»   »  ഇർഫാൻ ഖാന് ഒരു അപൂർവ്വ രോഗം! അസുഖത്തെ കുറിച്ചു ഡോക്ടർ പറയുന്നത് ഇങ്ങനെ...

ഇർഫാൻ ഖാന് ഒരു അപൂർവ്വ രോഗം! അസുഖത്തെ കുറിച്ചു ഡോക്ടർ പറയുന്നത് ഇങ്ങനെ...

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ ഇപ്പോഴത്തെ ചർച്ച വിഷയം നടൻ ഇർഫാൻ ഖാന്റെ അസുഖത്തെ കുറിച്ചാണ്. തന്റെ രോഗം ട്യൂമറാണെന്ന് തരാം തന്നെ  ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിത അസുഖത്തിനെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുമായി ഡോക്ടർ സൗമിത്ര റാവത്ത് രംഗത്തെത്തിയിട്ടുണ്ട്. വാർത്ത ഏജൻസിയായ എഎൻഐയോടാണ് താരത്തിന്റെ അസുഖത്തെ കുറിച്ച് ഡോക്ടർ പ്രതികരിച്ചത്.

irfan

രണ്ടും കൽപ്പിച്ച് സംവിധായകൻ വൈശാഖ്! പത്രത്തെ ടോയ് ലറ്റ് പേപ്പറാക്കി പ്രശാന്ത്, വീഡിയോ കാണാം

ഇതൊരു അപൂർവ്വ രോഗമാണ് , എന്നാൽ ചികിത്സിച്ച് ഭേഭമാക്കാൻ കഴിയാത്ത ഒരു അസുഖമെന്നുമല്ലെന്ന് ഡോക്ടർ പറഞ്ഞു. ന്യൂറോ എന്റോക്രെയ്ൻ കോശങ്ങളുടെ അസാധാരണമായ വളർച്ചയിലൂടെയാണ് ഈ ട്യൂമർ ഉണ്ടാകുന്നത്. കുടൽ, ആഗ്നേയ ഗ്രന്ഥി, ശ്വാസകോശം, തുടങ്ങിയ ശരീരാവയവങ്ങളിലാണ് ഈ അസുഖം ബാധിക്കുന്നത്. ഇവ ശസ്ത്രക്രീയയിലൂടെ നീക്കം ചെയ്യാൻ കഴിയുമെന്നും ഡോക്ടർ പറഞ്ഞു. കൂടാതെ ഈ ആസുഖം ബാധിച്ചു കഴിഞ്ഞാൽ രക്ഷപ്പെടാൻ സാധിക്കുമെന്നും ഡോക്ടർ പറഞ്ഞു.

ആളൊരുക്കത്തിന്റെ റിലീസിങ് തീയതിയിൽ മാറ്റം, പുതിയ തീയതി, സംവിധായകൻ പറയുന്നതിങ്ങനെ...

ആദ്യം തന്നെ രോഗത്തെ കുറിച്ചു ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഇദ്ദേഹം തന്റെ ആരാധകരോട് പറഞ്ഞിരുന്നു. വിശദമായ രോഗനിർണ്ണയത്തിനു ശേഷം താൻ തന്നെ  കൂടുതൽ വിവരം അറിയിക്കുമെന്നും ഇദ്ദേഹം ട്വിറ്റ് ചെയ്തിരുന്നു. അതു പോലെ തന്നെ താരം വാക്കു പാലിക്കുകയും ചെയ്തു. തന്റെ രോഗവിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. ''തനിക്ക് ട്യൂമറാണെന്ന സത്യം വളരെ വിഷമത്തോടെയാണ് അംഗീകരിച്ചതെങ്കിലും ചുറ്റുമുള്ളവരുടെ സ്നേഹവും കരുതലും പ്രതീക്ഷ പകരുന്നതാണ്. ചികിത്സയുടെ ഭാഗമായി ഞാനിപ്പോൾ വിദേശത്താണ്. എല്ലാവരുടെയും ആശംസകള്‍ തുടര്‍ന്നുമുണ്ടാകണം. ന്യൂറോ എന്ന് പറയുന്നത് തലച്ചോറുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല. കൂടുതല്‍ അറിയണമെങ്കില്‍ ഗൂഗിളിൽ തെരായാം.എന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നവര്‍ക്കായി കൂടുതല്‍ പറയാന്‍ ഞാന്‍ വീണ്ടും വരുന്നതായിരിക്കുമെന്നും'' താരം ട്വിറ്റ് ചെയ്തിരുന്നു.

English summary
Irrfan Khan's tumour can be removed surgically, says Dr. Saumitra Rawat

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X