»   » പാര്‍വതിയെ കാണാതിരിക്കാന്‍ പറ്റുന്നില്ലെന്ന് ബോളിവുഡിലെ പ്രമുഖ നടന്‍! പാര്‍വതിയുടെ മറുപടി ഇങ്ങനെ!!

പാര്‍വതിയെ കാണാതിരിക്കാന്‍ പറ്റുന്നില്ലെന്ന് ബോളിവുഡിലെ പ്രമുഖ നടന്‍! പാര്‍വതിയുടെ മറുപടി ഇങ്ങനെ!!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ പ്രിയങ്കരിയായ പാര്‍വതി മേനോന്‍ ബോളിവുഡിലും അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ' ഖ്വാരിബ് ഖ്വാരിബ് സിംഗിള്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് പാര്‍വതി അഭിനയിച്ചിരിക്കുന്നത്. ഈ ആഴ്ചയില്‍ സിനിമ റിലീസിനെത്താന്‍ പോവുകയാണ്. ചിത്രത്തില്‍ നിന്നും ആദ്യം പുറത്ത് വിട്ട ട്രെയിലര്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

പ്രണയം വീണ്ടും പൂത്തുലഞ്ഞു! നാഗചൈതന്യയുടെയും സാമന്തയുടെയും ലണ്ടനിലെ ഹണിമൂണ്‍ ചിത്രങ്ങള്‍ വൈറല്‍!!

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാനാണ് ചിത്രത്തിലെ നായകന്‍. അതിനിടെ തനിക്ക് പാര്‍വതിയെ മിസ് ചെയ്യുന്നെന്ന് പറഞ്ഞ് ഇര്‍ഫാന്‍ ഖാന്‍ എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ഒറ്റയ്ക്ക് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഇര്‍ഫാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഇര്‍ഫാന്‍ പറയുന്നതിങ്ങനെ..

സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രത്തിനൊപ്പം ' എവിടെ പോയാലും ആരുടെ കൂടെ നിന്ന് ചിത്രമെടുത്താലും തന്റെ നായികയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നുമാണ് ഇര്‍ഫാന്‍ ഖാന്‍ പറയുന്നത്'.

ബോളിവുഡ് അരങ്ങേറ്റം

സ്വഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരെ സ്വാധീനിച്ച നടിയാണ് പാര്‍വതി മേനോന്‍. എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയ്ക്ക് ശേഷം പാര്‍വതിയ്ക്ക് തിരിഞ്ഞ് നോക്കെണ്ടി വന്നിട്ടില്ല. അതിനിടെയാണ് പാര്‍വതിയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റവും.

ആദ്യചിത്രം

മലയാളം, തമിഴ്, കന്നഡ, എന്നിങ്ങനെയുള്ള പല ഭാഷകളിലും അഭിനയിച്ചതിന് ശേഷമാണ് പാര്‍വതി ബോളിവുഡിലേക്കെത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ പാര്‍വതി ബോളിവുഡിലും ശ്രദ്ധിക്കപ്പെടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഖ്വാരിബ് ഖ്വാരിബ് സിംഗിള്‍

ഖ്വാരിബ് ഖ്വാരിബ് സിംഗിള്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് ആദ്യമായി പാര്‍വതി ബോളിവുഡില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമ ഈ ആഴ്ച റിലീസിനെത്താന്‍ പോവുകയാണ്.

പ്രചരണം നടക്കുന്നു

സിനിമ റിലീസിനൊരുങ്ങുകയാണ്. അതിനിടെ താരങ്ങളെല്ലാം സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്ക് ഇറങ്ങിയിരിക്കുകയാണ്. മുമ്പ് പരിപാടിയക്കിടെ പാര്‍വതി വലിയൊരു പ്രതിഭയാണെന്നും അവര്‍ക്കൊരുപാട് ആരാധകരുണ്ടെന്നും ഇര്‍ഫാന്‍ പറഞ്ഞിരുന്നു.

പാര്‍വതിയുടെ മറുപടി

പാര്‍വതി ഞാന്‍ കണ്ണീരിനെ വെറുക്കുന്നു. മുംബൈയില്‍ വീണ്ടും കണ്ടുമുട്ടാം. കൊല്‍ക്കത്തയിലെ ഡേറ്റ് ഞാന്‍ മാത്രമായി അവസാനിച്ചു. എന്നും ഇര്‍ഫാന്‍ പറയുന്നു. എന്നാല്‍ ഇര്‍ഫാന്‍ ഞാനിതാ വരികയാണ് ഇനി കണ്ണീരില്ല ഡേറ്റിനായി കാത്തിരിക്കുന്നെന്നും പാര്‍വതി കമന്റ് പറഞ്ഞിരിക്കുകയാണ്.

English summary
Actor Irrfan Khan’s next film Qarib Qarib Singlle” is all set to hit the theatres on November 10. The movie is being touted as a fun desi adventure, features Irrfan opposite Malayalam actor Parvathy, who makes her Bollywood debut with the Tanuja Chandra directorial.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam