»   » ഐശ്വര്യയുമായുള്ള ഡേറ്റിങ്ങ്, വിവേക് ഒബ്‌റോയിയുടെ സിനിമാജീവിതത്തെ ഇരുട്ടിലാക്കിയോ?

ഐശ്വര്യയുമായുള്ള ഡേറ്റിങ്ങ്, വിവേക് ഒബ്‌റോയിയുടെ സിനിമാജീവിതത്തെ ഇരുട്ടിലാക്കിയോ?

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡ് താരറാണി ഐശ്വര്യ റായിയുംവിവേക് ഒബ്‌റോയിയും ഒരു കാലത്തെ പ്രണയത്തിലായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ആ പ്രണയം തന്നെയാണ് വിവേകിന്റെ കരിയറില്‍ വിലങ്ങായി നിന്നതെന്നുള്ളത് അടുത്ത കാര്യം. വിവേക് സിനിമയില്‍ പ്രവേശിച്ച സമയത്ത് അടുത്ത സൂപ്പര്‍ സ്റ്റാറെന്ന വിശേഷണം പ്രേക്ഷകരും ബോളിവുഡ് സിനിമാലോകവും കല്‍പ്പിച്ചു നല്‍കിയിരുന്നു.

പൊട്ടിക്കരഞ്ഞാണ് അന്നു നേരം വെളുപ്പിച്ചത്.. വീട്ടില്‍ പോലും പോവാന്‍ തോന്നിയില്ല!

ചതിയുടെ പടുകുഴിയില്‍ വീണുപോയ രാമനുണ്ണി..രാമലീലയുടെ കഥയും ദിലീപിന്റെ ജീവിതവും സമാനതകളില്ലേ?

സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്താണ് ആഷും വിവേകും പ്രണയത്തിലായത്. ഈ ബന്ധത്തിനു മുന്‍പ് സല്‍മാന്‍ ഖാനും ഐശ്വര്യയും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. പ്രണയവും പ്രണയത്തകര്‍ച്ചയും ബോളിവുഡ് സിനിമയില്‍ പുത്തരിയുള്ള കാര്യമൊന്നുമല്ല.

വിവേകിന്റെ കരിയറിലെ ആ തെറ്റായ തീരുമാനം

ഒരു തീരുമാനമെടുക്കുന്നതില്‍ പിഴച്ചാല്‍ പിന്നീടുള്ള ജീവിതത്തെയും അത് ബാധിക്കും. ഈ താരത്തിന്റെ കരിയറിലും അത്തരത്തിലൊരു സംഭവമാണ് അരങ്ങേറിയത്. 2003 മാര്‍ച്ച് 31 നായിരുന്നു ആ തെറ്റായ തീരുമാനത്തിലേക്ക് താരം എത്തിയത്.

പത്രസമ്മേളനം വിളിച്ചു

ഐശ്വര്യയുടെ മുന്‍ കാമുകനായിരുന്ന സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തിയ കാര്യത്തെക്കുറിച്ച് പുറം ലോകത്തെ അറിയിക്കുന്നതിന് വേണ്ടിയായിരുന്നു വിവേക് പത്രസമ്മേളനം വിളിച്ചത്.

ഭീഷണിപ്പെടുത്തുന്നു

സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന കാര്യത്തെക്കുറിച്ച് വിവേക് തന്നെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്.

ഐശ്വര്യ അവഗണിക്കാന്‍ തുടങ്ങി

ആ പത്രസമ്മേളനത്തിന് ശേഷമാണ് ഐശ്വര്യ വിവേകിനെ അവഗണിക്കാന്‍ തുടങ്ങിയത്. ഐശ്വര്യ ആഗ്രഹിച്ച പോലെയായിരുന്നില്ല വിവേക് ആ വിഷയത്തെ നേരിട്ടത്.

വ്യക്തിജീവിതത്തെ ബാധിച്ചു

ആ സംഭവം തന്റെ സിനിമാജീവിതത്തെ ബാധിച്ചുവെന്ന് വിവേക് പറയുന്നു. വ്യക്തി ജീവിതത്തിലും ഏറെ വേദനിപ്പിച്ചൊരു സംഭവമായിരുന്നു ആ ഭീഷണി.

സൂപ്പര്‍ ഹിറ്റ് ചിത്രത്തിലേക്കുള്ള അവസരം കളഞ്ഞു

ആ സംഭവത്തിന് ശേഷം ലഭിച്ച സിനിമാ ഓഫറുകള്‍ വിവേക് വേണ്ടെന്നു വെക്കുകയായിരുന്നു. അന്ന് വേണ്ടെന്നു വെച്ച ചിത്രങ്ങളും പിന്നീട് സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

സല്‍മാനെ പഴിക്കുന്നത്

വിവേകിന്റെ സിനിമാജീവിതത്തിലെ തെറ്റായ തീരുമാനവുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാനെ പഴിക്കുന്നതില്‍ കാര്യമുണ്ടോയെന്നാണ് ചിലര്‍ ചോദിക്കുന്നത്.

English summary
When Vivek Oberoi made his debut in Bollywood it was said that he will be the next superstar! Soon the actor also became famous for his personal life as he started dating one of the most beautiful actresses, Aishwarya Rai. Before dating Vivek, Aishwarya was in a relationship with Salman Khan. And we all know that Salman had threatened Vivek for having an affair with his ex.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam