For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബജറ്റ്, കിടിലന്‍ ആക്ഷന്‍, എന്നിട്ടും ദുരന്തം! വമ്പന്മാര്‍ തകര്‍ന്നടിഞ്ഞു, പ്രതിഫലമില്ലാതെ ആമിർ

  |

  ബോളിവുഡില്‍ നിന്നും ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടാറുണ്ട്. ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവരുടെ സിനിമകളുടെ കാര്യം എടുത്ത് പറയേണ്ടതാണ്. ആമിര്‍ ഖാന്റെ ദംഗല്‍ രണ്ടായിരം കോടിയോളം ബോക്‌സോഫീസില്‍ നിന്നും സ്വന്തമാക്കിയിരുന്നു. അതിലും പ്രതീക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ സിനിമയായിരുന്നു തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍.

  ധര്‍മജന്‍ ദിലീപിന്റെ ബിനാമിയാണ്! നിര്‍മാണത്തിന് കാശ് മുടക്കിയത് ദിലീപോ?വെളിപ്പെടുത്തലുമായി ധര്‍മജന്‍

  വിവാഹം കഴിഞ്ഞ് ദിവസങ്ങളായി, ഇനിയും ആഘോഷം തീരുന്നില്ല! സ്വപ്‌ന തുല്യമായ വിവാഹചിത്രങ്ങള്‍ കാണൂ!

  ബോളിവുഡിലെ വമ്പന്‍ താരനിര അണിനിരന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ദുരന്ത സിനിമയെന്ന് മുദ്ര കുത്തേണ്ട അവസ്ഥയായിരിക്കുകയാണ്. തിയറ്ററുകളില്‍ നിന്നും പൂര്‍മ പരാജയം ഏറ്റുവാങ്ങിയ സിനിമയ്‌ക്കെതിരെ തിയറ്റര്‍ ഉടമകളും രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രം മുടക്ക് മുതലിന്റെ പകുതി പോലും കണ്ടെത്താന്‍ ചിത്രത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

  താരപുത്രിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ വഴക്കിട്ടോ? എന്റെ ഫോട്ടോ എടുക്കരുത്, കലി തുള്ളി താരപുത്രന്‍!

  തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍

  തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍

  ബാഹുബലിയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്താന്‍ പാകത്തിലായിരുന്നു തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ വന്നത്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്ത ചിത്രത്തില്‍ ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ക് എന്നിങ്ങനെ ബോളിവുഡിലെ വമ്പന്‍ താരനിരയായിരുന്നു അണിനിരന്നത്. എപിക് ആക്ഷന്‍ അഡ്വഞ്ചേര്‍ ചിത്രമായി ഒരുക്കിയ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ഇത്തവണത്ത ദീപാവലിയ്ക്ക് മുന്നോടിയായി നവംബര്‍ 8 നായിരുന്നു റിലീസിനെത്തിയത്.

  ദുരന്തമായി പോയി

  ദുരന്തമായി പോയി

  ഇന്ത്യന്‍ ബോക്സോഫീസില്‍ വലിയൊരു കൊടുങ്കാറ്റായി മാറുമെന്ന് കരുതിയെങ്കിലും പരാജയഭാരമായിരുന്നു തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനെ കാത്തിരുന്നത്. ബോളിവുഡില്‍ നിന്നും ഒരു സിനിമയ്ക്ക് ലഭിച്ചതില്‍ നിന്നും ഏറ്റവും വലിയ സ്വീകരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഇന്ത്യയില്‍ മാത്രം 5000 തിയറ്ററുകളിലായിരുന്നു തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ പ്രദര്‍ശനത്തിനെത്തിയത്. ഇന്ത്യയ്ക്ക് പുറത്ത് 2000 സ്്ക്രീനുകളിലും സിനിമ എത്തിയിരുന്നു. ഇതിന് മുന്‍പ് ബോളിവുഡില്‍ നിന്നും ഇത്രയും സ്‌ക്രീന്‍ കൗണ്ട് ലഭിച്ചിട്ടില്ലെന്നുള്ളതായിരുന്നു വസ്തുത.

  ബോക്‌സോഫീസിലെ അവസ്ഥ

  ബോക്‌സോഫീസിലെ അവസ്ഥ

  300 കോടിയോളം ബജറ്റില്‍ യഷ് രാജ് ഫിലിംസ് ആയിരുന്നു തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ നിര്‍മ്മിച്ചത്. ആദ്യദിനം 52.25 കോടിയായിരുന്നു ബോക്‌സോഫീസില്‍ നിന്നും ലഭിച്ചത്. സിനിമയെ കുറിച്ച് മോശം അഭിപ്രായം വന്നതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രത്തെ പ്രേക്ഷകര്‍ കൈവിട്ടു. രണ്ടാമത്തെ ആഴ്ചയോടെ സിനിമ വലിയ നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയായിരുന്നു. 300 കോടിയില്‍ നിര്‍മ്മിച്ച സിനിമയ്ക്ക് ഇതുവരെ നേടാന്‍ കഴിഞ്ഞത് 145.96 കോടിയാണ്. നവംബര്‍ പതിനഞ്ച് എത്തിയപ്പോള്‍ 218 കോടിയായിരുന്നു സിനിമ ആകെ നേടിയത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്ത ചിത്രമായി തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ പേര് മാറിയിരിക്കുകയാണ്.

  തിയറ്റര്‍ ഉടമകള്‍ രംഗത്ത്

  തിയറ്റര്‍ ഉടമകള്‍ രംഗത്ത്

  റിലീസ് ദിവസം ഇന്ത്യയില്‍ 5000 തിയറ്ററുകളായിരുന്നെങ്കില്‍ പിന്നീട് 1800 ഓളം സ്‌ക്രീനുകളിലേക്ക് ചുരുങ്ങി. ആദ്യ ആഴ്ച 134.95 കോടി സ്വന്തമാക്കിയ സിനിമ രണ്ടാമത്തെ ആഴ്ച 5.40 കോടിയാണ് നേടിയത്. പിന്നീടുള്ള ദിവസങ്ങളിലെ കണക്ക് അതിലും മോശമാണ്. ഇതോടെ നഷ്ടം നേരിടുന്ന തിയറ്റര്‍ ഉടമകള്‍ ആമിര്‍ ഖാനെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഇത്രയും വലിയ നഷ്ടം വന്നിരിക്കുന്നതിനാല്‍ തങ്ങളുടെ 50 ശതമാനം നഷ്ടം നിര്‍മാതാക്കള്‍ നല്‍കണമെന്നാണ് തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നത്.

  പ്രതിഫലം വേണ്ട

  പ്രതിഫലം വേണ്ട

  സിനിമ പരാജയപ്പെട്ടതോടെ ചിത്രത്തിന്റെ പ്രതിഫലം വേണ്ടെന്ന് വെക്കാനുള്ള തീരുമാനത്തിലാണ് ആമിര്‍ ഖാന്‍. ഒരു സിനിമ അതിന്റെ ലാഭം മുഴുവന്‍ നിര്‍മാതാവ് കണ്ടെത്തി കഴിഞ്ഞാലേ അതിന്റെ പ്രതിഫലം വാങ്ങാറുള്ളുവെന്ന് ആമിര്‍ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. താരം തന്നെ നിര്‍മാണ പങ്കാളിത്തം ഉള്ള സിനിമകളുടെ പ്രതിഫലമായിരുന്നു ഇങ്ങനെ വാങ്ങിയിരുന്നത്. എന്നാല്‍ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ നിര്‍മാതാവ് അല്ലായിരുന്നിട്ടും അതിന്റെ പരാജയം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ആമിര്‍. നിര്‍മാതാക്കളുമായി കൂടികാഴ്ച നടത്തി പ്രതിഫലം വേണ്ടെന്ന് വെക്കാന്‍ ആമിര്‍ തീരുമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ആമിറിനൊപ്പം അമിതാഭ് ബച്ചനും രംഗത്തുണ്ടെന്നാണ് സൂചന.

  English summary
  Thugs Of Hindostan Debacle: Many Theatres Might Shut Down; Will Aamir & Big B Give Compensation?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X