»   » ചാനല്‍ പരിപാടിയില്‍ പാര്‍വതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി, മലയാളികളോട് മാപ്പ് ചോദിക്കേണ്ടി വന്നു!!

ചാനല്‍ പരിപാടിയില്‍ പാര്‍വതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി, മലയാളികളോട് മാപ്പ് ചോദിക്കേണ്ടി വന്നു!!

Posted By:
Subscribe to Filmibeat Malayalam

പാര്‍വതി മേനോന്‍ ആദ്യമായി ബോളിവുഡില്‍ അഭിനയിച്ച സിനിമയുടെ പ്രചരണം നടന്ന് കൊണ്ടിരിക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ അടുത്ത് തന്നെ റിലീസിനെത്തും. അതിനിടെ സിനിമയുടെ പ്രമോഷന് വേണ്ടി സോണി ടെലിവിഷനിലെ 'ദ ഡ്രാമാ കമ്പനിയില്‍ എത്തിയ പാര്‍വതിയ്ക്ക് ഏട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്.

സ്‌നേഹമുണ്ട് അത് പ്രകടിപ്പിക്കാന്‍ അറിയില്ലാത്തവനാണ്! പണ്ട് മമ്മൂട്ടിയെ കുറിച്ച് സുകുമാരന്‍ പറഞ്ഞത്

പരിപാടിയില്‍ അമിതാഭ് ബച്ചന്റെ സിനിമയിലെ ഒരു ഡയലോഗ് മലയാളത്തിലേക്ക് മൊഴിമാറ്റാനായി കൊടുക്കുകയായിരുന്നു പാര്‍വതിയെ ഏല്‍പ്പിച്ചിരുന്നത്. മൊഴിമാറ്റിയതിന് ശേഷം മലയാളികളോടും, അച്ഛനോടും അമ്മയോടും മാപ്പ് ചോദിക്കുന്നതായി പറഞ്ഞിരിക്കുകയാണ് പാര്‍വതി.

പാര്‍വതി മേനോന്റെ സിനിമ

മലയാള സിനിമയുടെ പ്രിയങ്കരിയായ പാര്‍വതി മേനോന്‍ ബോളിവുഡിലും അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ' ഖ്വാരിബ് ഖ്വാരിബ് സിംഗിള്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് പാര്‍വതി അഭിനയിച്ചിരിക്കുന്നത്.

ചാനലിലെ പരിപാടി


സിനിമയുടെ പ്രമോഷന് വേണ്ടി സോണി ടെലിവിഷനിലെ 'ദ ഡ്രാമാ കമ്പനിയില്‍ എത്തിയ പാര്‍വതിയ്ക്ക് ഏട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. അമിതാഭ് ബച്ചന്റെ സിനിമയിലെ ഒരു ഡയലോഗ് മലയാളത്തിലേക്ക് മൊഴിമാറ്റാനായി കൊടുക്കുകയായിരുന്നു പാര്‍വതിയെ ഏല്‍പ്പിച്ചിരുന്നത്.

മാപ്പ് പറയേണ്ടി വന്നു

ഇര്‍ഫാന്‍ ഖാന് വേണ്ടിയും കൃഷ്ണജയ്ക്ക് വേണ്ടിയും സംഭാഷണം മൊഴി മാറ്റി പാർവതി പറഞ്ഞിരുന്നെങ്കിലും അവസാനം മലയാളികളോടും അച്ഛനോടും അമ്മയോടും മാപ്പ് ചോദിക്കുന്നുവെന്നും തമാശയിലൂടെ തന്നെ പാർവതി പറയുകയായിരുന്നു.

ഇര്‍ഫാന്‍ ഖാൻ

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാനാണ് ചിത്രത്തിലെ നായകന്‍. പാർവതി ജയ എന്ന മലയാളി യുവതിയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. നവംബർ പത്തിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

പാർവതിയുടെ അഭിനയം

ചിത്രത്തിലെ പാർവതിയുടെ അഭിനയം മികച്ചതാണെന്ന് ഇര്‍ഫാന്‍ ഖാൻ പറഞ്ഞിരുന്നു. മാത്രമല്ല തനിക്ക് പാര്‍വതിയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും ഉടനെ തിരിച്ച് വരണമെന്നും പറഞ്ഞ് ഇര്‍ഫാന്‍ ഖാന്‍ ഫേസ്ബുക്കിലൂടെ ഒറ്റയ്ക്ക് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു.

English summary
Irrfan Khan and Parvathy Menon promote Qarib Qarib Singlle

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam