»   » ബിപാഷ ബസു ഗര്‍ഭിണിയാണോ ?യാഥാര്‍ത്ഥ്യം നടി തന്നെ പറയുന്നു

ബിപാഷ ബസു ഗര്‍ഭിണിയാണോ ?യാഥാര്‍ത്ഥ്യം നടി തന്നെ പറയുന്നു

By: Pratheeksha
Subscribe to Filmibeat Malayalam

ദിവസങ്ങള്‍ക്കു മുന്‍പാണ് ബോളിവുഡ് നടി ബിപാഷ ബസു ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പരന്നത്. ബിപാഷയും ഭര്‍ത്താവ് കരണ്‍സിങ് ഗ്രോവറും ഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിച്ചു എന്നു തുടങ്ങിയുളള വാര്‍ത്തകളായിരുന്നു പുറത്തു വന്നിരുന്നത്.  

എന്തായാലും ഇൗ ഗുഡ് ന്യൂസിനോട് തുറന്നു പ്രതികരിച്ചിരിക്കുകയാണ് നടി. പ്രമുഖ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലാണ് നടി വാര്‍ത്തയ്ക്കു പിന്നിലുളള സത്യത്തെ കുറിച്ചു പറഞ്ഞത്

കരണ്‍സിങും ബിപാഷയും

വളരെ നാളത്തെ പ്രണയബന്ധത്തിനൊടുവിലാണ് ബിപാഷയും കരണ്‍സിങും വിവാഹിതരാവുന്നത്. 2016 ഏപ്രില്‍ 30 നായിരുന്നു ഇവരുടെ വിവാഹം. 2015 ല്‍ പുറത്തിറങ്ങിയ എലോണ്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു.

ജോണുമായുളള ബന്ധം

നടന്‍ ജോണ്‍ എബ്രഹാമുമായുള്ള ഏറെ നാളത്തെ ബന്ധം വേര്‍പിരിഞ്ഞതിനുശേഷമാണ് നടി കരണ്‍ സിങ് ഗ്രോവറുമായി അടുപ്പത്തിലാവുന്നത്

ഗര്‍ഭിണിയാണെന്നതിനുള്ള പ്രതികരണം

തികച്ചും വാസ്തവവിരുദ്ധമായ വാര്‍ത്തയാണെന്നാണ് ഗര്‍ഭിണിയാണോ എന്ന ചോദ്യത്തിന് മറുപടിയായി താരം പറഞ്ഞത്.

വ്യക്തപരമായ കാര്യങ്ങള്‍ വിട്ടു തരണം

ഇത്തരം വ്യക്തിപരമായ കാര്യങ്ങള്‍ തങ്ങള്‍ക്കു വിട്ടു തന്നുകൂടെയെന്നാണ് നടി ചോദിക്കുന്നത്.ഒരു പ്രമുഖ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്

English summary
Is Bipasha Basu really pregnant with her first child? Well, read what Bipasha Basu has to say on this.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam