For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇർഫാൻ ഖാൻ കാണുന്നത് പോലെയല്ല! ഭാര്യക്ക് പറയാനുണ്ട് ചിലത്, വെളിപ്പെടുത്തലുമായി ഭാര്യ...

  |

  ബോളിവുഡിൽ ഇപ്പോഴത്തെ ചർച്ച വിഷയം നടൻ ഇർഫാൻ ഖാന്റെ രോഗത്തെ കുറിച്ചാണ്. അസുഖത്തെ കുറിച്ചു നിരവധി കിംവതന്തികളാണാ ഇപ്പോൾ പ്രചരിക്കുന്നത്. അദ്ദേഹത്തിന് തലച്ചോറിനു ക്യാൻസറാണെന്നും നില മോശമാണെന്നുമുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. താരം തന്നെയാണ് തന്റെ അസുഖ വിവരത്തെ കുറിച്ച് ആരാധകരെ അറിയിച്ചത്. എന്നാൽ രോഗത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

  irfan khan

  നാലു വർഷം മുൻപ് ജീവിതത്തിൽ അതിഥി എത്തി! അതോടു കൂടി ജീവിതം മാറി, രേവതി വെളിപ്പെടുത്തുന്നു...

  ഇപ്പോഴിത ഇർഫാൻഖാന്റെ മരണത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഭാര്യ സുതാപ സിക്ദർ രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെ ഇവർ ഇർഫാൻഖാന്റെ അസുഖത്തെ കുറിച്ചു പങ്കുവെച്ചത്.'' തന്റെ സുഹൃത്തും ജീവിത പങ്കാളിയുമായ ഇർഫാൻഖാൻ ഒരു പോരാളിയാണ്, ജീവിതത്തിലെ പ്രതിസന്ധികളെ അദ്ദേഹം ശുഭപ്രതീക്ഷയോടെയാണ് നേരിടുന്നത് '' എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് കുറിപ്പ് ആരഭിക്കുന്നത്.ആളുകളുടെ ആകാംക്ഷയെക്കുറിച്ച് താൻ ബോധവതിയാണെന്നും എന്നാൽ എന്താണ് രോഗം എന്നതിനെക്കാൾ രോഗശമനമാണ് പ്രധാനമെന്നും അവർ കൂട്ടിച്ചേർത്തു.

  ടീന നൽകിയ സമ്മാനം ബോണി കപൂറിന്റെ കണ്ണ് നിറച്ചു! ഇതെന്റെ ഹൃദയത്തിൽ തൊട്ടു, നന്ദി മാത്രം...

  രോഗം എന്ത്

  രോഗം എന്ത്

  എന്റെ സുഹൃത്തും പങ്കാളിയുമായ ഇർഫാൻഖാൻ ഒരു പോരാളിയാണ്. അദ്ദേഹം തന്റെ ജീവിതത്തിലെ പ്രതിസന്ധികളോട് പോരടിക്കുകയാണ്. നിങ്ങളുടെയൊക്കെ പ്രാർഥനയ്ക്കും അന്വേഷണങ്ങൾക്കും നന്ദി പറയുന്നു. ഇർഫാൻഖാൻ എന്നെയും ഒരു പോരാളിയാക്കി മാറ്റിയിരിക്കുകയാണ്. ഞാനിപ്പോൾ യുദ്ധ ഭൂമിയിലെ തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന തിരക്കിലാണ്. എനിയ്ക്ക് ഈ യുദ്ധത്തിൽ വിജയിച്ചേ പറ്റുള്ളൂ. കുടുംബവും, സുഹൃത്തുക്കളും ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവരും ചുറ്റിലുണ്ട്. അതിനാൽ തന്നെ വിജയം ഉറപ്പാണ്. നിങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തിന്റെ രോഗത്തെ കുറിച്ച് ആകാംക്ഷയുണ്ട്. എന്നാൽ താൻ അതിന്റെ ശമനത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. അതിനായി എല്ലാവരുടേയും പ്രാർഥന വേണമെന്ന് സുതാപ കുറിച്ചു. എല്ലാവരും ജീവിതത്തിൻരെ സംഗീതത്തിനൊപ്പം നൃത്തം ചെയ്യുകയാണ്. ഞാനും കുടുംബവും വൈകാതെ നിങ്ങൾക്കൊപ്പം ചേരുന്നതാണ്. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

   തലച്ചോറിൽ ക്യാൻസർ

  തലച്ചോറിൽ ക്യാൻസർ

  നടൻ ഇർഫാൻഖാന് തലച്ചേറിൽ ക്യാൻസറാണെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ. കൂടാതെ അദ്ദേഹത്തിന്റെ നില ഗുരുതരമാണത്ര. ഇതാണ് താരത്തിനെ കുറിച്ചു ഇപ്പോൾ പ്രചരിക്കുന്ന വാർത്ത. എന്നാൽ ഇതിനെ കുറിച്ചു കൃത്യമായ പ്രതികരണമോ വിശദീകരണമോ അതുവരെ താരവുമായി ചേർന്ന് നിൽക്കുന്ന വ്യത്തങ്ങൾ പ്രതികരിച്ചിട്ടില്ല.

   യഥാർഥ അസുഖം

  യഥാർഥ അസുഖം

  താരത്തിനെതിരെ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ ഇർഫാൻഖാന്റെ സുഹൃത്ത് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ സുഹൃത്ത് കോമൽ നാഹ്ത നിഷേധിച്ചിട്ടുണ്ട്. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൽ തെറ്റാണെന്നും ദൈവത്തിന്റെ അനുഗ്രഹത്താൽ അദ്ദേഹം ഇപ്പോഴും ദില്ലിയിൽ സുഖമായി ഇരിക്കുന്നുണ്ടെന്നും കോമൽ പറഞ്ഞു.

   അസുഖത്തെ കുറിച്ചുള്ള വ്യാജ വാർത്ത

  അസുഖത്തെ കുറിച്ചുള്ള വ്യാജ വാർത്ത

  തനിയ്ക്കൊരു അപൂർവ്വ രോഗമാണെന്നും വല്ലാത്ത അവസ്ഥയിലൂടെയാണ് താൻ ഇപ്പോൾ കടന്നു പോകുന്നതെന്നും ഇർഫാൻ ഖാൻ ട്വിറ്ററിലൂടെ ആരാധകരോട് പങ്കുവെച്ചിരുന്നു. രോഗ വിവരം പങ്കുവെച്ചപ്പോൾ തന്നെ അസുഖത്തെ കുറിച്ച് വ്യാജ വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നു പറഞ്ഞിരുന്നു. രോഗത്തെ കുറിച്ചുള്ള ചെറിയ വിവരം മാത്രമേ തനിയ്ക്ക് ലഭിച്ചിട്ടുള്ളു. രോഗനിർണ്ണയത്തിനായി കൂടുതൽ പരിശോധനകൾ ആവശ്യമുണ്ട്. പത്തു ദിവസത്തിനകം കൂടുതൽ കാര്യങ്ങൾ ആരാധകരെ താൻ തന്നെ അറിയിക്കുമെന്നു ഇർഫാൻ പറഞ്ഞിരുന്നു.

   ചിത്രം നീട്ടിവെച്ചു

  ചിത്രം നീട്ടിവെച്ചു


  താരത്തിന്റെ അസുഖത്തെ തുടർന്ന് വിശാൽ ഭരഭ്വരാജിന്റെ ചിത്രം നീട്ടിവെച്ചിരിക്കുകയാണ്.താരത്തിന് മഞ്ഞപ്പിത്തമായതിനാൽ ചിത്രത്തിന്റെ ഷൂട്ടിങ് താൽക്കാലികമായി നീട്ടിവെയ്ക്കുന്നു എന്ന് സംവിധായകൻ വിശാൽ ഭരദ്വരാജ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആരാധകരേയും സഹപ്രവർത്തകരേയും ഞെട്ടിക്കും വിധം ഇർഫാൻഖന്റെ ട്വീറ്റ് പുറത്തു വന്നത്. ഇപ്പോൾ താരത്തിനുള്ള പ്രാർത്ഥനയിലാണ് ആരാധകർ.

   ചിത്രം നീട്ടിവെച്ചു

  ചിത്രം നീട്ടിവെച്ചു

  താരത്തിന്റെ അസുഖത്തെ തുടർന്ന് വിശാൽ ഭരഭ്വരാജിന്റെ ചിത്രം നീട്ടിവെച്ചിരിക്കുകയാണ്.താരത്തിന് മഞ്ഞപ്പിത്തമായതിനാൽ ചിത്രത്തിന്റെ ഷൂട്ടിങ് താൽക്കാലികമായി നീട്ടിവെയ്ക്കുന്നു എന്ന് സംവിധായകൻ വിശാൽ ഭരദ്വരാജ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആരാധകരേയും സഹപ്രവർത്തകരേയും ഞെട്ടിക്കും വിധം ഇർഫാൻഖന്റെ ട്വീറ്റ് പുറത്തു വന്നത്. ഇപ്പോൾ താരത്തിനുള്ള പ്രാർത്ഥനയിലാണ് ആരാധകർ.

  English summary
  Irrfan Khan's wife issues statement about his 'rare disease'; says they're 'optimistic, almost sure of victory'
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X