»   » പൂര്‍ണ ഗര്‍ഭിണിയായ നടിയ്ക്ക് വിവാഹം! സിന്ധി ആചാര പ്രകാരം നടത്തിയ വിവാഹത്തില്‍ രസകരമായ ചടങ്ങുകളും!!

പൂര്‍ണ ഗര്‍ഭിണിയായ നടിയ്ക്ക് വിവാഹം! സിന്ധി ആചാര പ്രകാരം നടത്തിയ വിവാഹത്തില്‍ രസകരമായ ചടങ്ങുകളും!!

By: Teresa John
Subscribe to Filmibeat Malayalam

ആഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള ദിവസങ്ങളില്‍ പ്രധാനമാണ് വിവാഹവും ഗര്‍ഭധാരണവും. ബോളിവുഡില്‍ ഇത്തവണ ഒരുപാട് നടിമാരാണ് ഗര്‍ഭണിയായിന് ശേഷം വാര്‍ത്തയില്‍ നിറഞ്ഞത്. അതില്‍ ശ്രദ്ധിക്കപ്പെടുന്ന ചടങ്ങുകള്‍ ഉണ്ടായിരുന്നത് നടി ഇഷാ ഡിയോളിനാണ്. നിറവയറുമായി വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണ് നടി.

 esha-deol

പ്രമുഖ താരങ്ങളായ ധര്‍മേന്ദ്രയുടെയും നടി ഹേമ മാലിനിയുടെയും മകളാണ് ഇഷ ഡിയോള്‍. സിന്ധി ആചാര പ്രകാരം ഉത്തരേന്ത്യക്കാര്‍ നടത്തുന്ന ഈ വിവാഹം ബേബി ഷവര്‍ പാര്‍ട്ടിയുടെ ഭാഗമായി നടത്തുന്നതാണെന്നാണ് പറയുന്നത്. ഭര്‍ത്താവിനെ തന്നെയാണ് രണ്ടാമതും വിവാഹം കഴിക്കുന്നത്. ഇത്തരം വിവാഹങ്ങൡ രസകരമായ പല ചടങ്ങുകളുമാണ് നടത്താറുള്ളത്.

മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ അജിത്ത്! വിവേകം ചരിത്രമാവുമോ?

വിവാഹത്തിന്റേതായ എല്ലാ ചടങ്ങുകള്‍ക്കുമൊപ്പം പെണ്‍കുട്ടിയെ അച്ഛന്റെ മടിയില്‍ നിന്നും കന്യാദാനം ചെയ്ത് ഭര്‍ത്താവിന്റെ മടിയിലേക്ക് മാറ്റുന്നതാണ് മറ്റൊരു ചടങ്ങ്. ഗോത്ത് ബാരി എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. 2012 ലായിരുന്നു ഇഷയും ബിസിനസുകാരനായ ഭാരത് ടക്താനിയെ വിവാഹം കഴിച്ചിരുന്നത്. പ്രമുഖ ഫാഷന്‍ ഡിസൈനറാണ് ഇഷയ്ക്ക് വേണ്ടി പുനര്‍ വിവാഹത്തിനുള്ള വസ്ത്രങ്ങള്‍ തയ്യാറാക്കിയിരുന്നത്.

English summary
Inside Esha Deol's Baby Shower. She Looked Lovely In Red
Please Wait while comments are loading...

Malayalam Photos

Go to : More Photos