»   » ഹോളിവുഡ് ചിത്രങ്ങള്‍ ഭീഷണിയാവുന്നുവെന്ന് നടന്‍ ഇര്‍ഫാന്‍ ഖാന്‍!

ഹോളിവുഡ് ചിത്രങ്ങള്‍ ഭീഷണിയാവുന്നുവെന്ന് നടന്‍ ഇര്‍ഫാന്‍ ഖാന്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഇന്ത്യന്‍ ചലിത്രമേഖലയ്ക്കു ഹോളിവുഡ് ചിത്രങ്ങള്‍ ഭീഷണിയായിയ തുടങ്ങിയിട്ടുണ്ടെന്ന് ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍.

ഇര്‍ഫാന്‍ ഖാന്റെ ഹോളിവുഡ് ചിത്രം ഇന്‍ഫെര്‍നോയുടെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് നടന്റെ ഈ പ്രസ്താവന. ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് മുന്‍ കാലങ്ങളെ അപേക്ഷിച്ച് മാര്‍ക്കറ്റ് കുറവാണ്..

ഇര്‍ഫാന്‍ ഖാന്‍

ബോളിവുഡ് ചിത്രങ്ങളില്‍ മാത്രമല്ല ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളിലും ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ചിട്ടുണ്ട്. പാന്‍ സിങ് ടമാര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുളള ദേശീയ അവാര്‍ഡ് ഇര്‍ഫാന്‍ ഖാനു ലഭിച്ചിട്ടുണ്ട്. ലൈഫ് ഓഫ് പൈ, ന്യൂയോര്‍ക്ക് ഐ ലൗവ് യു, ജുറാസിക് വേള്‍ഡ് എന്നീ ശ്രദ്ധേയ ഹോളിവുഡ് ചിത്രങ്ങളില്‍ ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ചിട്ടുണ്ട്.

ഹോളിവുഡ് മാര്‍ക്കറ്റ് ദിനം പ്രതി വളരുന്നു

ഇന്ത്യയിലെ ഹോളിവുഡ് മാര്‍ക്കറ്റ് ദിനം പ്രതി വളരുകയാണെന്നാണ് ഇര്‍ഫാന്‍ ഖാന്‍ പറയുന്നത്. ഇന്ത്യയില്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലും ഹോളിവുഡ് സിനിമകള്‍ പ്രേക്ഷകരെ കൈയ്യിലെടുക്കുന്നുണ്ട്.

പാശ്ചാത്യ സിനിമകകളില്‍ അഭിനയിക്കും

താനൊരു ഇന്ത്യന്‍ നടനാണെങ്കിലും നല്ല വിദേശ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ഒഴിവാക്കില്ലെന്നാണ് ഇര്‍ഫാന്‍ ഖാന്‍ പറയുന്നത്.

ഇര്‍ഫാന്റെ ഹോളിവുഡ് ചിത്രം

റോണ്‍ ഹൊവാര്‍ഡ് സംവിധാനം ചെയ്യുന്ന ഇന്‍ഫെര്‍ണോ ആണ് ഇര്‍ഫാന്റേതായി അടുത്തു പുറത്തിറങ്ങാനുളള ഹോളിവുഡ് ചിത്രം. ചിത്രം ഒക്ടോബര്‍ 14 നു തിയറ്ററുകളിലെത്തും

ഇര്‍ഫാന്‍ ഖാന്റെ ഫോട്ടോസിനായി

English summary
Irrfan Khan recently launched the special trailer of his forthcoming Hollywood film Inferno. At the launch, the actor said that Indian film industry is getting challenged by the success story of Hollywood projects in India

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam