For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍വീറിന് കൊടുക്കുന്ന പ്രതിഫലം തനിക്കും വേണമെന്ന് ദീപിക, ബന്‍സാലി ചിത്രത്തില്‍ നിന്ന് നടി പുറത്ത്‌

  |

  വിവാഹ ശേഷവും താരമൂല്യത്തിന്‌റെ കാര്യത്തില്‍ ബോളിവുഡില്‍ മുന്നില്‍ നില്‍ക്കുന്ന നടിയാണ് ദീപിക പദുകോണ്‍. കരിയറില്‍ ഇറങ്ങിയ ബിഗ് ബഡ്ജറ്റ് സിനിമകളെല്ലാം ദീപികയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടി ഹിന്ദി സിനിമാലോകത്തെ തിരക്കേറിയ നായികയായി മാറി. സൂപ്പര്‍ താരങ്ങളുടെയെല്ലാം സ്ഥിരം നായികയായി ദീപിക അഭിനയിച്ചു. വിവാഹത്തിന് മുന്‍പ് രണ്‍വീര്‍ സിങ്ങിനൊപ്പം അഭിനയിച്ച സിനിമകളും നടിയുടെതായി വലിയ വിജയം നേടി. ഗോലിയോം കീ രാം ലീല ഓര്‍ രാസ് ലീല എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്.

  താരപുത്രി ജാന്‍വി കപൂറിന്‌റെ വൈറല്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

  പിന്നീട് ബജ്‌റാവോ മസ്താനി, പദ്മാവത് എന്നീ സിനിമകളും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി. സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഈ സിനിമകളാണ് ദീപികയുടെയും രണ്‍വീറിന്‌റെയും കരിയറില്‍ വലിയ വഴിത്തിരിവായത്. 2013ലാണ് ഇരുവരെയും നായികാനായകന്മാരാക്കി ബന്‍സാലി ഗോലിയോം കീ രാംലീല ഓര്‍ രാസ് ലീല ഒരുക്കിയത്.

  2015ല്‍ ബജ്രാവോ മസ്താനിയും 2018ല്‍ പദ്മാവതും പുറത്തിറങ്ങി. മൂന്ന് സിനിമകളും ബോക്‌സോഫീസില്‍ വിജയമായി മാറി. അതേസമയം രണ്‍വീര്‍ സിങ്ങിനെ നായകനാക്കിയാണ് സഞ്ജയ് ലീല ബന്‍സാലി പുതിയ ചിത്രവും എടുക്കുന്നത്. ബൈജു ബവ്ര എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചരിത്ര പശ്ചാത്തലത്തിലുളള കഥ പറയുന്ന സിനിമയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

  1952ല്‍ ഇതേപേരില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രത്തിന്‌റെ റീമേക്കാണ് ബന്‍സാലി ഒരുക്കുന്നതെന്നും അറിയുന്നു. മുഗള്‍ ഭരണാധികാരി അക്ബറിന്റെ കൊട്ടാരത്തില്‍ സംഗീത മാന്ത്രികന്‍ ടാന്‍സനെ വെല്ലുവിളിച്ച ഒരു യുവ സംഗീതജ്ഞന്റെ കഥയാണ് ചിത്രം പറയുന്നത്. അതേസമയം തന്‌റെ പുതിയ ചിത്രത്തിലും നായികയായി ദീപികയെ ആണ് ബന്‍സാലി പരിഗണിച്ചത്.

  എന്നാല്‍ ദീപിക ആവശ്യപ്പെട്ട പ്രതിഫലം നല്‍കാന്‍ നിര്‍മ്മാതാക്കള്‍ വിസമ്മതിച്ചതിനാല്‍ നടി പുറത്തായതായി ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്‍വീര്‍ സിങ്ങിന് കൊടുക്കുന്ന അത്രയും പ്രതിഫലം തനിക്കും നല്‍കണമെന്നാണ് ദീപിക പദുകോണ്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിര്‍മ്മാതാക്കള്‍ അതിന് തയ്യാറായില്ല. നിലവില്‍ ബോളിവുഡില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് ദീപിക പദുകോണ്‍.

  ബേബി ഷവര്‍ പാര്‍ട്ടിയില്‍ തിളങ്ങി നില ബേബി, പേളിയുടെ ക്യാപ്ഷന്‍ വൈറല്‍, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  ഭര്‍ത്താവ് രണ്‍വീറിനേക്കാള്‍ തനിക്ക് ഒരു പൈസ കൂടുതലോ കുറവോ വേണ്ടെന്ന് ദീപിക ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിനിമയില്‍ തുല്യവേതനം ഉറപ്പാക്കുന്നതിലെ പ്രാധാന്യം സംബന്ധിച്ച് മുന്‍പ് തന്‌റെ നിലപാട് വ്യക്തമാക്കിയിട്ടുളള ആളാണ് ദീപിക.
  ദീപികയെ പോലെ തന്നെ നിരവധി നടിമാര്‍ ഇതേകുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം വിവാഹ ശേഷം ഛപ്പക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ദീപിക തിരിച്ചെത്തിയത്.

  മനസില്‍ വരുന്ന കഥയിലെ നായകന് മമ്മൂക്കയുടെ രൂപഭംഗിയാണ്, മെഗാസ്റ്റാറിനെ കുറിച്ച് ജി വേണുഗോപാല്‍

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  2020ല്‍ പുറത്തിറങ്ങിയ സിനിമയില്‍ ആസിഡ് ആക്രമണത്തിനിരയായ മാല്‍തി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. അഭിനയത്തിന് പുറമെ സിനിമയുടെ നിര്‍മ്മാണ പങ്കാളികളില്‍ ഒരാള്‍ കൂടിയാണ് ദീപിക. രണ്‍വീറിന്റെ നായികയായി അഭിനയിച്ച 83യാണ് ദീപികയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. കൂടാതെ തെലുങ്കില്‍ പ്രഭാസ് നായകനാവുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലും ദീപിക നായികയാവുന്നു. ദീപിക ആദ്യമായി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തുന്നു.

  അരങ്ങേറ്റ സിനിമയിലെ ആദ്യ സീന്‍, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി

  English summary
  is deepika padukone out from sanjay leela bhansali's baiju bawra for demanding equal pay as ranveer singh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X