള്‍ ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിന്നും നിരവധി താരങ്ങളാണ് കേരളത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. എമര്‍ജന്‍സി നമ്പറുകളും മറ്റും അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചും മറ്റും എല്ലാവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിരിക്കുകയാണ്.

    അമിതാഭ് ബച്ചന്‍

    കേരളത്തിന്റെ നിലവിലത്തെ അവസ്ഥ പേടിപ്പെടുത്തുന്നു എന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്. എല്ലാവരും പ്രാര്‍ത്ഥിക്കുകയും കേരളത്തെ സഹായിക്കണമെന്നും അമിതാഭ് ബച്ചന്‍ പറയുന്നു. എമര്‍ജന്‍സി നമ്പറുകളും അദ്ദേഹം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

    അഭിഷേക് ബച്ചന്‍

    കേരളത്തിലുണ്ടാവുന്നത് വലിയ ദുരന്തമാണ്. നിങ്ങള്‍ക്ക് എങ്ങനെ ചെയ്യാന്‍ പറ്റുമോ അതുപോലെ കേരളത്തെ സഹായിക്കാന്‍ നിങ്ങള്‍ ശ്രമിക്കണമെന്നും കേരളത്തെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കണമെന്നും അഭിഷേക് ബച്ചന്‍ പറയുന്നു. മാത്രമല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങളില്‍ കഴിയുന്ന സഹായം എത്തിക്കാനും താരം പറയുന്നുണ്ട്.

    ശ്രദ്ധ കപൂര്‍

    കേരളത്തിലെ ദുരന്തത്തില്‍ അപകടപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. കേരളത്തിന് നമ്മുടെ എല്ലാവരുടെയും സഹായം അത്യാവശ്യമായി വേണ്ട സാഹചര്യമാണ്. അതിനാല്‍ ചെറുതോ വലുതോ ആയ എല്ലാം അവര്‍ക്ക് വേണ്ടി ദാനം ചെയ്യുക. രക്ഷാപ്രവര്‍ത്തകരിലേക്ക് എങ്ങനെ സഹായങ്ങള്‍ എത്തിക്കാമെന്നുള്ളതിന്റെ വിവരങ്ങളും ശ്രദ്ധ പങ്കുവെച്ചിരുന്നു.

    ദിയ മിര്‍സ

    രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈന്യത്തിന്റെ ചിത്രങ്ങള്‍ റാണ ദഗ്ഗുപതി പങ്കുവെച്ചിരുന്നു. ഇത് ഷെയര്‍ ചെയ്ത് കൊണ്ടാണ് ദിയയും രംഗത്തെത്തിയത്. കേരളത്തിന് വേണ്ടി സഹായങ്ങളെത്തിക്കുന്നവരെ ബഹുമാനിക്കുകയാണ്. സംസ്ഥാനത്തിന് വേണ്ടി പ്രാര്‍ത്ഥനകള്‍ ഉണ്ടാവുമെന്നാണ് ദിയ മിര്‍സ പറയുന്നത്.

    രാജ്കുമാര്‍ റാവു

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങളെത്തിച്ച് കേരളത്തിന് വേണ്ടി നമുക്ക് ഒന്നിച്ച് കൈ കോര്‍ക്കാം.

    ഭൂമി പട്‌നക്കര്‍

    കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയുണ്ടാവാത്ത ദുരന്തത്തെയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. അതിനാല്‍ ഈ വാര്‍ത്ത ലോകം മുഴുവന്‍ വ്യാപിക്കുക. എന്നിട്ട് കേരളത്തി സഹായിക്കു എന്നാണ് നടി പറയുന്നത്.

    നേഹ ദൂപിയ

    ഇത്രയും മതിയെന്ന് ഒരിക്കലും പറയരുത്. കാരണം ഇത് ദേശീയ ശ്രദ്ധ ആവശ്യമായമായ സമയമാണിത്. നിങ്ങള്‍ക്ക് കഴിയുന്ന തരത്തില്‍ ദയവ് ചെയ്ത് എല്ലാവരും സഹായിക്കണം. അതിന് വേണ്ടിയുള്ള വിവരങ്ങള്‍ ഇതൊക്കെയാണെന്നും നേഹ പറയുന്നു.

    ജോണ്‍ എബ്രഹാം

    കേരളത്തില്‍ സംഭവിക്കുന്ന ദുരന്തത്തില്‍ വളരെയധികം വേദനപ്പിക്കുന്നു. എന്റെ ബാല്യകാലത്തിലെ ഓര്‍മ്മകള്‍ അവിടെയാണുള്ളത്. എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുക്കണമെന്നും താരം പറയുന്നു.

    തമന്ന

    നിങ്ങളുടെ ചെറിയ സംഭാവനകള്‍ വരെ ചിലരുടെ ജീവിതത്തില്‍ വലിയ വ്യത്യാസങ്ങളുണ്ടാക്കും. അതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നാണ് തമന്ന പറയുന്നത്.

     സാഹയങ്ങളുമായി താരങ്ങള്‍

    സാഹയങ്ങളുമായി താരങ്ങള്‍

    കേരളത്തിന് വേണ്ടി ലക്ഷങ്ങളും കോടികളും സംഭാവന ചെയ്തിരിക്കുന്നത് നിരവധി താരങ്ങളാണ്. തെലുങ്ക് താരം രാംചരണ്‍ 60 ലക്ഷം, പ്രഭാസ് 1 കോടി, അല്ലു അര്‍ജുന്‍ 25 ലക്ഷം, കമല്‍ഹാസന്‍ 50 ലക്ഷം, സൂര്യ, കാര്‍ത്തിക് 25 ലക്ഷം, മോഹന്‍ലാല്‍ 25 ലക്ഷം, ദുല്‍ഖര്‍ സല്‍മാന്‍-മമ്മൂട്ടി 25 ലക്ഷം എന്നിങ്ങനെ താരങ്ങളുടെ ഭാഗത്ത് നിന്നും സാഹയങ്ങള്‍ എത്തിയിരിക്കുന്നത്.

    English summary
    Indian actors come together to bring relief to flood affected kerala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X