»   » ഭാര്യയുടെ കിടപ്പുമുറിയില്‍ മറ്റൊരാളെ കണ്ടാല്‍ സന്തോഷിക്കാന്‍ പറ്റുമോ? പറ്റുമെന്ന് ഇര്‍ഫാന്‍ ഖാന്‍!

ഭാര്യയുടെ കിടപ്പുമുറിയില്‍ മറ്റൊരാളെ കണ്ടാല്‍ സന്തോഷിക്കാന്‍ പറ്റുമോ? പറ്റുമെന്ന് ഇര്‍ഫാന്‍ ഖാന്‍!

Written By:
Subscribe to Filmibeat Malayalam

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ നായകനാവുന്ന ഏറ്റഴും പുതിയ സിനിമയാണ് ബ്ലാക്‌മെയില്‍. അഭിനവ് ഡിയോ സംവിധാനം ചെയ്യുന്ന കോമഡി സിനിമയാണ് ബ്ലാക്‌മെയില്‍. ഏപ്രിലില്‍ സിനിമ റിലീസിനൊരുങ്ങുകയാണ്. അതിനിടെ സിനിമയില്‍ നിന്നും പുതിയൊരു പാട്ട് വന്നിരിക്കുകയാണ്.

പാട്ടിലൂടെ തമാശയായി കാണിച്ചിരിക്കുന്നത് ഒരു സീരിയസ് വിഷയമാണെന്നാണ് പറയുന്നത്. തന്റെ ഭാര്യയുടെ കിടപ്പുമുറിയില്‍ മറ്റൊരാള്‍ വന്നാല്‍ എങ്ങനെയുണ്ടാവും. ആ ഒരു അവസ്ഥ വന്ന ഭര്‍ത്താവിന്റെ അവസ്ഥയും അതിനെ തമാശയായി ചിത്രീകരിച്ചുമാണ് പാട്ട് നിര്‍മ്മിച്ചിരിക്കുന്നത്.

ഹാപ്പി ഹാപ്പി സോംഗ്

ഇര്‍ഫാന്‍ ഖാന്റെ ബ്ലാക്‌മെയില്‍ എന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന ഹാപ്പി ഹാപ്പി എന്ന് തുടങ്ങുന്ന പാട്ടാണ് ഹാറ്റിയിരിക്കുന്നത്. വ്യത്യസ്തമായൊരു വിഷയമാണ് പാട്ടിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

പാട്ടിലെ വിഷയം

സ്വന്തം കിടപ്പുമുറിയില്‍ ഭാര്യയ്‌ക്കൊപ്പം മറ്റൊരാളെ കണ്ടാല്‍ എന്താവും ഭര്‍ത്താക്കന്മാര്‍ ചെയ്യുക. കൂടുതല്‍ പേരും ഭാര്യയെ കൊല്ലുക എന്ന വഴി മാത്രമായിരിക്കും തിരഞ്ഞെടുക്കുക. എന്നാല്‍ അഭിനവ് ഡിയോ തന്റെ സിനിമയിലൂടെ അതിനെ കോമഡിയായി മാറ്റിയിരിക്കുകയാണ്.

ബ്ലാക്‌മെയിലിംഗ്

പാട്ടിലെ രംഗങ്ങള്‍ക്ക് ചേരുന്ന തരത്തിലുള്ള വരികളാണ് ഒരുക്കിയിരിക്കുന്നത്. പാട്ടില്‍ ഇര്‍ഫാന്‍ ഖാനൊപ്പം കൃതി കുല്‍ഹാരി, ദിവ്യ ദത്ത, അരുണ്‍ദയ് സിംഗ്, ഓമി വാദിയ, അനുജ സാതെ, തുടങ്ങിയവരായിരുന്നു അഭിനയിച്ചിരുന്നത്.

കോമഡി മൂവി

2011 ല്‍ ഇറങ്ങിയ ഡെല്‍ഹി ബെല്ലി എന്ന സിനിമയ്ക്ക് ശേഷം അഭിനവ് ഡിയോ സംവിധാനം ചെയ്യുന്ന ബ്ലാക്‌മെയില്‍ പൂര്‍ണമായിട്ടും ഒരു കോമഡി സിനിമയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഗ്രാന്‍ഡ് റിലീസ്

ഫെബ്രുവരിയില്‍ റിലീസിനെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഏപ്രില്‍ 7 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ബോളിവുഡില്‍ നിന്നും മറ്റൊരു ഗ്രാന്‍ഡ് റിലീസ് സിനിമ കൂടിയായിരിക്കും ബ്ലാക്‌മെയില്‍.

കര്‍വാന്‍ വരുന്നു

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്ന സിനിമയാണ് കര്‍വാന്‍. ഇര്‍ഫാന്‍ ഖാനാണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ ജൂണ്‍ 1 ന റിലീസിനൊരുങ്ങുകയാണ്.

ലക്ഷണമൊത്തൊരു ഹൊറര്‍ സിനിമ! മാലാഖയല്ല യക്ഷിയായി അനുഷ്‌ക, അഭിമാനം തോന്നുന്നുവെന്ന് വിരാട് കോലി!

കബാലിയല്ല കാലയാണ്! പ്രായം 67, സിംപിള്‍ സീന്‍ വരെ കൊലമാസ് ആക്കി രജനികാന്ത്! ട്രോളാന്‍ തോന്നുമോ?

പ്രമുഖ മാസിക കവര്‍ഗേളാക്കി, ഗൃഹലക്ഷ്മിയ്ക്കും മേഡലിനും ഇതില്‍ കൂടുതല്‍ ഒന്നും വരാനില്ല!

English summary
Irrfan Khan gets happy happy watching his wife with another man!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam