»   » അച്ഛന്റെ മരണ ശേഷം കരണ്‍ ജോഹാറിന്റെ അഭാവം ഐശ്വര്യയെ അസ്വസ്ഥയാക്കിയോ?

അച്ഛന്റെ മരണ ശേഷം കരണ്‍ ജോഹാറിന്റെ അഭാവം ഐശ്വര്യയെ അസ്വസ്ഥയാക്കിയോ?

Posted By:
Subscribe to Filmibeat Malayalam

ഐശ്വര്യ റായും കരണ്‍ ജോഹാറും തമ്മില്‍ അത്ര രസത്തിലല്ല എന്ന് നോരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഐശ്വര്യയുടെ അച്ഛനായ കൃഷ്ണരാജ റായുടെ ശവ സംസ്‌കാര ചടങ്ങില്‍ കരണ്‍ പങ്കെടുക്കാത്തതായിരുന്നു ഈ സംസാരത്തിന് വഴി വച്ചത്. ഏറ്റവും പ്രയാസം അനുഭവിക്കുന്ന ഈ അവസരത്തില്‍ കരണ്‍ ജോഹാറിന്റെ അഭാവം ഐശ്വര്യയെ അസ്വസ്തയാക്കിയിരുന്നു. സമീപകാല കഥകള്‍ അടിസ്ഥാനരഹിതമാണോ. ഐശ്വര്യ റായും കരണ്‍ ജോഹാറും തമ്മില്‍ കണ്ടിരുന്നോ. കൂടുതല്‍ അറിയാന്‍, വായിക്കുക.

എന്ത് കൊണ്ട് പ്രാര്‍ഥനയില്‍ പങ്കെടുത്തില്ല

കരണ്‍ വ്യക്തിപരമായ തിരക്ക് കാരണമാണ് പ്രാര്‍ഥനയില്‍ പങ്കെടുക്കാതിരുന്നത് എന്നും, രാത്രി വീട്ടില്‍ സന്ദര്‍ശനം നടത്തിയതായും വാര്‍ത്തയുടെ ഉറവിടം പിങ്ക്‌വില്ലയോട് വ്യക്തമാക്കിയത്.

ആശുപത്രിയില്‍ സന്ദര്‍ശനം

ഐശ്വര്യയുടെ അച്ഛനായ കൃഷ്ണരാജ റായി ആശുപത്രിയില്‍ അഡ്മിറ്റായ സന്ദര്‍ഭത്തില്‍ കരണ്‍ സന്ദര്‍ശിച്ചിരുന്നതായും പറഞ്ഞിട്ടുണ്ട്.

ഐശ്വര്യയുടേയും അഭിഷേകിന്റെയും കൂടെ

തന്റെ ജീവിതത്തിലെ വിഷമകരമായ സന്ദര്‍ഭങ്ങളിലെല്ലാം കരണ്‍ ഐശ്വര്യയുടേയും അഭിഷേകിന്റെയും കൂടെ തന്നെ ഉണ്ടായിരുന്നു

കരണിന്റെ അമ്മയുടെ സാന്നിധ്യം

കരണ്‍ വന്നില്ലെങ്കില്‍ കൂടി അമ്മയായ ഹിരോ ജോഹാര്‍ ശവ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. കരണ്‍ തന്റെ കുട്ടികളുമായി അപ്പോള്‍ ആശുപത്രിയിലായുരുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഐശ്വര്യയും അഭിഷേകുമായുള്ള കരണിന്റെ ബന്ധം

ഐശ്വര്യയും അഭിഷേകുമായി കരണ്‍ വളരെ നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്. അതു കൊണ്ട് തന്നെ അവര്‍ തമ്മില്‍ നീരസമുണ്ടായിരുന്നോ എന്ന ചോദ്യത്തിന്റെ ആവശ്യമില്ല.

അതിനെല്ലാം മുകളില്‍

അവരുടെ ബന്ധം നമ്മള്‍ ചിന്തിക്കുന്നതിന് മുകളിലാണ്. അവര്‍ തമ്മില്‍ നീരസത്തില്‍ ആണെന്ന് വെറും കെട്ടുകഥ മാത്രമാണ്. അവരുടെ ബന്ധത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല.

നേരത്തെ വന്ന റിപ്പോര്‍ട്ട്

ഏ ദില്‍ ഹേ മുശ്കില്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ സമയത്ത് ഐശ്വര്യ റായും കരണ്‍ ജോഹാറും തമ്മില്‍ അത്ര രസത്തിലല്ല എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അനുഷ്‌ക ശര്‍മ്മ തിരക്കിലായത് കൊണ്ട് ഐശ്വര്യയ്ക്ക് ഒറ്റയ്ക്ക് പ്രമോഷന്‍ നടത്തണമെന്നും കരണ്‍ അതിനെതിരാണ് എന്നുമായുരുന്നു സംസാരം.

ഐശ്വര്യ പറഞ്ഞത്.

പിന്നീട് കരണ്‍ ഐശ്വര്യയെ ചിത്രത്തിനു വേണ്ടി സമീപിച്ചെങ്കിലും ഐശ്വര്യ മനപൂര്‍വ്വം അവഗണിച്ചു എന്നായിരുന്നു സംസാരം. ഊഹാപോഹങ്ങള്‍ക്കപ്പുറത്ത് ഐശ്വര്യയും കരണും പരസ്പരം നല്ല സുഹൃത്തക്കളായി ഉണ്ടാകും എന്നും. എന്താവശ്യത്തിനും സമീപിക്കാവുന്ന സുഹൃത്തായിട്ട്.

English summary
Karan Johar didn't attend Aishwarya Rai Bachchan's father's funeral and prayer meet. So is Aishwarya Rai Bachchan really miffed with Karan because of this?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam