»   » ഋക്ഷി കപൂറിന്റെ ട്വീറ്റ് പൊളിച്ചു, വിനോദ് ഖന്നയുടെ പ്രാര്‍ത്ഥനയോഗത്തില്‍ പങ്കെടുത്ത് യുവതാരങ്ങള്‍!!!

ഋക്ഷി കപൂറിന്റെ ട്വീറ്റ് പൊളിച്ചു, വിനോദ് ഖന്നയുടെ പ്രാര്‍ത്ഥനയോഗത്തില്‍ പങ്കെടുത്ത് യുവതാരങ്ങള്‍!!!

Posted By:
Subscribe to Filmibeat Malayalam

ഋക്ഷി കപൂറിന്റെ ട്വീറ്റ് യുവതാരങ്ങള്‍ക്ക് ശരിക്കും കൊണ്ടിട്ടുണ്ട്. കാരണം അന്തരിച്ച നടന്‍ വിനോദ് ഖന്നയുടെ മരണത്തിന് ശേഷമുള്ള പ്രാര്‍ത്ഥന യോഗത്തില്‍ ബോളിവുഡില്‍ നിന്നും പങ്കെടുത്തത് നിരവധി താരങ്ങളായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ബോളിവുഡിന്റെ സൂപ്പര്‍ നായകനായിരുന്ന വിനോദ് ഖന്ന മരണത്തിന് മുന്നില്‍ കീഴടങ്ങിയത്. താരത്തിന്റെ സംസ്‌കാരത്തിന് സിനിമ ലോകത്തു നിന്നും പങ്കെടുത്തത് വളരെ ചുരുക്കം ആളുകള്‍ മാത്രമായിരുന്നു. അതും മുതിര്‍ന്ന താരങ്ങള്‍ മാത്രം.

വിനോദ് ഖന്നയുടെ മരണം

മുംബൈയിലെ ആശുപത്രിയില്‍ അര്‍ബുദത്തിന് ഏറെ നാളായി ചിക്തിസയിലിരിക്കെയാണ് കഴിഞ്ഞ ആഴ്ച വിനോദ് ഖന്ന അന്തരിച്ചത്. ആദ്യ കാലങ്ങളില്‍ ബോളിവുഡിന്റെ സൂപ്പര്‍ താരമായിരുന്ന വിനോദ് ഖന്നയുടെ മരണത്തിന് ശേഷം ആര്‍ക്കും പ്രധാന്യമില്ലാതെ മാറുകയായിരുന്നു.

സംസാകാര ചടങ്ങുകള്‍ അവഗണിക്കുകയായിരുന്നു

വിനോദ് ഖന്നയുടെ മരണം അറിഞ്ഞതിന് ശേഷം സംസ്‌കാര ചടങ്ങള്‍ക്കു വന്ന താരങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാല്‍ ഇന്നലെ നടത്തിയ താരത്തിന്റെ മരണാനാന്തര പ്രാര്‍ത്ഥനയോഗത്തില്‍ ബോളിവുഡില്‍ നിന്നും യുവതാരങ്ങളും മറ്റും നിരവധി താരങ്ങളായിരുന്നു പങ്കെടുത്തത്.

ഋക്ഷി കപൂറിന്റെ ട്വീറ്റ്

വിനോദ് ഖന്നയുടെ മരണത്തില്‍ പങ്കെടുത്തതിന് ശേഷമാണ് ഋക്ഷി കപൂര്‍ ട്വിറ്റിലുടെ പ്രതികരിച്ചത്. യുവതാരങ്ങള്‍ക്ക് ബഹുമാനം എന്താണെന്ന അറിയില്ലെന്നും താന്‍ മരിക്കുമ്പോഴും എല്ലാവരും ഇങ്ങനെയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഇന്നലെ വന്ന താരങ്ങള്‍

വിനോദ് ഖന്നയ്ക്ക് വേണ്ടി ഇന്നലെ മുംബൈയിലെ നെഹ്‌റു സെന്റ്ററില്‍ വെച്ചു നടത്തിയ പ്രാര്‍ത്ഥന യോഗത്തില്‍ ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളായിരുന്നു പങ്കെടുത്തത്. വാസ്തവത്തില്‍ ഋക്ഷി കപൂറിന്റെ ട്വീറ്റ് എല്ലാവര്‍ക്കും മനസിലായിട്ടുണ്ടാവും.

ബച്ചന്‍ ഫാമിലി

ബച്ചന്‍ ഫാമിലിയാണ് ശരിക്കും മാതൃകയായത്. വിനോദ് ഖന്നയുടെ മരണത്തിലും സംസ്‌കാര ചടങ്ങുകള്‍ക്കുമെല്ലാം പങ്കെടുത്തത് ബിഗ് ബിയും അഭിഷേക് ബച്ചനുമായിരുന്നു. ഒപ്പം ഐശ്വര്യ റായിയും ശ്വേ ബച്ചനും ഉണ്ടായിരുന്നു. അമിതാഭ് ബച്ചന്റെ ഏറ്റവും അടുത്ത സുഹൃത്തുകളിലൊരാളായിരുന്നു വിനോദ് ഖന്ന. അതിനാല്‍ തന്നെ താരത്തിന്റെ മരണം തങ്ങളുടെ കുടുംബത്തിന്റെ കൂടി ദു:ഖമായിട്ടായിരുന്നു ബച്ചനും കുടുംബവും കരുതിയിരുന്നത്.

സൂപ്പര്‍ സ്റ്റാറുകളെല്ലാം

ഷാരുഖ് ഖാന്‍, ആമിര്‍ ഖാനും ഭാര്യ കിരണ്‍, ഹൃത്വിക് റോഷന്‍, മാധുരി ദീക്ഷിത്, അക്ഷയ് ഖന്ന, സോനു സൂദ്, ഫര്‍ഹാന്‍ അക്തര്‍, ബോണി കപൂര്‍, ശ്രീദേവി, തുടങ്ങി നിരവധി താരങ്ങളാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ ഇവരാരും വിനോദ് ഖന്നയുടെ സംസാരത്തിനോ മറ്റു ചടങ്ങുകള്‍ക്കോ പങ്കെടുത്തിരുന്നില്ല.

English summary
Aishwarya Rai, Abhishek, SRK, Aamir, Hrithik & Others Spotted At Vinod Khanna’s Prayer Meet

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam